ഇനി കാല് നിലത്ത് കുത്താതെ സ്കൂട്ടർ ഓടിക്കാം! ഞെട്ടിക്കാൻ ഹീറോ വിഡ NEX 2 ട്രൈ-സ്‌കൂട്ടർ
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ അത്യാധുനിക ഇലക്ട്രിക് ട്രൈ-സ്‌കൂട്ടർ ആയ വിഡ നെക്‌സ് 2 (Vida NEX 2) വിപണിയിലെത്തിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ഇറ്റലിയിലെ മിലാനില്‍ നടന്ന 2025 EICMA അന്താരാഷ്ട്ര ഓട്ടോ ഷോയില്‍ ഹീറോ ആദ്യമായി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ച ഈ അത്ഭുത വാഹനം ഇന്ത്യയില്‍ പേറ്റന്റ് സ്വന്തമാക്കിയിരിക്കുകയാണ്. നിലവില്‍ രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ശക്തമായ സാന്നിധ്യമാണ് ഹീറോയുടെ സബ് ബ്രാന്‍ഡ് ആയ വിഡ.
ഈ ജനപ്രീതി ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ പേറ്റന്റ് ഫയല്‍ ചെയ്തിരിക്കുന്നത്. പേറ്റന്റ് വിവരങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം 2027-ഓടെ ഈ അത്യാധുനിക ഇലക്ട്രിക് വാഹനാ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക രൂപകല്‍പ്പനയിലേക്ക് നോക്കിയാല്‍ തികച്ചും വ്യത്യസ്തമായ ത്രീ-വീല്‍ ഘടനയിലാണ് വിഡ നെക്‌സ് 2 ഒരുക്കിയിരിക്കുന്നത്.

ഈ വാഹനത്തിന് മുന്നില്‍ രണ്ട് വീലുകളും പിന്നില്‍ ഒരു ചക്രവുമാണ് നല്‍കിയിട്ടുള്ളത്. വളരെ കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുമ്പോഴും വാഹനം പൂര്‍ണമായി നിര്‍ത്തിയിടുമ്പോഴും വീണുപോകാതെ സ്വയം ബാലന്‍സ് ചെയ്യാന്‍ സഹായിക്കുന്ന സെല്‍ഫ് ബാലന്‍സിങ് സംവിധാനമാണ് ഇതിന്റെ പ്രധാന മെക്കാനിക്കല്‍ സവിശേഷത. യാത്രാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി സ്‌കൂട്ടറിന്റെ മുന്‍ഭാഗത്ത് സാധനങ്ങള്‍ സൂക്ഷിക്കാന്‍ വലിയ സ്റ്റോറേജ് കംപാര്‍ട്ട്‌മെന്റ് നല്‍കിയിട്ടുണ്ട്.
വളവുകളില്‍ കൃത്യമായ നിയന്ത്രണവും മികച്ച സ്റ്റെബിലിറ്റിയും ഉറപ്പാക്കുന്ന രീതിയിലാണ് ഇതിന്റെ ഫ്രണ്ട് സസ്‌പെന്‍ഷന്‍ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് ഉയര്‍ന്ന വേഗതയിലും സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കാന്‍ സഹായിക്കും. വാഹനത്തിന്റെ ബോഡി പാനലുകള്‍ എയര്‍ റെസിസ്റ്റന്‍സ് കുറയ്ക്കുന്ന രീതിയിലുള്ള എയറോഡൈനാമിക് ശൈലിയിലാണ് ഹീറോ നിര്‍മ്മിച്ചിരിക്കുന്നത്.

കാറ്റിന്റെ ദിശയ്ക്ക് അനുസരിച്ച് മാറ്റാവുന്ന അഡ്ജസ്റ്റബിള്‍ വിന്‍ഡ്‌സ്‌ക്രീന്‍, മികവുറ്റ ബെല്‍റ്റ് ഡ്രൈവ് സിസ്റ്റം, സ്വിങ്ആം ഭാഗത്ത് ഘടിപ്പിച്ച നമ്പര്‍ പ്ലേറ്റ് ഹോള്‍ഡര്‍ എന്നിവ ഇതിന്റെ സ്‌പോര്‍ട്ടി ലുക്ക് വര്‍ദ്ധിപ്പിക്കുന്നു. സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനായി ഇതിന്റെ എല്ലാ ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകളാണ് ഹീറോ നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയാണെങ്കില്‍ രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക പ്രീമിയം അര്‍ബന്‍ ഇലക്ട്രിക് ട്രൈ-സ്‌കൂട്ടര്‍ എന്ന ഖ്യാതി വിഡ നെക്‌സ് 2 സ്വന്തമാക്കും.
നഗരങ്ങളിലെ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ വലിയ ബാറ്ററി പായ്ക്ക് ആവും ഇതിലുണ്ടാവുക. ഹീറോയുടെ വിഡ നോവസ് (Vida Novus) എന്ന സബ് ബ്രാന്‍ഡിന് കീഴിലാണ് ഈ പുതിയ ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതേ ശ്രേണിയില്‍ പെട്ട നെക്‌സ് 1, നെക്‌സ് 3 എന്നീ കോണ്‍സെപ്റ്റ് മൈക്രോ ഇലക്ട്രിക് കാറുകളും വികസിപ്പിക്കാനുള്ള പരീക്ഷണങ്ങളിലാണ് നിലവില്‍ ഹീറോ മോട്ടോകോര്‍പ്പിന്റെ എഞ്ചിനീയര്‍മാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

ഏഷ്യ, ആഫ്രിക്കന്‍ വിപണികള്‍ക്ക് പുറമെ വരും വര്‍ഷങ്ങളില്‍ യൂറോപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിക്കാന്‍ ഹീറോയ്ക്ക് പദ്ധതിയുണ്ട്. അതുകൊണ്ട് തന്നെ ആഗോള നിലവാരത്തിലുള്ള അത്യാധുനിക ഫീച്ചറുകളും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിക്കൊണ്ടാവും വിഡ നെക്‌സ് 2 മോഡലുകള്‍ കമ്പനി വിപണിയില്‍ അവതരിപ്പിക്കുക എന്ന് വ്യക്തമാണ്. നിരത്തിലിറങ്ങിയാല്‍ ആരായാലും ഒന്ന് നോക്കിപ്പോകുന്ന ഹീറോയുടെ ഈ അത്ഭുത വാഹനത്തെ കുറിച്ചുള്ള നിങ്ങളുടെ ചിന്തകള്‍ കമന്റ് ബോക്‌സില്‍ പങ്കുവെക്കൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications