സ്കൂട്ടറുകളിലും ബൈക്കുകളിലും 'ARAS' സുരക്ഷയുമായി ഹീറോയുടെ മാസ്റ്റർ പ്ലാൻ, അപകടങ്ങൾ ചരിത്രമാകും

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്, ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി അത്യാധുനിക 'അരാസ്' (ARAS - Advanced Rider Assistance System) സാങ്കേതികവിദ്യ വികസിപ്പിക്കുന്നു. ഇതിനായി പ്രമുഖ ആഗോള ഓട്ടോമോട്ടീവ് ടെക്നോളജി കമ്പനിയായ വാലിയോയുമായി (Valeo) ഹീറോ കൈകോര്‍ത്തു. കാറുകളിലെ അഡാസ് (ADAS) ഫീച്ചറുകള്‍ക്ക് സമാനമാണിത്. റേഡാര്‍ സാങ്കേതികവിദ്യയും ഉയര്‍ന്ന നിലവാരമുള്ള ക്യാമറ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഈ സുരക്ഷാ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് ചുറ്റും 360 ഡിഗ്രി സുരക്ഷാ കവചം ഒരുക്കാന്‍ ഇതിലൂടെ സാധിക്കും.

ഹീറോയുടെ പെട്രോള്‍ വാഹനങ്ങളിലും വിഡ (Vida) ഇലക്ട്രിക് സ്‌കൂട്ടറുകളിലും ഈ സാങ്കേതികവിദ്യ വരും വര്‍ഷങ്ങളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇന്ത്യയിലെ റോഡുകളില്‍ സംഭവിക്കുന്ന അപകടങ്ങളില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ടതാണ്. 'ആരാസ്' സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിലൂടെ അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനും അന്താരാഷ്ട്ര തലത്തില്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനും സാധിക്കുമെന്ന് ഹീറോ പ്രതീക്ഷിക്കുന്നു.

aras tech

നഗരങ്ങളിലെ കനത്ത ട്രാഫിക്കിലും മോശം കാലാവസ്ഥയിലും ഒരു സഹയാത്രികനെപ്പോലെ ഈ സിസ്റ്റം പ്രവര്‍ത്തിക്കും. മുന്നിലുള്ള വാഹനവുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കുന്ന ഫോര്‍വേഡ് കൊളീഷന്‍ വാണിംഗ് (Forward Collision Warning) ആണ് ഇതിലെ പ്രധാന ഫീച്ചര്‍. കൂടാതെ ബ്ലൈന്‍ഡ് സ്പോട്ട് ഡിറ്റക്ഷന്‍, ലെയിന്‍ ചേഞ്ച് അസിസ്റ്റ്, ഡിസ്റ്റന്‍സ് വാണിംഗ്, റിയര്‍ കൊളീഷന്‍ വാണിംഗ് തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ടാകും. റിയല്‍ ടൈം റോഡ് ഡേറ്റകളും നല്‍കാന്‍ ഇതിന് കഴിയും.

അത്യാധുനിക ക്യാമറകള്‍ ഉപയോഗിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരെയും റോഡ് സൈനുകളെയും തിരിച്ചറിയാന്‍ ഈ സിസ്റ്റത്തിന് സാധിക്കും. രാത്രികാലങ്ങളിലോ വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലോ പോലും ഇത് കൃത്യമായി പ്രവര്‍ത്തിക്കുമെന്നത് ശ്രദ്ധേയമാണ്. റോഡിലെ അപകടസാധ്യതകള്‍ നേരത്തെ തിരിച്ചറിഞ്ഞ് റൈഡര്‍ക്ക് കൃത്യമായ സമയത്ത് മുന്നറിയിപ്പുകള്‍ നല്‍കാന്‍ ഇതിലൂടെ സാധ്യമാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

ലാസ് വെഗാസില്‍ നടന്ന സിഇഎസ് (CES 2026) ഇവന്റിലാണ് ഈ നൂതന സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. വാലിയോയുമായുള്ള സഹകരണം ഇന്ത്യയിലെ ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ യാത്രാനുഭവം നല്‍കുമെന്ന് വാലിയോ ചീഫ് മാര്‍ക്ക് വെറിക്കോ പറഞ്ഞു. ടെക്നോളജി എല്ലാവരിലേക്കും എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹീറോയുടെ പ്രീമിയം മോഡലുകളിലായിരിക്കും ഈ സംവിധാനം ആദ്യം പരീക്ഷിക്കുക. വിഡ ഇലക്ട്രിക് സ്‌കൂട്ടറുകള്‍, എക്സ്പള്‍സ് അഡ്വഞ്ചര്‍ സീരീസ്, എക്സ്ട്രീം സീരീസ്, എക്സൂം 160 പെര്‍ഫോമന്‍സ് സ്‌കൂട്ടര്‍ എന്നിവയില്‍ അരാസ് വൈകാതെ ഇടംപിടിക്കും. സാധാരണ യാത്രക്കാര്‍ക്കും പ്രീമിയം ബൈക്ക് ഉടമകള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കാനാണ് ഹീറോ മോട്ടോകോര്‍പ്പ് പദ്ധതിയിടുന്നത്.

aras tech

സ്മാര്‍ട്ടും സുരക്ഷിതവുമായ യാത്രാമാര്‍ഗ്ഗങ്ങള്‍ ഒരുക്കുന്നതിലൂടെ വിപണിയില്‍ വലിയ മാറ്റങ്ങളാണ് ഹീറോ ലക്ഷ്യം വെക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ (ICE) മോഡലുകളിലും ഇലക്ട്രിക് വാഹനങ്ങളിലും ഒരേപോലെ ഈ സിസ്റ്റം ഘടിപ്പിക്കാന്‍ സാധിക്കും. ഭാവിയില്‍ സാധാരണ ബൈക്കുകളില്‍ പോലും റഡാര്‍ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങള്‍ ഇന്ത്യയില്‍ ജനകീയമാകാന്‍ ഈ നീക്കം വഴിയൊരുക്കും. ഹീറോ കൊണ്ടുവരാന്‍ പോകുന്ന ഈ അതിനൂതന സംവിധാനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 10, 2026, 18:29 [IST]
English summary
Hero motocorp valeo partner for aras safety technology india
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X