പെട്രോള്‍ ഒട്ടും വേണ്ട, 100% എഥനോളില്‍ ഓടുന്ന ബെക്കുകള്‍ പുറത്തിറക്കി ഹീറോ! വില 72,792 രൂപ മാത്രം

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് (Hero MotoCorp), തങ്ങളുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ജനപ്രിയ മോഡലുകളായ സ്‌പ്ലെന്‍ഡര്‍ പ്ലസ് (+), HF ഡീലക്‌സ് (HF Deluxe) എന്നിവയുടെ പുതിയ ഫ്ലക്സ് -ഫ്യുവല്‍ (Flex-fuel) പതിപ്പുകള്‍ രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിച്ചു.പ്രീമിയം മോഡലുകള്‍ക്ക് പകരം സാധാരണക്കാരുടെ ബൈക്കുകളില്‍ ഈ പുത്തന്‍ ഹരിത സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചാണ് ഹീറോയുടെ പരിസ്ഥിതി സൗഹൃദ യാത്രകള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ വിപ്ലവാത്മകമായ പ്രവര്‍ത്തി.

പുതുതായി അവതരിപ്പിച്ച ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് ഫ്ലക്സ് -ഫ്യുവല്‍ മോഡലിന് 82,710 രൂപയും HF ഡീലക്‌സ് ഫ്ലക്സ് -ഫ്യുവല്‍ പതിപ്പിന് 72,792 രൂപയുമാണ വില നിശ്ചയിച്ചിരിക്കുന്നത്. ഡല്‍ഹി എക്‌സ്‌ഷോറൂം വിലകളാണ് ഇത്. പുത്തന്‍ സാങ്കേതികവിദ്യയുമായി വരുന്ന രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും വില്‍പ്പന അടുത്ത മാസം അതായത് 2026 ജൂലൈയില്‍ ആരംഭിക്കും. ഡല്‍ഹിയിലും മഹാരാഷ്ട്രയിലെ തെരഞ്ഞെടുത്ത ചില ഭാഗങ്ങളിലും മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ഫെ്‌ലക്‌സ് ഫ്യുവല്‍ ബൈക്കുകള്‍ വിതരണം ചെയ്യുക.

hero splendor plus hf delux flex fuel launched

ഇതിന് ശേഷം ഘട്ടംഘട്ടമായി രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളിലേക്കും ഈ ബയോ-ഫ്യുവല്‍ ബൈക്കുകള്‍ വിതരണത്തിന് എത്തിക്കാനാണ് കമ്പനി ഇപ്പോള്‍ ആസൂത്രണം ചെയ്യുന്നത്. കുറഞ്ഞ വില്‍പ്പനയുള്ള പ്രീമിയം മോട്ടോര്‍സൈക്കിളുകളില്‍ ഈ അത്യാധുനിക സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന് പകരം, തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ജനപ്രിയ കമ്മ്യൂട്ടര്‍ ബൈക്കുകളിലാണ് ഹീറോ ഈ സംവിധാനം ചേര്‍ത്തിരിക്കുന്നത്. ഇന്ത്യയില്‍ വില്‍ക്കുന്ന ആകെ മോട്ടോര്‍സൈക്കിളുകളുടെ മൂന്നിലൊന്നും ഈ രണ്ട് ബ്രാന്‍ഡുകളാണെന്ന കാര്യം കൂടി ഓര്‍ക്കണം.

ഇത് വഴി ഫ്ലക്സ് ഫ്യുവല്‍ സാങ്കേതികവിദ്യ സാധാരണക്കാരായ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് വളരെ വേഗത്തില്‍ എത്തിക്കാന്‍ സാധിക്കും. സാങ്കേതിക വശങ്ങളിലേക്ക് കടന്നാല്‍, രണ്ട് പുതിയ ഫ്ലക്സ്-ഫ്യുവല്‍ മോഡലുകളിലും പരിചിതമായ അതേ 97.2 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചന്‍ തന്നെയാണ് കമ്പനി ഘടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ 20 ശതമാനം (E20) മുതല്‍ 85 ശതമാനം (E85) വരെ എഥനോള്‍ കലര്‍ന്ന പെട്രോളില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ ഈ എഞ്ചിനുകള്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.

ലഭ്യമാകുന്ന ഇന്ധനത്തിലെ എഥനോളിന്റെ അളവ് സ്വയം തിരിച്ചറിഞ്ഞ് പ്രവര്‍ത്തനങ്ങള്‍ യാന്ത്രികമായി ക്രമീകരിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. മാത്രമല്ല 100 ശതമാനം അല്ലെങ്കില്‍ ശുദ്ധമായ എഥനോളില്‍ (E100) വരെ ഇത് പ്രവര്‍ത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. E85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഈ എഞ്ചിന്‍ 8,000 ആര്‍പിഎമ്മില്‍ 8.4 hp പവറും 6,000 ആര്‍പിഎമ്മില്‍ 8.3 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും.

ഉയര്‍ന്ന തോതിലുള്ള എഥനോള്‍ മിശ്രിതം എഞ്ചിനുള്ളില്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി ഹീറോ മോട്ടോര്‍സൈക്കിളുകളിലെ ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ് (ECU) പൂര്‍ണമായി പരിഷ്‌കരിച്ചിട്ടുണ്ട്. ഇതിനൊപ്പം രാസപ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അത്യാധുനിക ഘടകങ്ങള്‍ ഉള്‍പ്പെടുത്തി ഇരുബൈക്കുകളുടെയും മുഴുവന്‍ ഫ്യുവല്‍ സിസ്റ്റം പ്ലാറ്റ്ഫോമും കമ്പനി നവീകരിക്കുകയും ചെയ്തു. പുതിയ ഫ്ലക്സ്-ഫ്യുവല്‍ ഹാര്‍ഡ്വെയറുകള്‍ക്ക് പുറമെ റൈഡര്‍ക്ക് സുപ്രധാന വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പുത്തന്‍ ഡിജി-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും രണ്ട് ബൈക്കുകളിലും ചേര്‍ത്തിട്ടുണ്ട്.

ഇതൊഴിച്ചാല്‍ മറ്റ് മെക്കാനിക്കല്‍ ഘടനകളിലോ ബോഡി പാനലുകളിലോ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. രണ്ട് മോഡലുകളിലും സുരക്ഷയ്ക്കായി സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ് ഫംഗ്ഷനും ട്യൂബ്ലെസ് ടയറുകളും സ്റ്റാന്‍ഡേര്‍ഡായി നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നതിനായി ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് മോഡലില്‍ കമ്പനിയുടെ പേറ്റന്റ് ഉള്ള ജനപ്രിയ i3S ഐഡില്‍ സ്റ്റോപ്പ്-സ്റ്റാര്‍ട്ട് സാങ്കേതികവിദ്യയും നിലനിര്‍ത്തിയിട്ടുണ്ട്.

HF ഡീലക്‌സ് ഫ്ലക്സ്-ഫ്യുവല്‍ ബൈക്കിന്റെ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് ടു-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് നല്‍കിയിരിക്കുന്നത്. ട്യൂബുലാര്‍ ഡബിള്‍ ക്രാഡില്‍ ഫ്രെയിമിലാണ് ഈ മോട്ടോര്‍സൈക്കിള്‍ പണികഴിപ്പിച്ചിരിക്കുന്നത്. സുരക്ഷിതമായ ബ്രേക്കിംഗിനായി രണ്ട് അറ്റങ്ങളിലും ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റമുള്ള (IBS) 130 മില്ലീമീറ്റര്‍ ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്.

മള്‍ട്ടിപ്ലേറ്റ് വെറ്റ് ക്ലച്ച് വഴി ഫോര്‍-സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ഗിയര്‍ബോക്‌സിലേക്ക് പവര്‍ കൈമാറുന്നു. അതുപോലെ തന്നെ പുത്തന്‍ സ്‌പ്ലെന്‍ഡര്‍ പ്ലസ് ഫ്ലക്സ്-ഫ്യുവല്‍ മോഡലില്‍ ഭാരം കുറഞ്ഞ സ്‌റ്റൈലിഷ് അലോയ് വീലുകളും മുന്‍വശത്ത് ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ഇതിന്റെ പിന്‍ഭാഗത്ത് ഫൈവ്-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ റീംഗ് ഷോക്ക് അബ്‌സോര്‍ബറുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

ശക്തമായ ട്യൂബുലാര്‍ ഡബിള്‍ ക്രാഡില്‍ ഫ്രെയിമിലാണ് ഈ ഐക്കോണിക് ബൈക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്.പെട്രോള്‍ മോഡലുകള്‍ക്ക് സമാനമായി ഫോര്‍-സ്പീഡ് കോണ്‍സ്റ്റന്റ് മെഷ് ട്രാന്‍സ്മിഷനും പ്രായോഗികമായ മള്‍ട്ടിപ്ലേറ്റ് വെറ്റ് ക്ലച്ച് സജ്ജീകരണവുമാണ് ഇതിലും പവര്‍ ഡെലിവറിക്കായി ഉപയോഗിക്കുന്നത്. സാധാരണക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ നടത്താന്‍ ദീര്‍ഘദൂര യാത്രകള്‍ സഹായിക്കുന്ന ഹീറോയുടെ ഈ പുതിയ ബയോ-ഫ്യുവല്‍ ബൈക്കുകള്‍ വരും മാസങ്ങളില്‍ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വലിയ തരംഗം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

Article Published On: Wednesday, June 3, 2026, 20:32 [IST]
English summary
Hero splendor plus hf deluxe flex fuel versions launched india price specs details
കൂടുതല്‍... #hero motocorp #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X