കുറച്ച് ചാര്‍ജ് ചെയ്യാം, കൂടുതല്‍ ഓടിക്കാം..! വലിയ ബാറ്ററിയുമായി വിഡ VX2 പ്ലസ് എത്തി, വിലയും അധികമില്ല

ഹീറോ മോട്ടോകോര്‍പ്പിന്റെ ഇലക്ട്രിക് സബ് ബ്രാന്‍ഡായ വിഡ തങ്ങളുടെ ജനപ്രിയ ശ്രേണിയിലേക്ക് പുതിയ ഫ്‌ലാഗ്ഷിപ്പ് കരുത്തനെ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. അത്യാധുനിക സവിശേഷതകളോടെ എത്തുന്ന വിഡ VX2 പ്ലസ് 4.4 kWh (Vida VX2 Plus 4.4 kWh) സ്‌കൂട്ടറാണ് കമ്പനി അവതരിപ്പിച്ചത്. വിവിധ സര്‍ക്കാറുകള്‍ നല്‍കുന്ന പര്‍ച്ചേസ് ആനുകൂല്യങ്ങള്‍ക്ക് ശേഷം 1,43,990 രൂപയാണ് ഈ പ്രീമിയം മോഡലിന്റെ ഡല്‍ഹി എക്‌സ്-ഷോറൂം വില.റിമൂവബിള്‍ ലിഥിയം അയണ്‍ ബാറ്ററികളാണ് ഈ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലിന്റെ പ്രധാന സവിശേഷതകളില്‍ ഒന്ന്.

2.2 kWh വീതം ശേഷിയുള്ള രണ്ട് ബാറ്ററികള്‍ ഉപയോഗിച്ചതിലൂടെ ആകെ ബാറ്ററി ശേഷി 4.4 കിലോവാട്ടായി ഉയര്‍ന്നു. സ്‌കൂട്ടറില്‍ നിന്ന് എളുപ്പത്തില്‍ ഊരിയെടുക്കാവുന്ന ഇവ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഹോം ചാര്‍ജിംഗ് സുരക്ഷിതവും സൗകര്യപ്രദവുമാക്കുന്നു. ഈ സവിശേഷത വിഡ മോഡലിന്റെ പ്രായോഗികതയും ജനപ്രീതിയും വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഇവി സ്‌കൂട്ടറിന് 187 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഐഡിസി സാക്ഷ്യപ്പെടുത്തിയ റേഞ്ച് കണക്കുകളാണ് ഇത്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ലഭിക്കുന്ന ട്രൂ റേഞ്ച് ഇതില്‍ നിന്ന് അല്‍പ്പം കുറയുമെന്ന് ഓര്‍ക്കുക. സ്‌പെഷ്യല്‍ 1 കിലോവാട്ട് പോര്‍ട്ടബിള്‍ ചാര്‍ജര്‍ വഴി വെറും മൂന്നര മണിക്കൂര്‍ കൊണ്ട് ബാറ്ററി 80 ശതമാനം ചാര്‍ജാകും.

പബ്ലിക് ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടിലൂടെ വെറും 65 മിനിറ്റിനുള്ളില്‍ ഫുള്‍ ഫാസ്റ്റ് ചാര്‍ജിംഗ് പ്രോസസ് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.26 Nm ടോര്‍ക്കും 6 kW പീക്ക് ഔട്ട്പുട്ടും തരുന്ന ഇലക്ട്രിക് മോട്ടോറാണ് VX2 പ്ലസ് 4.4 kWh മോഡലില്‍ ഹീറോ സജ്ജമാക്കിയത്. ഇതോടെ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററിലേക്ക് വളരെ എളുപ്പത്തില്‍ കടക്കുന്നുണ്ട്.

hero vida vx2 plus 4 4 kWh launched

കൂടാതെ സുഖകരമായ റൈഡിംഗ് ഉറപ്പാക്കുന്നതിനായി റൈഡ്, സ്‌പോര്‍ട്ട്‌സ് എന്നിവയ്‌ക്കൊപ്പം ഓവര്‍ടേക്കിംഗ് എളുപ്പമാക്കാന്‍ ഇന്‍സ്റ്റന്റ് ബൂസ്റ്റ് മോഡും നല്‍കിയിട്ടുണ്ട്. ബ്ലൂടൂത്ത് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയോട് കൂടിയ 4.3 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേ വഴി റൈഡര്‍ക്ക് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഒടിഎ അപ്‌ഡേറ്റുകള്‍ എന്നിവ സുഗമമായി ലഭിക്കും.

ഒപ്പം ബൂട്ട് സ്‌പേസ് മെച്ചപ്പെടുത്താന്‍ വലിയ 27.2 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജും റോഡ് സുരക്ഷ ഉറപ്പാക്കുന്ന കംബൈന്‍ഡ് ബ്രേക്കിംഗ് സംവിധാനവും പുതിയ VX2 പ്ലസ് സ്‌കൂട്ടറില്‍ ഹീറോ സജ്ജീകരിച്ചിട്ടുണ്ട്. ഈ പുതിയ ഇവി വിപണിയിലെത്തിച്ചതിനൊപ്പം ഹീറോ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. 52 ദിവസങ്ങള്‍ കൊണ്ട് 12,111 കിലോമീറ്റര്‍ നീളുന്ന ക്രോസ്-കണ്‍ട്രി യാത്ര വിജയകരമായി പൂര്‍ത്തിയാക്കി സ്‌കൂട്ടര്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയതായി കമ്പനി അറിയിച്ചു.

hero vida vx2 plus 4 4 kWh

ഇവി വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) പ്രോഗ്രാമിലൂടെയും വിദ വിഎക്‌സ്2 വാങ്ങാന്‍ കഴിയും. ഇന്ത്യയിലുടനീളമുള്ള ഷോറൂമുകള്‍ വഴിയുള്ള ഈ പുത്തന്‍ വേരിയന്റ് ഇപ്പോള്‍ ബുക്ക് ചെയ്യാം. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകളില്‍ ഒന്നായി മാറിയ VX2 പ്ലസ് 4.4 kWh വേരിയന്റിന്റെ ഡെലിവറി ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായുള്ള ആറായിരത്തിലധികം ഫാസ്റ്റ് ചാര്‍ജിംഗ് പോയിന്റുകളും എഴുനൂറിലധികം കസ്റ്റമര്‍ സര്‍വീസ് ടച്ച്‌പോയിന്റുകളും ഹീറോ വിഡ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ആത്മവിശ്വാസം നല്‍കും. ദീര്‍ഘദൂര റൈഡുകള്‍ വലിയ പ്രയാസമില്ലാതെ പൂര്‍ത്തിയാക്കാനും നഗരങ്ങളിലെ യാത്രാനുഭവം മികച്ചതാക്കാനും സഹായിക്കുന്ന പുതിയ ഇവി നിരത്തിലിറങ്ങുന്നതോടെ ഇന്ത്യന്‍ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ സെഗ്മെന്റില്‍ വലിയ മാറ്റത്തിന് അടിത്തറ പാകാനാണ് ഹീറോ ലക്ഷ്യമിടുന്നത്.

Article Published On: Saturday, July 11, 2026, 17:33 [IST]
English summary
Hero vida vx2 plus 4 4 kwh launched india price range features details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X