ആര്‍സിബിക്കോ മുംബൈക്കോ ഇല്ല,; 'സ്വന്തമായി' ഇലക്ട്രിക് സ്‌കൂട്ടറുള്ള ടീമായി KKR! വില ഇത്ര മാത്രം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മാമങ്കത്തിന് അരങ്ങുണരാന്‍ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനില്‍ക്കേ ആവേശം മൈതാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്പ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ആരാധകരുടെ മനം കവരാന്‍ വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടറിന്റെ 'നൈറ്റ്' അവതാരത്തെ നിരത്തിലിറക്കിയിരിക്കുകയാണ് ഹീറോ. അത്യാധുനിക ഫീച്ചറുകള്‍ നിറഞ്ഞ വിഡ VX2 പ്ലസ് നൈറ്റ് എഡിഷനിലൂടെ (Vida VX2 Plus Knight Edition) കെകെആര്‍ ആരാധകര്‍ക്കും ഇനി പ്രിയ ടീമിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കാം. കെകെആര്‍ ടീമിന്റെ തീമും ലോഗോയും ഉള്‍പ്പെടുത്തിയുള്ള പ്രത്യേക ഡിസൈനാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന ആകര്‍ഷണം.

കൊല്‍ക്കത്തയില്‍ നടന്ന 'നൈറ്റ്‌സ് അണ്‍പ്ലഗ്ഡ് 3.0' ചടങ്ങിലാണ് സ്‌കൂട്ടര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയത്. കെകെആര്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, വൈസ് ക്യാപ്റ്റന്‍ റിങ്കു സിംഗ്, സിഇഒ വെങ്കി മൈസൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവതരണം. മൂന്ന് തവണ ഐപിഎല്‍ ജേതാക്കളായ കൊല്‍ക്കത്തയുടെ വിജയഗാഥകള്‍ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇവിയുടെ ബോഡി ഗ്രാഫിക്‌സുകള്‍.

vida vx2 plus knight edition launched

സ്‌കൂട്ടറിന്റെ മുന്‍ഭാഗത്ത് ടീമിന്റെ ഔദ്യോഗിക ലോഗോയും ഗോള്‍ഡന്‍ നിറത്തിലുള്ള ഹാഫ്ടോണ്‍ ഗ്രേഡിയന്റും നല്‍കിയിട്ടുണ്ട്. പേള്‍ ബ്ലാക്ക് നിറത്തില്‍ എത്തുന്ന സ്‌കൂട്ടറിന്റെ ബോഡിയിലുടനീളം കെകെആര്‍ ജേഴ്‌സിക്ക് സമാനമായ പര്‍പ്പിള്‍ നിറത്തിലുള്ള ഹൈലൈറ്റുകള്‍ കാണാം. കൂടാതെ, ടീമിന്റെ മൂന്ന് ഐപിഎല്‍ കിരീടങ്ങളെ സൂചിപ്പിക്കുന്ന ത്രീ സ്ട്രിപ്പ് ആക്‌സന്റ് സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കൂട്ടറിന് സ്‌പെഷ്യല്‍ ലുക്ക് നല്‍കുന്നുണ്ട്.

ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടറിനൊപ്പം പര്‍പ്പിള്‍, ഗോള്‍ഡ് ഫിനിഷിലുള്ള പ്രത്യേക കെകെആര്‍ തീം ഹെല്‍മറ്റും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കും. വിഡയുടെ ഏറ്റവും ഉയര്‍ന്ന വേരിയന്റിനെ അടിസ്ഥാനമാക്കി നിര്‍മിച്ച ഇവി സ്‌കൂട്ടറിന് കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ നടത്തിയെന്നല്ലാതെ മൊക്കാനിക്കല്‍ മാറ്റങ്ങള്‍ ഒന്നുമില്ല. 3.4 kWh ശേഷിയുള്ള രണ്ട് റിമൂവബിള്‍ ബാറ്ററി പായ്ക്കുകളില്‍ നിന്ന് പവര്‍ എടുക്കുന്ന വിഡ VX2 പ്ലസ് നൈറ്റ് എഡിഷന്റെ ക്ലെയിംഡ് റൈഡിംഗ് റേഞ്ച് ഫുള്‍ ചാര്‍ജില്‍ 142 കിലോമീറ്ററാണ്.

പരമാവധി 80 kmph വരെ വേഗതയില്‍ സഞ്ചരിക്കാന്‍ പറ്റുന്ന ഈ സ്‌കൂട്ടര്‍ 3.0 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. അത്യാധുനിക ഫീച്ചറുകളുടെ ഒരു നിര തന്നെ ഈ സ്‌കൂട്ടറിലുണ്ട്. 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ജിയോ ഫെന്‍സിങ്, ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ് തുടങ്ങിയ കണക്റ്റഡ് ടെക്നോളജികള്‍ ഇതിലുണ്ട്.

കൂടാതെ എസ്ഒഎസ് (SOS) അലര്‍ട്ടുകള്‍, കോള്‍/മ്യൂസിക് കണ്‍ട്രോള്‍ എന്നിവയും ലഭ്യമാണ്. മൈ വിഡ' ആപ്പ് വഴി വാഹനത്തിന്റെ സ്റ്റാറ്റസ് തത്സമയം അറിയാന്‍ സാധിക്കും. പ്രായോഗികതയുടെ കാര്യത്തിലും വിഡ VX2 പ്ലസ് മുന്നിട്ട് നില്‍ക്കുന്നു. സീറ്റിനടിയിലെ 27.2 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസിനൊപ്പം മുന്‍വശത്ത് ചെറിയ സാധനങ്ങള്‍ വെക്കാന്‍ 'ഫ്രങ്ക്' സൗകര്യവും നല്‍കിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ മികച്ച ദൃശ്യപരത ഉറപ്പാക്കുന്ന എല്‍എഡി ഹെഡ്ലാമ്പുകളും ഡിആര്‍എല്ലുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

vida vx2 plus knight edition

സ്‌പോര്‍ട്ടി ലുക്കിനൊപ്പം കരുത്തുറ്റ പെര്‍ഫോമന്‍സും ആഗ്രഹിക്കുന്ന ക്രിക്കറ്റ് ആരാധകരായ യുവാക്കളെ ലക്ഷ്യമിട്ടാണ് ഹീറോ ഈ ലിമിറ്റഡ് എഡിഷന്‍ പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. സാധാരണ വിഡ VX2 പ്ലസ് മോഡലിന് 94,800 രൂപയാണ് വില. സ്‌പെഷ്യല്‍ എഡിഷന്‍ ആയതിനാല്‍ നൈറ്റ് എഡിഷന് വില അല്‍പ്പം കൂടും.

ഐപിഎല്‍ സീസണിലുടനീളം വിപണിയില്‍ ലഭ്യമാകുന്ന ഈ ലിമിറ്റഡ് എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടറിന് 1.16 ലക്ഷം രൂപയാണ് കമ്പനി എക്‌സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. കെകെആര്‍ ആരാധകര്‍ക്കും ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ ആകര്‍ഷകമായ പാക്കേജാണിത്. രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത വിഡ ഡീലര്‍ഷിപ്പുകള്‍ വഴി ഇവി സ്‌കൂട്ടര്‍ സ്വന്തമാക്കാം. ഇതിനോടകം ഇന്ത്യയിലെ ടോപ് 5 ഇവി ബ്രാന്‍ഡുകളില്‍ ഒന്നായ വിഡ ഐപിഎല്‍ ആവേശം പ്രയോജനപ്പെടുത്തി വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

vida vx2 plus knight edition

മറ്റ് പ്രമുഖ ടീമുകളായ മുംബൈ ഇന്ത്യൻസിനും റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനും ഇതേപോലെ തങ്ങളുടെ പേരിൽ സ്പെഷ്യൽ എഡിഷൻ സ്കൂട്ടർ ഇല്ലാത്തതിനാൽ ഫാൻ ഫൈറ്റുകളിലും ഇത് ആയുധമായേക്കാം. വരും ദിവസങ്ങളില്‍ സ്‌കൂട്ടറിന്റെ ബുക്കിംഗ് വിവരങ്ങള്‍ പുറത്തുവരും. വിഡ VX2 പ്ലസ് നൈറ്റ് എഡിഷന്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടോ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ.

More from DriveSpark

Article Published On: Friday, March 27, 2026, 10:14 [IST]
English summary
Hero vida vx2 plus knight edition launched at rs 1 16 lakh inspired kolkata knight riders ipl 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X