ഐപിഎല്ലില്‍ മാത്രമല്ല, നിരത്തിലും തിളങ്ങാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്! വിഡ VX2 പ്ലസ് നൈറ്റ് എഡിഷന്‍ ടീസര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2026) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) പടയോട്ടം തുടങ്ങും മുമ്പേ ആരാധകരുടെ ആവേശം ഇരട്ടിയാക്കാനായി ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വിഡ VX2 ഇലക്ട്രിക് സ്‌കൂട്ടറിന് സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിക്കുന്നു. ഐപിഎല്‍ ആവേശം ഇരട്ടിയാക്കാനായി വിഡ VX2 പ്ലസ് നൈറ്റ് എഡിഷന്‍ (Hero Vida VX2 Plus Knight Edition) എന്ന സ്‌പെഷ്യല്‍ ലിമിറ്റഡ് എഡിഷന്‍ ഇലക്ട്രിക് സ്‌കൂട്ടറാണ് ഹീറോ വിപണിയിലെത്തിക്കുന്നത്. ഇതിന്റെ ആദ്യ സൂചനയായി സ്‌പെഷ്യല്‍ എഡിഷന്‍ മോഡലിന്റെ ടീസര്‍ പുറത്തുവിട്ടു.

നിലവിൽ സൂപ്പർ താരങ്ങൾ എന്ന് പറയാവുന്ന ഇന്ത്യൻ താരങ്ങൾ ആരുമില്ലെങ്കിലും മൂന്നു തവണ ഐപിഎൽ ജേതാക്കളായ കൊൽക്കത്തക്ക് ടീം എന്ന നിലയിൽ വമ്പൻ ആരാധകവൃന്ദമുണ്ട്. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ജൂഹി ചൗളയും ഉടമകളായ ടീം കിരീടം തിരിച്ചുപിടിക്കാൻ അജിൻക്യ രഹാനെയുടെ നേതൃത്വത്തിൽ മികച്ച ടീമിനെയാണ് കളത്തിലിറക്കുന്നത്. ഈ സീസണിൽ ഫ്രാഞ്ചൈസിയുടെ ടൈറ്റിൽ പാര്‍ട്‌നറാണ് വിഡ.

vida vx2 plus knight edition teased

കെകെആറിനോടുള്ള ആദരസൂചകമായാണ് ഈ ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടര്‍ വിപണിയിലെത്തുന്നത്. നിലവിലുള്ള വിഡ VX2 പ്ലസിന്റെ അതേ രൂപകല്‍പ്പന തന്നെ നിലനിര്‍ത്തുന്ന മോഡലിന് പ്രീമിയം ലുക്ക് നല്‍കാനായി ടീമിന്റെ ലോഗോയും പ്രത്യേക ഗ്രാഫിക്‌സുകളും നല്‍കുന്നു. ഐപിഎല്‍ സീസണ്‍ അവസാനിക്കുന്നത് വരെ മാത്രമാകും ഈ മോഡല്‍ വിപണിയില്‍ ലഭ്യമാകുക.

സ്‌കൂട്ടറിന്റെ മുന്‍ഭാഗത്ത് എല്‍ഇഡി ഹെഡ്ലാമ്പുകള്‍ക്ക് മുകളിലായി 'ലിമിറ്റഡ് എഡിഷന്‍' ബാഡ്ജും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലോഗോയും നല്‍കിയിട്ടുണ്ട്. ടീമിന്റെ ജേഴ്‌സിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഗോള്‍ഡന്‍ കളറിലുള്ള ഡെക്കലുകള്‍ ബോഡിയില്‍ ഉടനീളം നല്‍കിയതായി കാണാം. പേള്‍ ബ്ലാക്ക് പെയിന്റ് സ്‌കീമില്‍ എത്തുന്ന സ്‌കൂട്ടറിന്റെ സീറ്റിന് താഴെയായി പര്‍പ്പിള്‍ നിറത്തിലുള്ള പ്രത്യേക ഹൈലൈറ്റുകളും നല്‍കിയിട്ടുണ്ട്. പര്‍പ്പിള്‍ നിറവും കെകെആറുമായി ബന്ധപ്പെട്ട് കിടക്കുന്നു.

vida vx2 plus knight edition teased

സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, ഹീറോ വിഡ VX2 ഇവി സ്‌കൂട്ടറില്‍ റീമൂവബിള്‍ ബാറ്ററി സിസ്റ്റമാണ് വരുന്നത്. ഇതിലെ ബാറ്ററി ഊരിമാറ്റി ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നത് നഗരങ്ങളില്‍ വസിക്കുന്നവര്‍ക്ക് സൗകര്യപ്രദമാണ്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 62 മിനിറ്റുകൊണ്ട് ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. സാധാരണ എസി ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 4 മണിക്കൂര്‍ 13 മിനിറ്റ് സമയമെടുക്കും.

ഫുൾ ചാർജിൽ 142 കിലോമീറ്റര്‍ ആണ് ഈ സ്‌കൂട്ടറിന്റെ ഐഡിസി (IDC) റേഞ്ച്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗത. അത്യാധുനിക ഫീച്ചറുകളുടെ ഒരു നിര തന്നെ ഈ സ്‌കൂട്ടറിലുണ്ട്. 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ജിയോ ഫെന്‍സിങ്, ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ് തുടങ്ങിയ കണക്റ്റഡ് ടെക്‌നോളജികള്‍ ഇതിലുണ്ട്. കൂടാതെ എസ്ഒഎസ് (SOS) അലര്‍ട്ടുകള്‍, കോള്‍/മ്യൂസിക് കണ്‍ട്രോള്‍ എന്നിവയും ലഭ്യമാണ്.

vida vx2 plus knight edition teased

'മൈ വിഡ' ആപ്പ് വഴി വാഹനത്തിന്റെ സ്റ്റാറ്റസ് തത്സമയം അറിയാന്‍ സാധിക്കും. ഇതില്‍ മിക്ക ഫീച്ചറുകളും ലഭ്യമാകാന്‍ ഉപഭോക്താക്കള്‍ ഓപ്ഷനല്‍ 'എഡ്ജ് പാക്ക്' തിരഞ്ഞെടുക്കേണ്ടി വരും. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് 851 mm വീതിയുള്ള സുഖപ്രദമായ സീറ്റാണ് വിഡ VX2 പ്ലസില്‍ ഹീറോ നല്‍കിയിട്ടുള്ളത്. പ്രയോഗികത ഉറപ്പാക്കിക്കൊണ്ട് 27.2 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജിന് പുറമെ മുന്‍വശത്ത് ചെറിയ സാധനങ്ങള്‍ വെക്കാന്‍ ഒരു 'ഫ്രങ്ക്' (Frunk) സൗകര്യവും നല്‍കിയിട്ടുണ്ട്.

റിവേഴ്‌സ് മോഡ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാന്‍ സഹായിക്കുന്നു. ഐപിഎല്‍ ആവേശം കൊടുമുടിയില്‍ നില്‍ക്കുന്ന സമയത്ത് എത്തുന്ന ഈ കെകെആര്‍ തീം സ്‌കൂട്ടര്‍ ക്രിക്കറ്റ് ആരാധകരെയും ഇലക്ട്രിക് വാഹന പ്രേമികളെയും ഒരുപോലെ ആകര്‍ഷിക്കുമെന്നുറപ്പാണ്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ വിഡ ഷോറൂമുകളില്‍ ഈ ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടര്‍ ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തും.

സ്റ്റാന്‍ഡേര്‍ഡ് വിഡ VX2 പ്ലസ് മോഡലിന് ഏകദേശം 94,800 രൂപയാണ് എക്‌സ്-ഷോറൂം വില വരുന്നത്. ലിമിറ്റഡ് എഡിഷന്‍ മോഡലായതിനാല്‍ VX2 പ്ലസ് നൈറ്റ് എഡിഷന്റെ വില അല്‍പ്പം കൂടുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോള്‍ ഒരു ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയിട്ടിരിക്കുന്ന ക്രിക്കറ്റ് ഫാന്‍ ആയ നിങ്ങളുടെ ഏതെങ്കിലും പരിചയക്കാര്‍ ഉണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കുമല്ലോ.

More from DriveSpark

Article Published On: Wednesday, March 25, 2026, 13:36 [IST]
English summary
Hero vida vx2 plus knight edition teased tribute to kolkata knight riders ipl 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X