ഇക്കുറി കൊൽക്കത്ത IPL കിരീടം നേടാൻ ഇന്ത്യ മുഴുവൻ മുട്ടുകുത്തി പ്രാർത്ഥിക്കും..! കാരണം എന്താണെന്ന് അറിയാമോ?
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഐപിഎല്‍ 2026 സീസണിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലൂടെ ഇന്നലെ (മാര്‍ച്ച് 28) ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടക്കമായി. ഐപിഎല്‍ ആരംഭിച്ചതിന് പിന്നാലെ ക്രിക്കറ്റ് പ്രേമികള്‍ക്കും ഇലക്ട്രിക് വാഹന ഉടമകള്‍ക്കും ഒരുപോലെ സന്തോഷം നല്‍കുന്ന ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പിന്റെ ഇവി ബ്രാന്‍ഡായ വിഡ (Vida). വിഡ ടൈറ്റില്‍ പാര്‍ടനര്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) ടീമിലെ താരങ്ങള്‍ പായിക്കുന്ന സിക്‌സറുകളിലൂടെ രാജ്യത്തെ ഇവി ചാര്‍ജിംഗ് ശൃംഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന വിസ്മയകരമായ പദ്ധതിയാണിത്.
സ്‌പോര്‍ട്‌സിനേയും സുസ്ഥിര മൊബിലിറ്റിയെയും ഒരുമിച്ച് ചേര്‍ക്കുന്ന '6 ഫോര്‍ 6' (6 For 6) എന്ന പുതിയ ക്യാമ്പയിനാണ് ഈ സീസണില്‍ വിഡ അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം, ടൂര്‍ണമെന്റിലുടനീളം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ അടിക്കുന്ന ഓരോ സിക്‌സറിനും പകരമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഓരോ 6 കിലോവാട്ട് (6 kW) ഫാസ്റ്റ് ചാര്‍ജറുകള്‍ കമ്പനി സ്ഥാപിക്കും.

ഉദാഹരണത്തിന്, ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ ആകെ 200 സിക്‌സറുകള്‍ പായിക്കുകയാണെങ്കില്‍, രാജ്യത്തുടനീളം 200 പുതിയ ഫാസ്റ്റ് ചാര്‍ജിംഗ് പോയിന്റുകള്‍ വിഡ നിര്‍മ്മിക്കും. ബാറ്റര്‍മാരുടെ പ്രകടനം ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് നേരിട്ട് ഗുണകരമാകുന്ന ഇത്തരമൊരു രീതി ഇന്ത്യയില്‍ ഇതാദ്യമായാണ് പരീക്ഷിക്കപ്പെടുന്നത്. ഇത് ക്രിക്കറ്റിനൊപ്പം പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തെയും പ്രോത്സാഹിപ്പിക്കുന്നു.
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ പലരും മടിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ കുറവാണ്. കേവലം ബ്രാന്‍ഡിംഗ് പരിപാടിയായിട്ടല്ലാതെ രാജ്യത്തെ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യ വികസനത്തിലേക്കുള്ള വിഡയുടെ ക്രിയാത്മകമായ സംഭാവനയായി ഇതിനെ കണക്കാക്കാം. രാജ്യത്തെ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്ന ഈ നീക്കം വിഡ ബ്രാന്‍ഡിന്റെ ജനപ്രീതി ഉയര്‍ത്താന്‍ സഹായിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
മൂന്ന് തവണ ഐപിഎല്‍ ജേതാക്കളായ കെകെആര്‍ ടീമിനെ പിന്തുണയ്ക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് ആരാധകരിലേക്ക് തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകളെ എത്തിക്കാന്‍ ഹീറോ മോട്ടോകോര്‍പ്പിന് സാധിക്കും. ഇത് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിഡയുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ ഫാസ്റ്റ് ചാര്‍ജറുകള്‍ വരുന്നതോടെ വിഡ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.
ഇത് സിറ്റി റൈഡുകള്‍ കൂടുതല്‍ ആയാസരഹിതമാക്കാന്‍ സഹായിക്കും. ഐപിഎല്‍ ടീമുകളുമായി വാഹന നിര്‍മ്മാതാക്കള്‍ കൈകോര്‍ക്കുന്നത് പതിവാണെങ്കിലും, സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പദ്ധതികള്‍ അപൂര്‍വ്വമാണ്. കൊല്‍ക്കത്ത താരങ്ങള്‍ ഗാലറിയിലേക്ക് പന്ത് പായിക്കുമ്പോള്‍ അത് രാജ്യത്തെ പ്രകൃതി സൗഹൃദ സംവിധാനത്തിന് കരുത്താകുന്നു എന്നതാണ് ഇതിന്റെ സവിശേഷത.
സിക്‌സറുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ തന്നെ കെകെആര്‍ താരങ്ങള്‍ കൂടുതല്‍ സിക്‌സര്‍ അടിക്കാനായിരിക്കും ഇവി പ്രേമികള്‍ പ്രാര്‍ത്ഥിക്കുന്നത്. വിഡയും കെകെആറും കൈകോര്‍ക്കുന്ന ഈ പദ്ധതിക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രകടനം വിലയിരുത്തി വിഡ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ നിര്‍മ്മാണം ആരംഭിക്കും.
ഐപിഎല്ലുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ദിവസം കെകെആര്‍ തീമില്‍ വിഡ VX2 പ്ലസ് കെകെആര്‍ എഡിഷന്‍ കമ്പനി പുറത്തിറക്കിയിരുന്നു. കെകെആര്‍ ടീമിന്റെ തീമും ലോഗോയും ഉള്‍പ്പെടുത്തിയുള്ള പ്രത്യേക ഡിസൈനില്‍ വരുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 1.16 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ടൂര്‍ണമെന്റ് അവസാനിക്കുന്നത് വരെ ഈ ലിമിറ്റഡ് എഡിഷന്‍ സ്‌കൂട്ടര്‍ വില്‍പ്പനയ്ക്കുണ്ടാകും.


Click it and Unblock the Notifications








