1.04 ലക്ഷത്തിന് 550 KM ഓടുന്ന സ്പോർട്സ് ബൈക്കോ? അപ്പാച്ചെയും പൾസറും ഇനി പഴങ്കഥയാകുമോ
സ്പോർട്ടി ലുക്കും കരുത്തുറ്റ പ്രകടനവും ഒപ്പം പോക്കറ്റിന് താങ്ങാനാവുന്ന മികച്ച ഫീച്ചറുമുളള ഒരു ബൈക്കാണ് നിങ്ങൾ തേടുന്നതെങ്കിൽ, ഹീറോ എക്സ്ട്രീം 160R ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കുമെന്നുറപ്പാണ്. 160cc വിഭാഗത്തിൽ ബജാജ് പൾസർ, ടിവിഎസ് അപ്പാച്ചെ എന്നിവയ്ക്ക് ശക്തമായ വെല്ലുവിളിയുയർത്തുന്ന ഈ മോഡൽ, ഹീറോയുടെ വിശ്വസനീയമായ പ്രകടന പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്ന മോഡലാണ്. ഈ ബൈക്കിന്റെ വിലയും ഫീച്ചറുകളും വിശദമായി നോക്കിയാലോ.ബജാജ് പൾസറുമായി ഹീറോ എക്സ്ട്രീം 160യുടെ ചില വ്യത്യാസങ്ങളും ഈ ലേഖനത്തിൽ നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഹീറോ എക്സ്ട്രീം 160R-ന്റെ എക്‌സ്‌ഷോറൂം വില വെറും 1,04,749 മുതലാണ് ആരംഭിക്കുന്നത്. 160cc സെഗ്‌മെന്റിലെ ഏറ്റവും താങ്ങാനാവുന്ന സ്പോർട്ടി ബൈക്കുകളിൽ ഒന്നായി മാറാൻ വാഹനത്തിൻ്റെ വില വലിയ രീതിയിൽ തന്നെ സ്വാധീനിച്ചിട്ടുണ്ട്. ബജാജ് പൾസർ 160, ടിവിഎസ് അപ്പാച്ചെ RTR 160 എന്നിവയെ അപേക്ഷിച്ച് ഏകദേശം 15,000 മുതൽ 20,000 വരെ വിലക്കുറവിൽ ഈ വാഹനം സ്വന്തമാക്കാവുന്നതാണ്.

ഹീറോ എക്സ്ട്രീം 160R-ന് കരുത്ത് നൽകുന്നത് 163.2 സിസി കപ്പാസിറ്റിയുള്ള, BS6 ഫേസ് 2B കംപ്ലയിന്റ് ആയ എയർ-കൂൾഡ്, ഫ്യുവൽ-ഇൻജക്റ്റഡ് എഞ്ചിനാണ്. ഈ എഞ്ചിൻ 15 PS പവറും 14 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് നഗരത്തിലെ റോഡുകളിൽ മികച്ച ആക്‌സിലറേഷനും ഹൈവേകളിൽ സുഗമമായ ക്രൂയിസിംഗും ഉറപ്പാക്കുന്നുണ്ട്. 5-സ്പീഡ് ഗിയർബോക്‌സുമായി ചേർന്ന് ഈ ബൈക്ക് മികച്ച യാത്രാനുഭവമാണ് നൽകുന്നത്. ഏകദേശം 115 Kmph വരെയാണ് ഇതിന്റെ ഉയർന്ന വേഗത.
ഇന്ധനക്ഷമതയുടെ കാര്യത്തിലേക്ക് നോക്കിയാൽ, ഹീറോ എക്സ്ട്രീം 160R ഏകദേശം 47 മുതൽ 50 Kmpl മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 12 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുള്ള ഇത്, ഒരു തവണ ടാങ്ക് പൂർണ്ണമായി നിറച്ചാൽ 550 കിലോമീറ്റർ ദൂരം വരെ എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്നു. നഗരത്തിലും ഹൈവേയിലും ഒരുപോലെ കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം താണ്ടാൻ ഈ ബൈക്ക് ഏറെ സഹായിക്കും.

ഫീച്ചറുകളുടെ കാര്യം പറയുകയാണെങ്കിൽ ഹീറോ എക്സ്ട്രീം 160R യുവതലമുറയെ ആകർഷിക്കുന്ന തരത്തിലുള്ള നിരവധി ഘടകങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഫുൾ എൽഇഡി ഹെഡ്‌ലാമ്പും ടെയിൽലാമ്പും, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ-ചാനൽ എബിഎസ്, ഡിസ്‌ക് ബ്രേക്കുകൾ, സ്പോർട്ടി സ്പ്ലിറ്റ് സീറ്റ് എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ഭാരം കുറഞ്ഞ രൂപകൽപ്പനയും ഷാർപ്പ് ഡിസൈനും ഇതിന്റെ ഹാൻഡ്‌ലിങ്ങ് മെച്ചപ്പെടുത്തുന്നുണ്ട്.
ഇത് ട്രാഫിക്കിൽ പോലും ബൈക്ക് ഓടിക്കാൻ എളുപ്പമാക്കുന്നു. യുഎസ്ബി ചാർജിംഗ് പോർട്ട്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് തുടങ്ങിയ അധിക ഫീച്ചറുകളും ഇതിലുണ്ട്. കുറഞ്ഞ വിലയിൽ സ്റ്റൈലിഷ് ഡിസൈൻ, മികച്ച മൈലേജ്, വിശ്വസനീയമായ എഞ്ചിൻ എന്നിവ ആഗ്രഹിക്കുന്ന യുവജനങ്ങൾക്ക് ഹീറോ എക്സ്ട്രീം 160R ഒരു മികച്ച ഓപ്ഷൻ തന്നെയാണ്.
ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി അത്യാധുനിക 'അരാസ്' (ARAS - Advanced Rider Assistance System) സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ഹീറോ. ഇതിനായി പ്രമുഖ ആഗോള ഓട്ടോമോട്ടീവ് ടെക്നോളജി കമ്പനിയായ വാലിയോയുമായി (Valeo) ഹീറോ കൈകോര്‍ത്തു. കാറുകളിലെ അഡാസ് (ADAS) ഫീച്ചറുകള്‍ക്ക് സമാനമാണിത്. റേഡാര്‍ സാങ്കേതികവിദ്യയും ഉയര്‍ന്ന നിലവാരമുള്ള ക്യാമറ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഈ സുരക്ഷാ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്ക് ചുറ്റും 360 ഡിഗ്രി സുരക്ഷാ കവചം ഒരുക്കാന്‍ ഇതിലൂടെ സാധിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








