KTM DUKE 250-യെ വെല്ലുന്ന ഹീറോ XTREME 250; കാരണം ഇതൊക്കെ ആണേ
നേക്കഡ് സ്പോർട്സ് വിഭാഗത്തിൽ കെടിഎം ഡ്യൂക്ക് 250 മോഡലിന് എതിരാളിയായി ഹീറോ Xtreme 250R കളത്തിൽ വിളയാടുകയാണ്. ഡ്യൂക്കിനോട് കിടപിടിക്കാനോ, ചില സമയങ്ങളിൽ അതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനോ ഇതിന് സാധിക്കുമെന്നതാണ് പ്രത്യേകത. Xtreme 250R തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില പ്രധാന കാരണങ്ങൾ ഈ ലേഖനത്തിലൂടെ പങ്കുവയ്ക്കുകയാണ്. പുതിയ Xtreme 250R സെഗ്മെൻ്റിലെ തന്നെ ഏറ്റവും വേഗതയേറിയ ബൈക്കാണെന്നാണ് ഹീറോയുടെ അവകാശവാദം. ഡ്യൂക്കിനേക്കാൾ മികച്ച നഗരയാത്രയ്ക്കും റോഡ് പ്രകടനത്തിനും ഇത് ഏറെ മികച്ചതാണെന്ന് സമ്മതിക്കാതെ വയ്യ.
വേഗതയുടെ കാര്യത്തിലും ഹീറോ മുന്നിൽ തന്നെയുണ്ട്. ഹീറോ വികസിപ്പിച്ച 250സിസി DOHC 4V ലിക്വിഡ്-കൂൾഡ് എൻജിൻ 9,250 rpm-ൽ 30 PS കരുത്തും 7,250 rpm-ൽ 25 Nm ടോർക്കും നൽകുന്നു. 6-സ്പീഡ് ഗിയർബോക്സും ഇതിനുണ്ട്. Xtreme 250R-ൽ 43mm USD ഫോർക്കുകൾ, RLPയോടെ ഡ്യുവൽ-ചാനൽ ABS, 6-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന മോണോഷോക്ക് സസ്പെൻഷൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭാരം കുറഞ്ഞ ട്രെല്ലിസ് ഫ്രെയിം, ഡിസ്ക് ബ്രേക്കുകൾ, LCD ക്ലസ്റ്റർ, Class D LED ഹെഡ്‌ലാമ്പ്, എർഗണോമിക് ഇരിപ്പിടം എന്നിവയും ദൈനംദിന ഉപയോഗത്തിന് മികച്ചതാണ് എന്നാണ് അഭിപ്രായം. സിറ്റി റൈഡിന് ട്യൂൺ ചെയ്ത Xtreme 250R, ഡ്യൂക്ക് 250-യെക്കാൾ മികച്ചതാണ്. ഉയർന്ന വേഗതക്ക് ഊന്നൽ നൽകുന്ന ഡ്യൂക്കിനേക്കാൾ മികച്ച മൈലേജ് Xtreme 250R നൽകുന്നുവെന്ന് മിക്ക ഉപയോക്താക്കളും അഭിപ്രായപ്പെടുന്നുണ്ട്
എല്ലാ ഫീച്ചറുകൾ നൽകിയിട്ടും, ഹീറോ Xtreme 250R-ന് ഡ്യൂക്ക് 250-യെക്കാൾ കുറഞ്ഞ വിലയേ ഉളളു എന്ന് പ്രത്യേകം ഓർക്കുക. പ്രാദേശിക നിർമാണം വിപുലമായ സേവന ശൃംഖല, കുറഞ്ഞ പരിപാലനച്ചെലവുകൾ വഴി മികച്ച മൂല്യം ലഭിക്കുന്നു. Xtreme 250R-ന് 1.65 ലക്ഷം (എക്സ്-ഷോറൂം), ഡ്യൂക്ക് 250-ന് 2.12 ലക്ഷം (എക്സ്-ഷോറൂം) മുതലാണ് വില.

ഹീറോ Xtreme 250R താങ്ങാനാവുന്ന വിലയിൽ മികച്ച മൈലേജ്, സിറ്റി റൈഡ്, കുറഞ്ഞ പരിപാലനച്ചെലവ്, എല്ലാ ഫീച്ചറുകളും സാങ്കേതികവിദ്യകളും നൽകുന്നു എന്നതാണ് പ്രത്യേകതകൾ. ന്യൂജെൻ അഡ്വഞ്ചർ ബൈക്കുകൾ പുറത്തിറക്കിയതോടെ ഇജേമ് ചെറുതായൊന്ന് ഉയർന്ന കമ്പനി ഡ്യൂക്ക് 160 കൂടി ഇന്ത്യയിൽ അവതരിപ്പിച്ചതോടെ ഷോറൂമുകളിൽ വീണ്ടും തിക്കുംതിരക്കുമായി. ബേബി ഡ്യൂക്ക് ഇതിനോടകം വലിയ തരംഗമായിട്ടുണ്ട്.
കെടിഎം RC 160 എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് കൂടി വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. നേക്കഡ് സ്ട്രീറ്റ് മോഡൽ ഹിറ്റായതോടെയാണ് പുത്തൻ സ്പോർട്‌സ് പതിപ്പിൻ്റെയും വരവ്. പുതുവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ ബൈക്ക് വിപണിയിൽ അവതരിപ്പിക്കുമെന്നാണ് വിവരം. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 150 സിസി എൻട്രി ലെവൽ സ്‌പോർട്‌സ് യമഹ R15 ബൈക്കുമായാണ് പടവെട്ടാൻ എത്തുക.
RC200-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനോടെ എത്തുമ്പോൾ വലിയ സ്വീകാര്യത തന്നെ ലഭിക്കുമെന്നാണ് അനുമാനം. എൽഇഡി ഹെഡ്‌ലാമ്പ്, ഡിആർഎൽ, ഫുള്ളി ഫെയർഡ് ഡിസൈൻ, സ്‌പോർട്ടി എക്സ്റ്റീരിയർ, സ്പ്ലിറ്റ് സീറ്റുകൾ, മസ്ക്കുലാർ ഫ്യുവൽ ടാങ്ക്, റേസിംഗ് ഇൻസ്പയർഡ് കളർ ഓപ്ഷനുകൾ, ഗ്രാഫിക്‌സ് എന്നിവ RC 160 മോഡലിൻ്റെ ഡിസൈനിൽ ഉൾപ്പെട്ടേക്കാം. മൊത്തത്തിലുള്ള ഡിസൈനും വലിപ്പവും RC200 പതിപ്പിന് സമാനമായിരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








