ഡിയോയുടെ സ്റ്റൈലിഷ് 'X-എഡിഷനുമായി' ഹോണ്ട; വില 90000 രൂപയിൽ താഴെ, TVS എൻടോർഖിന് പണി കിട്ടുമോ?

ഹോണ്ട അടുത്തിടെ അവതരിപ്പിച്ച ജനപ്രിയ സ്‌കൂട്ടറായ ഡിയോ 125-ന്റെ പ്രത്യേക പതിപ്പായ X-എഡിഷനിന്റെ (Dio 125 X-Edition) വില പ്രഖ്യാപിച്ചു. സ്പോര്‍ട്ടി രൂപഭംഗി കൂട്ടാനായി നല്‍കിയ സവിശേഷമായ കളര്‍ സ്‌കീമാണ് ഈ പതിപ്പിന്റെ പ്രധാന ആകര്‍ഷണം. യുവതലമുറയെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമിലാണ് ഹോണ്ട ഡിയോ 125 X-എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. പേള്‍ സൈറണ്‍ ബ്ലൂ (Pearl Siren Blue), പേള്‍ ഡീപ്പ് ഗ്രൗണ്ട് ഗ്രേ (Pearl Deep Ground Gray) എന്നീ നിറങ്ങളുടെ മിശ്രിതമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

ബോഡി പാനലുകളില്‍ ഡാള്‍ക്ക് ബ്ലൂ നിറവും ആപ്രോണില്‍ ഗ്രേ ഫിനിഷും നല്‍കി വാഹനം ആകര്‍ഷകമാക്കിയിട്ടുണ്ട്. പുതിയ കളര്‍ കോമ്പിനേഷനൊപ്പം ബോഡിയില്‍ നല്‍കിയിരിക്കുന്ന ഗ്രാഫിക്‌സ് സ്‌കൂട്ടറിന് ഒരു സ്‌പെഷ്യല്‍ എഡിഷന്‍ പരിവേഷം നല്‍കുന്നു. ബോഡി കളറിന് വിപരീതമായി ചുവപ്പ് നിറത്തില്‍ നല്‍കിയിരിക്കുന്ന വീല്‍ റിമ്മുകള്‍ സ്‌കൂട്ടറിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു.

honda dio 125 x-edition launch

നിലവിലെ ഡിയോ മോഡലുകളില്‍ നിന്ന് കാഴ്ചയില്‍ വേറിട്ടുനില്‍ക്കുന്ന രൂപമാണ് X-എഡിഷനുളളത്. ഫീച്ചറുകളുടെ കാര്യത്തില്‍ നിലവിലുള്ള ടോപ് വേരിയന്റായ H-സ്മാര്‍ട്ടിന് (H-Smart) സമാനമാണ് ഈ പുതിയ X-എഡിഷന്‍. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി (TFT) കണ്‍സോളാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇത് വഴി ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍/എസ്എംഎസ് അലര്‍ട്ടുകള്‍ എന്നിവ റൈഡര്‍ക്ക് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ തന്നെ ആക്‌സസ് ചെയ്യാന്‍ സാധിക്കും.

റൈഡിന് ഇടയില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി ഗ്ലോവ് ബോക്‌സിനുള്ളില്‍ യുഎസ്ബി-C (USB-C) ചാര്‍ജിംഗ് പോര്‍ട്ടും ഹോണ്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഹോണ്ടയുടെ സ്മാര്‍ട്ട് കീ സാങ്കേതികവിദ്യയും ഈ സ്‌കൂട്ടറില്‍ ലഭ്യമാണ്. എക്‌സ്‌റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ ലിഡ്, സൈഡ് സ്റ്റാന്‍ഡ് കട്ട്-ഓഫ് തുടങ്ങി നിരവധി പ്രായോഗിക സവിശേഷതകള്‍ ഹോണ്ട ഡിയോ 125 X-എഡിഷനിലുണ്ട്.

honda dio 125 x-edition launch

സാങ്കേതിക വശങ്ങള്‍ നോക്കിയാല്‍ എഞ്ചിനില്‍ മാറ്റങ്ങള്‍ ഒന്നുമില്ലാതെയാണ് X-എഡിഷന്‍ എത്തുന്നത്. 123.92 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന്റെ ഹൃദയം. ഈ എഞ്ചിന്‍ 8.19 bhp പവറും 10.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. സിവിടി (CVT) ട്രാന്‍സ്മിഷന്‍ എഞ്ചിന്‍ പവര്‍ വീലുകളിലേക്ക് എത്തിക്കുന്നു.

മികച്ച ഇന്ധനക്ഷമതയും സുഗമമായ റൈഡും ഉറപ്പാക്കുന്ന ഹോണ്ടയുടെ വിശ്വാസ്യത ഈ മോഡലിലുമുണ്ട്. ബ്രേക്കിംഗിനായി മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. സുഗമമായ റൈഡിംഗിനായി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിന്നില്‍ ത്രീ-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ സ്പ്രിംഗ് ലോഡഡ് സസ്‌പെന്‍ഷനും സജ്ജീകരിച്ചിട്ടുണ്ട്. പ്രീമിയം 125 സിസി സ്‌കൂട്ടര്‍ വിപണിയില്‍ ടിവിഎസ് എന്‍ടോര്‍ഖ് (TVS NTORQ), സുസുക്കി അവെനിസ് എന്നിവയോടാണ് ഹോണ്ട ഡിയോ മത്സരിക്കുന്നത്.

honda dio 125 x-edition launch

പുത്തന്‍ നിറവും ലുക്കും ഡിയോ 125-ന് വിപണിയില്‍ പുതിയ ഉണര്‍വ് നല്‍കുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. പുതിയ പതിപ്പ് ഇപ്പോള്‍ രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. 87,733 രൂപയാണ് ഈ പുതിയ ഹോണ്ട ഡിയോ X-എഡിഷനിന്റെ എക്സ്-ഷോറൂം വിലയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഹോണ്ട സ്‌കൂട്ടര്‍ എങ്ങിനെയുണ്ട്?. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, February 5, 2026, 11:11 [IST]
English summary
Honda dio 125 x edition launched india price features specifications
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X