ഹോണ്ടയുടെ പാളിപോയ രണ്ട് ഇവി സ്കൂട്ടറുകൾ; തളരില്ലെന്ന് ഉറപ്പിച്ച് അടുത്ത ഇവി എത്തിക്കുമെന്ന് ബ്രാൻഡ്
ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ പതിറ്റാണ്ടുകളായി ഹോണ്ടയുടെ ആധിപത്യത്തിന് പിന്നിൽ ഹോണ്ട ആക്ടിവ മോഡലിന് വലിയ പങ്കുണ്ട്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറായ ആക്ടിവ, ഓരോ മാസവും ലക്ഷക്കണക്കിന് യൂണിറ്റുകളാണ് വിപണിയിലെത്തിക്കുന്നത്. പരമ്പരാഗത സ്കൂട്ടർ വിഭാഗത്തിൽ ഹോണ്ടയ്ക്ക് 'രാജാവ്' എന്ന സ്ഥാനം നേടിക്കൊടുത്തതും ഈ ജനപ്രീതിയാണ് എന്ന് ഒരു സംശയവും വേണ്ട. ഇതേ വിജയം ഇലക്ട്രിക് സ്കൂട്ടർ രംഗത്തും ലഭിക്കുമെന്നാണ് ഹോണ്ട ആഗ്രഹിച്ചത് ഇതിനായി ഹോണ്ട ആക്ടിവ ഇ (Honda Activa e), ഹോണ്ട ക്യുസി1 (Honda QC1) എന്നീ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ കമ്പനി പുറത്തിറക്കിയെങ്കിലും, ഇന്ത്യൻ ഉപഭോക്താക്കളുടെ വലിയ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ല.
ആദ്യഘട്ടത്തിൽ ശക്തമായ വിൽപ്പന പ്രതീക്ഷിച്ചിരുന്ന ഹോണ്ട, ഈ മോഡലുകൾക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ വന്നതോടെ നിരാശയിലായി പോയി. തുടക്കത്തിൽ, ഇവയുടെ വിൽപ്പന നിർത്തിവെക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, ആ തീരുമാനത്തിൽ നിന്ന് മാറിയതിന് ശേഷം, പരാജയകാരണങ്ങൾ വിശദമായി വിശകലനം ചെയ്യാനാണ് ഇപ്പോൾ ഹോണ്ട ഒരുങ്ങിയത്.

Honda Activa e, Honda QC1 എന്നിവയ്ക്ക് എവിടെയെല്ലാം പിഴച്ചുവെന്ന് കമ്പനി സൂക്ഷ്മമായി പഠിച്ച് മനസ്സിലാക്കുകയാണ്. ഈ പാഠങ്ങൾ ഉൾക്കൊണ്ട്, തെറ്റുകൾ തിരുത്തിക്കൊണ്ട്, പൂർണ്ണമായും പുതിയ ഒരു ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിക്കാനാണ് ഹോണ്ടയുടെ അടുത്ത നീക്കം. ഓട്ടോകാർ ഇന്ത്യ ആണ് ഹോണ്ടയെ സംബന്ധിച്ചുള്ള വാർത്തകർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നേരത്തെ പുറത്തിറക്കിയ ആക്ടിവ ഇ-യും ക്യുസി1-ഉം ആഗോള മോഡലുകൾ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റിയെടുത്തവയായിരുന്നു. എന്നാൽ, പുതിയ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിക്കായി മാത്രം പ്രത്യേകമായി ജാപ്പനീസ് എഞ്ചിനീയർമാർ രൂപകൽപ്പന ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഏറ്റവും ആകർഷകമായ വിലയിൽ ഇത് ലഭ്യമാക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്.

അതുകൊണ്ട്, പുതിയ ഹോണ്ട ഇലക്ട്രിക് സ്കൂട്ടർ അവിശ്വസനീയമായ വിലക്കുറവിൽ എത്തുമെന്നാണ് പ്രതീക്ഷ. മികച്ച റേഞ്ച്, എവിടെവെച്ചും വേഗത്തിൽ ചാർജ് ചെയ്യാനുള്ള സൗകര്യം, സാധനങ്ങൾ വെക്കാൻ ആവശ്യമായ ഇടം എന്നിങ്ങനെയുള്ള പ്രായോഗിക സവിശേഷതകളും ഈ പുതിയ മോഡലിൽ ഉറപ്പായും പ്രതീക്ഷിക്കാം.
ജാപ്പനീസ് കമ്പനിയായ ഹോണ്ടയുടെ ഉൽപ്പന്നങ്ങൾ ലോകോത്തര നിലവാരം പുലർത്തുന്നവയാണ്. ആദ്യകാല ഇലക്ട്രിക് സ്കൂട്ടറുകൾക്ക് തിരിച്ചടി നേരിട്ടെങ്കിലും, ഇന്ത്യൻ വിപണിക്കായി ഒരുങ്ങുന്ന പുതിയ മോഡലിലൂടെ ഹോണ്ടയ്ക്ക് വലിയ വിജയം കൈവരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ശക്തമാണ്. നീക്കം ചെയ്യാവുന്ന 1.5kWh ബാറ്ററി പായ്ക്കുകളാണ് ഹോണ്ട ആക്ടിവ ഇയില്‍ സജ്ജീകരിച്ചിരിക്കുന്നത്.
ആക്ടിവ ഇ ഒറ്റ ചാര്‍ജില്‍ 102 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു. ചാര്‍ജ് ചെയ്യുന്നതിനേക്കാള്‍ വളരെ വേഗതയേറിയതാണ് ബാറ്ററി സ്വാപ്പിംഗ് എന്ന വസ്തുത അഭിനന്ദനാര്‍ഹമാണെങ്കിലും ബാറ്ററി പായ്ക്കുകള്‍ അല്‍പ്പം ഭാരമുള്ളവയാണെന്ന് ഓര്‍മിപ്പിക്കുന്നു. മാത്രമല്ല ഇവ വീട്ടില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








