സുസുക്കിയെ പിന്നിലാക്കി ഹോണ്ട ഇലക്ട്രിക് സ്കൂട്ടറുകൾ; മെയ് മാസത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില്‍പ്പന

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയിലെ മുന്‍നിരക്കാരായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI) 2026 മെയ് മാസത്തില്‍ തങ്ങളുടെ എക്കാലത്തെയും മികച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പന നേട്ടം സ്വന്തമാക്കി. പ്രമുഖ ഓട്ടോമൊബൈല്‍ പ്രസിദ്ധീകരണമായ ഓട്ടോകാര്‍ ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ മാസം ആക്ടിവ e: (Honda Activa e:), QC1 എന്നീ മോഡലുകള്‍ രണ്ടും ചേര്‍ത്ത് മൊത്തം 520 യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഹോണ്ട രാജ്യത്തുടനീളം വിറ്റഴിച്ചത്. ആദ്യമായാണ് ജാപ്പനീസ് ബ്രാന്‍ഡിന്റെ ഇവി വില്‍പ്പന ഒരു മാസം 500 യൂണിറ്റ് കടക്കുന്നത്.

2025-ന്റെ തുടക്കത്തില്‍ ഇവി വിപണിയില്‍ പ്രവേശിച്ച ശേഷമുള്ള കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന ബിസിനസ് നേട്ടമാണിത്. പുതിയ വില്‍പ്പന കണക്കുകള്‍ പ്രകാരം 2025 മെയ് മാസത്തില്‍ വിറ്റ 383 യൂണിറ്റുകളേക്കാള്‍ 36 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഹോണ്ട ഇത്തവണ സ്വന്തമാക്കിയത്. ഇതിനുമുമ്പ് 2025 ജൂലൈ മാസത്തില്‍ നേടിയ 461 യൂണിറ്റുകളെന്ന തങ്ങളുടെ മുന്‍കാല റെക്കോര്‍ഡാണ് മെയ് മാസത്തിലെ മികച്ച കുതിപ്പിലൂടെ ഹോണ്ട ഇപ്പോള്‍ മറികടന്നിരിക്കുന്നത്.

honda activa e qc1

ഈ പുതിയ മുന്നേറ്റത്തോടെ ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു പ്രധാനപ്പെട്ട ജാപ്പനീസ് ബ്രാന്‍ഡായ സുസുക്കിയെക്കാള്‍ നേരിയ ലീഡ് നേടാന്‍ ഹോണ്ടക്ക് സാധിച്ചു. ഈ വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ സുസുക്കിക്ക് പിന്നിലായിരുന്ന ഹോണ്ട, നിലവില്‍ മൊത്തം 1,574 യൂണിറ്റ് വില്‍പ്പനയോടെ ജാപ്പനീസ് കമ്പനികളുടെ ഇവി യുദ്ധത്തില്‍ത്തില്‍ 59 യൂണിറ്റുകള്‍ക്ക് മുന്നിലെത്തി. ഈ വര്‍ഷം ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തില്‍ പ്രവേശിച്ച സുസുക്കി ഇ-ആക്‌സസ് (e-Access) മോഡല്‍ ഇതുവരെ 1,515 യൂണിറ്റ് വില്‍പ്പനയാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്.

അതേസമയം 2026 ഫെബ്രുവരി മാസത്തില്‍ EC-06 ഇലക്ട്രിക് സ്‌കൂട്ടറുമായി ഈ രംഗത്തേക്ക് കടന്നുവന്ന മറ്റൊരു പ്രമുഖ ജാപ്പനീസ് കമ്പനിയായ യമഹയ്ക്ക് ഇതുവരെ വെറും 274 യൂണിറ്റുകള്‍ മാത്രമാണ് വില്‍ക്കാന്‍ സാധിച്ചത്. നിലവില്‍ വിപണി ഭരിക്കുന്ന ടിവിഎസ്, ബജാജ് തുടങ്ങിയ കമ്പനികള്‍ പ്രതിമാസം ശരാശരി 35,000 മുതല്‍ 40,000 യൂണിറ്റുകള്‍ വരെ വിറ്റഴിക്കുന്നത് നോക്കുമ്പോള്‍ ഹോണ്ടയുടെ ഇവി വോളിയം വളരെ കുറവാണ്.

honda activa e

എങ്കിലും പുതിയ മോഡലുകളുടെ വരവോടെ ഹോണ്ടയുടെ ആകെ വില്‍പ്പന ഇപ്പോള്‍ 5,439 യൂണിറ്റുകളില്‍ എത്തിയിട്ടുണ്ട്. വിപണിയില്‍ ഏറെ ജനപ്രിയമായ ഹോണ്ട ആക്ടിവ എന്ന നെയിംപ്ലേറ്റ് പേറുന്ന ഹോണ്ട ഇവി സ്‌കൂട്ടറില്‍ 3kWh ശേഷിയുള്ള രണ്ട് സ്വാപ്പബിള്‍ (ഊരിമാറ്റാവുന്ന) ബാറ്ററി പായ്ക്കുകളാണ് കമ്പനി നല്‍കിയിട്ടുള്ളത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഈ സ്‌കൂട്ടറിന് പരമാവധി 102 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മികച്ച പെര്‍ഫോമന്‍സ് ഉറപ്പാക്കുന്നതിനായി ഈ സ്‌കൂട്ടറില്‍ ശക്തമായ 6kW ഇലക്ട്രിക് മോട്ടോറാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇവി സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്ററായി കമ്പനി പരിമിതപ്പെടുത്തിയിട്ടുണ്ട്.

honda qc1

പ്രീമിയം ഫീച്ചറുകളോടെ എത്തുന്ന ഈ മോഡലിന്റെ പ്രാരംഭ വില 1.20 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഹോണ്ടയുടെ രണ്ടാമത്തെ മോഡലായ QC1 ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് വന്നാല്‍, ഇതില്‍ ഒരു ഫിക്‌സഡ് ബാറ്ററി പായ്ക്കാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. സാധാരണ സിറ്റി റൈഡുകള്‍ക്കും പ്രായോഗിക ആവശ്യങ്ങള്‍ക്കും അനുയോജ്യമായ ഈ കൊച്ചു സ്‌കൂട്ടറിന് ഫുള്‍ ചാര്‍ജില്‍ പരമാവധി 80 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററാണ്. ലളിതമായ ആവശ്യങ്ങള്‍ മാത്രമുള്ള സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വിപണിയിലെത്തിച്ച ഈ ബജറ്റ് സ്‌കൂട്ടറിന്റെ വില 90,000 രൂപ മുതലാണ് ആരംഭിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്. വരും മാസങ്ങളില്‍ ഹോണ്ട തങ്ങളുടെ സ്വാപ്പിംഗ് ശൃംഖലകള്‍ രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതോടെ ഇവി വില്‍പ്പന ഇനിയും കൂടും.

Article Published On: Friday, June 5, 2026, 8:00 [IST]
English summary
Honda recorded best ever monthly electric scooter sales may 2026 activa e qc1 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X