സ്‌പ്ലെന്‍ഡറിന് ഒത്ത എതിരാളി, 30 ദിവസം കൊണ്ട് വാങ്ങിയത് 1.41 ലക്ഷം പേര്‍! 65000 രൂപയില്‍ തുടങ്ങുന്ന 'മാജിക്'

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന ജനപ്രിയ കമ്മ്യൂട്ടര്‍ ബൈക്കാണ് ഹോണ്ട ഷൈന്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 ഡിസംബര്‍ മാസത്തില്‍ വിസ്മയിപ്പിക്കുന്ന വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി ഹോണ്ട ഷൈന്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ വീണ്ടും തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. എതിരാളിയായ ഹീറോ സ്‌പ്ലെന്‍ഡറിനെ ഭീതിപ്പെടുത്തുന്നതാണ് ഷൈനിന്റെ വില്‍പ്പനയിലുണ്ടായ കുതിച്ചുചാട്ടം. പ്രമുഖ ഓട്ടോമൊബൈല്‍ വെബ്‌സൈറ്റായ റഷ്‌ലെയ്‌നില്‍ പങ്കുവെച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2025 ഡിസംബറില്‍ മൊത്തം 1,41,602 ഹോണ്ട ഷൈന്‍ ബൈക്കുകളാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയത്.

2024 ഡിസംബറിലെ വില്‍പ്പന 1,00,841 യൂണിറ്റുകള്‍ മാത്രമായിരുന്നു. അതായത് ഒറ്റ വര്‍ഷത്തിനുള്ളില്‍ 40,761 യൂണിറ്റുകളുടെ അധിക വില്‍പ്പന നേടാന്‍ ഹോണ്ടയ്ക്ക് സാധിച്ചു. വില്‍പ്പനയില്‍ ഏകദേശം 40.42 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. ഈ മികച്ച പ്രകടനത്തോടെ 2025 ഡിസംബറില്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 മോട്ടോര്‍സൈക്കിളുകളുടെ പട്ടികയില്‍ ഹോണ്ട ഷൈന്‍ രണ്ടാം സ്ഥാനത്തെത്തി.

honda shine 100

2,80,760 യൂണിറ്റ് വില്‍പ്പനയുമായി ഹീറോ സ്‌പ്ലെന്‍ഡര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. സെഗ്‌മെന്റില്‍ ആധിപത്യം തുടരാന്‍ സാധിച്ചുവെങ്കിലും ഷൈന്‍ നേടിയ വമ്പന്‍ വളര്‍ച്ച ഹീറോയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 125 സിസി സെഗ്മെന്റില്‍ മാന്യമായ വിപണി വിഹിതം ഉറപ്പിക്കാന്‍ ഡിസംബറിലെ ഷൈനിന്റെ മികച്ച പ്രകടനം ഹോണ്ടയെ സഹായിച്ചു.

നിലവില്‍ പ്രധാനമായും മൂന്ന് പതിപ്പുകളിലാണ് ഹോണ്ട ഷൈന്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നത്. ഹോണ്ട ഷൈന്‍ 100, ഷൈന്‍ 100 DX, ഹോണ്ട ഷൈന്‍ 125 എന്നിവയാണ് അവ. ഉപഭോക്താക്കളുടെ ബജറ്റിനും ആവശ്യങ്ങള്‍ക്കും അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് ഹോണ്ട ഇവ മൂന്നും ക്രമീകരിച്ചിരിക്കുന്നത്.

honda shine headlamp

ഹോണ്ട ഷൈന്‍ 100 ബേസ് മോഡലിന് 65,243 രൂപയും ഷൈന്‍ 100 DX വേരിയന്റിന് 71,746 രൂപയുമാണ് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. കരുത്ത് കൂടിയ ഹോണ്ട ഷൈന്‍ 125 പതിപ്പിന് 80,852 രൂപയാണ് പ്രാരംഭ വില. ഹോണ്ട ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ എക്സ്-ഷോറൂം വിലകളാണ് ഇത്.

ഇന്ത്യക്കാര്‍ക്കിടയില്‍ ഹോണ്ട ഷൈന്‍ ജനപ്രയമാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ സ്മൂത്ത് എഞ്ചിനാണ്. ജാപ്പനീസ് സാങ്കേതികവിദ്യയുടെ മികവില്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട ഈ മോട്ടോര്‍ ദീര്‍ഘകാലം ഈട് നില്‍ക്കുമെന്ന് മാത്രമല്ല പരിപാലന ചെലവും കുറവാണ്. ഹോണ്ടയുടെ വിശാലമായ സര്‍വീസ് ശൃംഖലയും സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതയും ഉപഭോക്താക്കള്‍ക്ക് ഈ ബൈക്കിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ഹീറോ സ്‌പ്ലെന്‍ഡറുമായി നേരിട്ട് മത്സരിക്കുന്ന ഹോണ്ട ഷൈന്‍ ബില്‍ഡ് ക്വാളിറ്റിയുടെ കാര്യത്തിലും ഏറെ മുന്നിലാണ്.

honda shine instrument cluster

നഗരങ്ങളിലെ തിരക്കേറിയ ട്രാഫിക്കിലും ഗ്രാമപ്രദേശങ്ങളിലെ മോശം റോഡുകളിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഷൈനിന് സാധിക്കും. കുറഞ്ഞ ഇന്ധന ഉപഭോഗവും ആകര്‍ഷകമായ ബോഡി ഗ്രാഫിക്‌സും യുവാക്കളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് പറ്റിയ ബൈക്ക് തിരയുന്ന സാധാരണക്കാര്‍ക്ക് പ്രതിമാസ ബജറ്റ് താളംതെറ്റാതെ കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു മോഡലാണ് ഷൈന്‍. ഡിസംബറില്‍ വിപണിയിലുണ്ടാക്കിയ മുന്നേറ്റം വരും മാസങ്ങളിലും തുടര്‍ന്ന് ഷൈന്‍ 'ഷൈന്‍' ചെയ്യുന്നത് തുടരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 31, 2026, 15:35 [IST]
English summary
Honda shine sales report december 2025 registered 40 per cent growth details malayalam
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X