ജാവ-യെസ്ഡിക്ക് മുന്നില്‍ ഇനി എന്‍ഫീല്‍ഡ് വിയര്‍ക്കും! 24 പുതിയ ഡീലർഷിപ്പുമായി കേരളം പിടിക്കാൻ Classic Legends

മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളായ ജാവ (Jawa), യെസ്ഡി (Yezdi) എന്നിവ കൂടുതല്‍ കരുത്തോടെ കേരളത്തില്‍ സജീവമാകുന്നു. ക്ലാസിക് ലെജന്‍ഡ്സിന്റെ (Classic Legends) നേതൃത്വത്തിലാണ് ഐതിഹാസിക ബ്രാന്‍ഡുകളുടെ വിപുലമായ നിര മലയാളക്കരയിലെത്തുന്നത്. ടു സ്‌ട്രോക്ക് എഞ്ചിനുകളുടെ കാലം കഴിഞ്ഞെങ്കിലും പഴയ തലമുറയുടെ സ്മരണകള്‍ പുതുക്കാന്‍ ലക്ഷ്യമിട്ടാണ് ഐക്കണുകളുടെ രണ്ടാം വരവ്. പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ വിശ്വാസ്യത ഉറപ്പാക്കുന്ന പ്രീമിയം ബൈക്കുകളാണ് മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനം കൂടിയായ ക്ലാസിക് ലെജന്‍ഡ്സ് വാഗ്ദാനം ചെയ്യുന്നത്.

സംസ്ഥാനത്തുടനീളം 24 പുതിയ ഡീലര്‍ഷിപ്പുകള്‍ തുറന്ന് സാന്നിധ്യം വിപുലീകരിക്കാനാണ് കമ്പനിയുടെ നിലവിലെ പദ്ധതി.കേരളത്തിലെ മോട്ടോര്‍സൈക്കിള്‍ സംസ്‌കാരത്തിന്റെ ഭാഗമായ ജാവ, യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ ഇപ്പോള്‍ ആധുനിക സാങ്കേതികവിദ്യയോടെയാണ് നിരത്തിലിറങ്ങുന്നത്. പുത്തന്‍ മോഡലുകളായ ജാവ 42, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവ ഇന്നത്തെ തലമുറയുടെ അഭിരുചികള്‍ക്ക് അനുസൃതമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

jawa yezdi motorcycles

മികച്ച പെര്‍ഫോമന്‍സ് നല്‍കുന്ന എഞ്ചിനീയറിംഗും അതിനൂതനമായ സാങ്കേതിക വിദ്യകളും ഒത്തിണങ്ങിയ ഈ ബൈക്കുകള്‍ ദീര്‍ഘദൂര യാത്രകള്‍ക്കും സിറ്റി റൈഡുകള്‍ക്കും ഒരുപോലെ അനുയോജ്യമാണ്. മോഡേണ്‍ റെട്രോ ഡിസൈന്‍ ശൈലിയാണ് പുത്തന്‍ ബൈക്കുകളില്‍ ബ്രാന്‍ഡുകള്‍ പിന്തുടരുന്നത്. ഉപഭോക്താക്കളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി ഓരോ വാഹനത്തിനും നാല് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ആവശ്യമെങ്കില്‍ ഈ വാറണ്ടി കാലാവധി ദീര്‍ഘിപ്പിക്കാനുള്ള സൗകര്യവും ലഭ്യമാണ്. മെക്കാനിക്കല്‍ മികവിനൊപ്പം വിശ്വാസ്യത കൂടി ഉറപ്പുവരുത്താന്‍ ഈ നീക്കം സഹായിക്കുമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.പഴയകാല ജാവ, യെസ്ഡി ക്ലബ്ബുകളിലെ അംഗങ്ങള്‍ തങ്ങളുടെ വാഹനങ്ങള്‍ റീസ്‌റ്റോര്‍ ചെയ്യുന്ന കാഴ്ച കേരളത്തില്‍ സര്‍വ സാധാരണമാണ്. തിരുവനന്തപുരം 'സ്‌മോക്കിംഗ് ബാരല്‍സ്' പോലുള്ള റൈഡിംഗ് ക്ലബ്ബുകള്‍ ഇതിന്റെ മുന്‍നിരയിലുണ്ട്.

പഴയ വാഹനങ്ങള്‍ കണ്ടെത്തി അവ വീണ്ടും നിരത്തിലിറക്കുന്നത് പുതു തലമുറയ്ക്കും വലിയ ആവേശമാണ് നല്‍കുന്നത്. 1960-കളില്‍ മൈസൂരുവിലെ ഫാക്ടറിയില്‍ നിന്നാണ് ജാവ ഇന്ത്യന്‍ വിപണി പിടിക്കാനുള്ള പ്രയാണം തുടങ്ങിയത്. ഓട്ടോമാറ്റിക് ക്ലച്ച് പോലുള്ള നൂതന സംവിധാനങ്ങളുമായാണ് അക്കാലത്ത് ഈ വാഹനങ്ങള്‍ എത്തിയത്. 1973-ല്‍ പുറത്തിറങ്ങിയ യെസ്ഡി ബ്രാന്‍ഡ് യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കുകയും മലയാളി കുടുംബങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറുകയും ചെയ്തു.

കമ്പനിയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി അങ്ങോളമിങ്ങോളം ഷോറൂമുകള്‍ തുറക്കുന്നതിനാല്‍ വയനാടന്‍ മലനിരകളിലും കൊച്ചിയിലെ തെരുവുകളിലും പഴയതും പുതിയതുമായ ജാവ, യെസ്ഡി വാഹനങ്ങള്‍ ഒരുപോലെ കാണാന്‍ സാധിക്കും. സണ്‍ഡേ റൈഡുകളുടെയും മറ്റും ഭാഗമായി നിരനിരയായി പോകുന്ന ജാവ, യെസ്ഡി വാഹനങ്ങളുടെ എക്‌സ്‌ഹോസ്റ്റ് നോട്ട് ഇനി മലബാറിലെ വണ്ടിപ്രാന്തന്‍മാരുടെ ഹൃദയത്തുടിപ്പായി മാറും.

പാരമ്പര്യത്തെ ചേര്‍ത്തുപിടിച്ച് ആധുനികതയെ പുല്‍കുന്ന റൈഡര്‍മാരെ ഒന്നിച്ചു ചേര്‍ക്കുകയാണ് ക്ലാസിക് ലെജന്‍ഡ്സ് ഇതിലൂടെ ചെയ്യുന്നത്. മലയാളിക്ക് മോട്ടോര്‍സൈക്കിള്‍ വെറുമൊരു യാത്രാമാര്‍ഗമല്ല, മറിച്ച് അത് ഒരു വികാരമാണെന്ന് എല്ലാവര്‍ക്കുമറിയാം. തലമുറകളായി കൈമാറി വരുന്ന സ്മരണകള്‍ക്ക് പുത്തന്‍ കരുത്തും ഭാവവും നല്‍കാനാണ് ജാവയുടെയും യെസ്ഡിയുടെയും ശ്രമം. വിപണിയില്‍ മത്സരം കടുക്കുമ്പോഴും തങ്ങളുടെ തനതായ ശബ്ദവും ഗാംഭീര്യവും നിലനിര്‍ത്താന്‍ ഈ ഇതിഹാസങ്ങള്‍ക്ക് സാധിക്കുമെന്ന് തന്നെയാണ് വിശ്വാസം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, February 28, 2026, 14:04 [IST]
English summary
Jawa yezdi bsa motorcycles revival kerala market ready with 24 dealer outposts
കൂടുതല്‍... #jawa motorcycles #yezdi #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X