ഈ വിലയ്ക്ക് കവാസാക്കി ബൈക്കോ? യുവാക്കൾ വിശ്വാസം വരാതെ തിരയുന്ന മോഡലിതാണ്
ഇന്ത്യൻ യുവജനങ്ങൾക്ക് ഏറെ പ്രിയപ്പെട്ട മോട്ടോർസൈക്കിൾ ബ്രാൻഡാണ് കവാസാക്കി. മികച്ച എഞ്ചിൻ പ്രകടനവും ആകർഷകമായ ഡിസൈനുമുളള ബൈക്കുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കവാസാക്കി W175 ഒരു മികച്ച ഓപ്ഷനാണ്. റെട്രോ ക്ലാസിക് ഡിസൈനും ആധുനിക ഫീച്ചറുകളും ഇതിൽ ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. പുതിയ കവാസാക്കി W175 ന്റെ എക്സ്-ഷോറൂം വില 1,13,000 രൂപയിൽ ആരംഭിച്ച് 1,25,000 രൂപ വരെയാണ്. കവാസാക്കി ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണിത് എന്നതാണ് പ്രത്യേകത. സ്റ്റൈലിഷും എന്നാൽ ബജറ്റ് ഫ്രണ്ട്ലിയായ ക്രൂസർ ബൈക്ക് അന്വേഷിക്കുന്നവർക്ക് ഇത് ഒരു മികച്ച തിരഞ്ഞെടുപ്പാണ്.
നഗരങ്ങളിലെ എളുപ്പമുള്ള സവാരിക്ക് അനുയോജ്യമായ രീതിയിലാണ് ഈ ബൈക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കവാസാക്കി W175 ന് 177 സിസി, എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 7,500 rpm-ൽ 13 PS പരമാവധി പവറും 6,000 rpm-ൽ 13.2 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. സുഗമമായ ഗിയർ ഷിഫ്റ്റിങ്ങിനായി 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഇതിലുള്ളത്. ഏകദേശം 110 km/h ആണ് ബൈക്കിന്റെ ടോപ്പ് സ്പീഡ്.

കുറഞ്ഞതും ഇടത്തരവുമായ വേഗതയിവിലുള്ള മികച്ച പ്രകടനം ഉറപ്പാക്കുന്ന രീതിയിലാണ് എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്. ഇത് ഉയർന്ന ട്രാഫിക്കുള്ള സാഹചര്യങ്ങളിൽ പോലും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് 45 കിലോമീറ്റർ വരെയാണ്; യഥാർത്ഥ റോഡ് സാഹചര്യങ്ങളിൽ 40 മുതൽ 42 കിലോമീറ്റർ വരെ മൈലേജ് ലഭിക്കും.
12 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുള്ള കവാസാക്കി W175, ഒരു തവണ പൂർണ്ണമായി ഇന്ധനം നിറച്ചാൽ ഏകദേശം 480 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ പ്രാപ്തമാണ്. അനലോഗ് സ്പീഡോമീറ്റർ, സിംഗിൾ-ചാനൽ എബിഎസ്, ഹാലോജൻ ഹെഡ്‌ലൈറ്റ്, ട്യൂബ്‌ലെസ് ടയറുകൾ തുടങ്ങിയ അടിസ്ഥാന സവിശേഷതകൾ ഇതിലുണ്ട്. 135 കിലോഗ്രാം ഭാരമുള്ള ഈ ബൈക്ക് വളരെ ഭാരം കുറഞ്ഞതും ഓടിക്കാൻ എളുപ്പമുള്ളതുമാണ്.

790 mm സീറ്റ് ഹൈറ്റ് ശരാശരി ഉയരമുള്ള റൈഡർമാർക്ക് സൗകര്യപ്രദമാണ്. റബ്ബർ പാഡുള്ള ഫൂട്ട്പെഗുകളും 17 ഇഞ്ച് വീലുകളും സവാരിക്ക് കൂടുതൽ സുഖം ഉറപ്പാക്കുന്നു. എബോണി, കാൻഡി പേർസിമോൺ റെഡ് എന്നീ നിറങ്ങളിൽ ഈ ബൈക്ക് ലഭ്യമാണ്. റെട്രോ ലുക്ക്, വിശ്വസനീയമായ ബ്രാൻഡ്, കുറഞ്ഞ പരിപാലന ചിലവ്, താങ്ങാനാവുന്ന വില എന്നിവ പരിഗണിക്കുമ്പോൾ കവാസാക്കി W175 ഒരു മികച്ച തിരഞ്ഞെടുപ്പാണ്.
നിലവിൽ കൂടുതൽ ബജറ്റ് ഫ്രണ്ട്ലി മോട്ടോർസൈക്കിളുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ടീം ഗ്രീൻ 650 സിസി നിരയിലെ തങ്ങളുടെ നിയോ റെട്രോ ബൈക്കിൻ്റെ പുത്തൻ മോഡലുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ്. റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്ററിൻ്റെ വില്ലനായി പരിഗണിക്കാവുന്ന Z650RS ആണ് 2026 മോഡൽ ഇയർ പരിഷ്ക്കാരങ്ങളുമായി എത്തിയിരിക്കുന്നത്.
പുതിയ 2026 കവസാക്കി Z650RS നിയോ റെട്രോയ്ക്ക് 7.83 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതായത് മുൻഗാമിയേക്കാൾ 14,000 രൂപ അധികമായി മുടക്കേണ്ടി വരുമെന്ന് ചുരുക്കം. പുതിയ കലണ്ടർ വർഷത്തേക്കുള്ള ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ പുതുക്കിയ ഉൽപ്പന്ന നിരയുടെ ഭാഗമായാണ് മോട്ടോസൈക്കിളിന് നവീകരണങ്ങൾ ലഭിച്ചിരിക്കുന്നത്. ഇന്ത്യയോട് പ്രത്യേക താത്പര്യമുള്ള കമ്പനി അടിക്കടി മോഡൽ ലൈനപ്പ് പരിഷ്ക്കരിക്കാനും പ്രത്യേക താത്പര്യം കാണിക്കാറുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








