പെട്രോൾ അടിച്ചു മടുത്തവരുടെ ശ്രദ്ധക്ക്! വെറും 73,000 രൂപയ്ക്ക് 150 കി.മീ റേഞ്ചുമായി 2 ഇ-സ്കൂട്ടറുകൾ വിപണിയിൽ
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഡിമാന്‍ഡ് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സാധാരണക്കാരായ ഉപഭോക്താക്കളെ പ്രമുഖ ഇവി നിര്‍മ്മാതാക്കളായ കൊമാക്കി പുതിയ രണ്ട് ബജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കമ്പനി രാജ്യത്ത് ഔദ്യോഗികമായി അവതരിപ്പിച്ചു. കൊമാക്കി എംജി പ്രോ V (MG Pro V), എംജി പ്രോ പ്ലസ് (MG Pro+) എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേരിയന്റുകളിലാണ് ഈ പുത്തന്‍ സ്‌കൂട്ടറുകള്‍ പുറത്തിറക്കിയത്.
ദൈനംദിന സിറ്റി റൈഡുകള്‍ സുഗമമാക്കുന്നതിനും ഇന്ധനച്ചിലവ് കുറയ്ക്കുന്നതിനും അനുയോജ്യമായ രീതിയിലാണ് കുറഞ്ഞ വിലയിലുള്ള ഈ രണ്ട് മോഡലുകളും കമ്പനി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വളരെ ലളിതവും എന്നാല്‍ ആകര്‍ഷകവുമായ ഡിസൈനാണ് ഈ സ്‌കൂട്ടറുകള്‍ക്ക് നല്‍കിയിട്ടുള്ളത്. ബ്ലാക്ക്, ഫ്രോസ്റ്റ് വൈറ്റ്, ഗാര്‍നെറ്റ് റെഡ്, മെറ്റല്‍ ഗ്രേ എന്നിങ്ങനെ നാല് മനോഹരമായ കളര്‍ ഓപ്ഷനുകളില്‍ ഈ സ്‌കൂട്ടറുകള്‍ ലഭ്യമാകും.

ഇതില്‍ മെറ്റല്‍ ഗ്രേ കളര്‍ പതിപ്പിന് പ്രീമിയം ലുക്ക് കൂടുതലുണ്ട്. റോഡിലേക്ക് മികച്ച കാഴ്ച ലഭിക്കുന്നതിനായി അത്യാധുനിക എല്‍ഇഡി (LED) ലൈറ്റിംഗ് സംവിധാനമാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. സ്‌കൂട്ടറിന്റെ പ്രധാന ബോഡി ഘടനയോട് ചേര്‍ന്നുനില്‍ക്കുന്ന തരം ഇന്‍ഡിക്കേറ്ററുകളും ഇതില്‍ കാണാം. ഇവ സ്‌കൂട്ടറിന് കൂടുതല്‍ ഒതുക്കമുള്ളതും ആധുനികവുമായ സ്‌റ്റൈലിംഗ് നല്‍കാന്‍ ഏറെ സഹായിക്കുന്നുണ്ട്.
മെക്കാനിക്കല്‍ വശങ്ങളിലേക്ക് കടന്നാല്‍, റിയര്‍ വീലില്‍ ഘടിപ്പിച്ച ബിഎല്‍ഡിസി (BLDC) ഹബ് മോട്ടോറാണ് രണ്ട് മോഡലുകള്‍ക്കും കരുത്ത് പകരുന്നത്. ഇതില്‍ കുറഞ്ഞ വിലയുള്ള എംജി പ്രോ V മോഡലില്‍ 2.2 kWh ശേഷിയുള്ള ലിഥിയം അയണ്‍ ഫോസ്‌ഫേറ്റ് ബാറ്ററിയാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഇതിന്റെ ഉയര്‍ന്ന പതിപ്പായ എംജി പ്രോ പ്ലസ് സ്‌കൂട്ടറില്‍ 2.7 kWh ശേഷിയുള്ള വലിയ ബാറ്ററി പായ്ക്കാണ് നല്‍കിയിട്ടുള്ളത്. ഈ രണ്ട് മോഡലുകളുടെയും ബാറ്ററികള്‍ വെറും 4 മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കൊമാക്കി പറയുന്നത്. മണിക്കൂറില്‍ 60 കിലോമീറ്ററാണ് രണ്ട് സ്‌കൂട്ടറുകളുടെയും പരമാവധി വേഗത.
ചെറിയ ബാറ്ററിയുള്ള എംജി പ്രോ V ഒറ്റ ചാര്‍ജില്‍ 90 മുതല്‍ 100 കിലോമീറ്റര്‍ വരെ സര്‍ട്ടിഫൈഡ് റേഞ്ച് തരും. വലിയ ബാറ്ററിയുള്ള എംജി പ്രോ പ്ലസ് മോഡലിന്റെ ക്ലെയിംഡ് റേഞ്ച് ഫുള്‍ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെയാണ്. മാത്രമല്ല ഈ മോഡലുകളുടെ പ്രധാന ഘടകങ്ങള്‍ക്ക് കമ്പനി 3 വര്‍ഷം അല്ലെങ്കില്‍ 30,000 കി.മീ വാറന്റിയും നല്‍കുന്നുണ്ട്.
ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, കീലെസ് എന്‍ട്രി, ആന്റി-ഥെഫ്റ്റ് ലോക്ക്, റിവേഴ്‌സ് ചെയ്യാന്‍ സഹായിക്കുന്ന പാര്‍ക്ക് അസിസ്റ്റ് എന്നിവ ഇതിലുണ്ട്. വിപണിയില്‍ ജോയ് ഇ-ബൈക്കിനോട് (Joy E-Bike) മത്സരിക്കുന്ന എംജി പ്രോ V മോഡലിന് 73,999 രൂപയും പ്രോ പ്ലസ് മോഡലിന് 79,999 രൂപയുമാണ് ഇന്ത്യയിലെ എക്‌സ്-ഷോറൂം വില. കുറഞ്ഞ വിലയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ തേടുന്ന ഏതെങ്കിലും പരിചയക്കാരന്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ച് കൊടുക്കൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications