322 KM റേഞ്ച്, വില ₹1 ലക്ഷത്തിൽ താഴെ! ഇ-സ്കൂട്ടറുകളിലെ 'റേഞ്ച് രാജാവ്' ഓലയോ ടിവിഎസോ അല്ല, ഇവനാണ്

ഇന്ധന ചെലവില്‍ പ്രതിമാസം വലിയൊരു തുക ലാഭിക്കാന്‍ സാധിക്കുന്നതിനാല്‍ രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഡിമാന്‍ഡ് കൂടി വരികയാണ്. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ നിലവില്‍ ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ഓല S1 തുടങ്ങിയ മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. എന്നാല്‍ റേഞ്ചിന്റെ കാര്യത്തില്‍ ഇവയെപ്പോലും അമ്പരപ്പിക്കുന്ന ഒരു താരം ശ്രദ്ധനേടുകയാണ്. പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ കൊമാകിയുടെ 'XR7' എന്ന മോഡലാണ് ഒറ്റ ചാര്‍ജില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍. ഈ സ്‌കൂട്ടറിനെ കുറിച്ച് വിശദമായി വായിക്കാം.

സാധാരണയായി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ഒരുങ്ങുന്ന ഉപഭോക്താക്കളെ അലട്ടുന്ന പ്രധാന പ്രശ്‌നം റേഞ്ച് ഉത്കണ്ഠയാണ്. എന്നാല്‍ കോമാകി XR7 ഒറ്റ ചാര്‍ജില്‍ 322 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഓല S1 പ്രോ സ്‌പോര്‍ട് മോഡല്‍ നേരിയ വ്യത്യാസത്തില്‍ കൊമാകിക്ക് പിന്നിലായി. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഈ വാഹനം ഏറെ ആശ്വാസകരമാകും.

komaki xr7 range

സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, സുരക്ഷിതമായ LIPO4 ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ബാറ്ററി സാങ്കേതികവിദ്യയാണ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 322 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കൊമാകി XR7 ഇവിയെ പ്രാപ്തമാക്കുന്നത്. മണിക്കൂറില്‍ 55 കിലോമീറ്ററിന് മുകളിലാണ് ഇതിന്റെ പരമാവധി വേഗത.

മെക്കാനിക്കല്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ 3000 വാട്ട് ബിഎല്‍ഡിസി (BLDC) ഹബ് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്. വയര്‍ലെസ് കണ്‍ട്രോളര്‍ ഉപയോഗിച്ചാണ് മോട്ടോര്‍ നിയന്ത്രിക്കുന്നത്. മുന്നിലും പിന്നിലും 12 ഇഞ്ച് വലിപ്പമുള്ള വീലുകള്‍ മികച്ച ഗ്രിപ്പും സ്ഥിരതയും നല്‍കുന്നു. 35 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് സ്‌പേസ് ദൈനംദിന ആവശ്യങ്ങള്‍ക്കുളള സാധനങ്ങള്‍ സൂക്ഷിക്കാന്‍ റൈഡര്‍ക്ക് സഹായകമാകും.

komaki xr7 range

ബ്ലൂ, ഗ്രേ, റെഡ്, ബ്ലാക്ക് എന്നീ നാല് ആകര്‍ഷകമായ നിറങ്ങളില്‍ ഈ സ്‌കൂട്ടര്‍ ലഭ്യമാണ്.സ്മാര്‍ട്ട് ഫീച്ചറുകളാല്‍ സമ്പന്നമാണ് കോമാകി XR7. മള്‍ട്ടിപ്പിള്‍ സെന്‍സറുകള്‍ ഉപയോഗിച്ച് വാഹനത്തിന്റെ സ്പീഡ്, ബാറ്ററി നില എന്നിവ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും. കൂടാതെ 'സെല്‍ഫ് ഡയഗ്‌നോസിസ്' എന്ന സംവിധാനത്തിലൂടെ സ്‌കൂട്ടറിന്റെ പ്രവര്‍ത്തനക്ഷമത സ്വയം പരിശോധിക്കാനും തകരാറുകള്‍ മുന്‍കൂട്ടി മനസ്സിലാക്കാനും ഉടമക്ക് കഴിയും.

ലോ-സ്പീഡ്, ഹൈ-സ്പീഡ് മോഡുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇവിയുടെ ഈടിന്റെ കാര്യത്തിലും കമ്പനിക്ക് മികച്ച ആത്മവിശ്വാസമുണ്ട്. കോമാകി XR7 ഇവിക്ക് 3 വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ വാറണ്ടി ബാറ്ററിക്കും മോട്ടോറിനും കണ്‍ട്രോളര്‍ യൂണിറ്റിനും പരിരക്ഷ നല്‍കും. കൂടാതെ സ്‌കൂട്ടറിന്റെ ചാര്‍ജറിന് ഒരു വര്‍ഷത്തെ പ്രത്യേക വാറണ്ടിയും കമ്പനി നല്‍കുന്നുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മനസ്സമാധാനം നല്‍കും.

komaki xr7 range

റേഞ്ചില്‍ മാത്രമല്ല ഈ സ്‌കൂട്ടര്‍ വിലയുടെ കാര്യത്തിലും ഞെട്ടിക്കുന്നു. വെറും 89,999 രൂപ എക്‌സ്-ഷോറൂം വിലയിലായിരുന്നു ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയത്.ഒറ്റ ചാര്‍ജില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൊമാകി XR7 ഒരു മികച്ച ബദലാണ്. ടിവിഎസ്, ബജാജ്, ഓല, ഏഥര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ പോലും റേഞ്ചിന്റെ കാര്യത്തില്‍ ഇതിന് പിന്നിലാണെന്നത് വിപണിയില്‍ ഇതിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.

ഇത്രയധികം റേഞ്ചുള്ള സ്‌കൂട്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നത് വിപണിയില്‍ പുതിയ വിപ്ലവത്തിന് വഴിയൊരുക്കുമെന്നാണ് വാഹന പ്രേമികളുടെ പ്രതീക്ഷ. ഇന്ത്യന്‍ വിപണിയിലെ മറ്റ് മുന്‍നിര മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ വിലയില്‍ ഇത്രയധികം റേഞ്ച് നല്‍കുന്ന മറ്റൊരു സ്‌കൂട്ടറില്ല. ലളിതമായ രൂപകല്‍പ്പനയും മികച്ച പെര്‍ഫോമന്‍സും ഒത്തുചേരുന്ന കൊമാകി XR7, വരും മാസങ്ങളില്‍ കൂടുതല്‍ വില്‍പ്പന നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും പരിഗണിക്കാവുന്ന ഒരു മോഡലാണിത്.

More from DriveSpark

Article Published On: Saturday, February 7, 2026, 8:00 [IST]
English summary
Komaki xr7 longest rangest range electric scooter price specifications feature details
കൂടുതല്‍... #electric bike #india #electric vehicles
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X