2026 KTM 390 DUKE-ൽ പുത്തൻ ബ്രേക്കും നിറവും കിട്ടിയിട്ടുണ്ടേ, 400 സിസി സെഗ്മെൻ്റിലെ രാജാവ്

കെടിഎം 2026 മോഡൽ 390 ഡ്യൂക്ക് ആഗോള വിപണിയിൽ ബ്രേക്കിംഗ്, പുതിയ നിറം എന്നിവയിലെ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഈ വർഷം മറ്റ് മെക്കാനിക്കൾ മാറ്റങ്ങളില്ലാതെയാണ് പുതിയ മോഡൽ എത്തുന്നത്. പുതിയ WP FCR4 ഫ്രണ്ട് ബ്രേക്ക് കാലിപ്പറാണ് 2026 390 ഡ്യൂക്കിന്റെ പ്രധാന മാറ്റം. 320mm മുൻ ഡിസ്‌കും 240mm പിൻ ഡിസ്‌കുമുള്ള ബ്രേക്കിംഗ് സിസ്റ്റം മാറ്റമില്ല. കോർണറിംഗ് എബിഎസ്, സൂപ്പർമോട്ടോ എബിഎസ് എന്നിവയും സ്റ്റാൻഡേർഡ് ഫീച്ചറുകളാണ്. സാഹസിക റൈഡിംഗിന് പിൻ എബിഎസ് പ്രവർത്തനരഹിതമാക്കാൻ സൂപ്പർമോട്ടോ എബിഎസ് സഹായിക്കും.

കാഴ്ച്ചയിൽ 2026 കെടിഎം 390 ഡ്യൂക്ക് പുതിയ മാറ്റ് ബ്ലൂ നിറത്തിലാണെത്തുന്നത്. നിലവിലെ ഡിസൈൻ, ബോഡി പാനലുകൾ, സ്ട്രീറ്റ്ഫൈറ്റർ സ്റ്റൈലിംഗ് എന്നിവയ്ക്കൊന്നും മാറ്റങ്ങളില്ല. പുതിയ ഡ്യൂക്കിൽ കണ്ട അതേ 399 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 2026 കെടിഎം 390 ഡ്യൂക്കിന് കരുത്ത്. 46 bhp കരുത്തും 39 nm ടോർക്കും നൽകുന്ന എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ജോടിയക്കിയിരിക്കുന്നത്.

ktm 390 duke new updates

എഞ്ചിൻ ഇപ്പോഴും ആഗോള എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണ്. റൈഡ്-ബൈ-വയർ ത്രോട്ടിൽ, ഇലക്ട്രോണിക് റൈഡർ എയ്ഡുകൾ എന്നിവയുമുണ്ട്. ക്ലച്ച് ഇല്ലാതെ ഗിയർ മാറ്റാൻ സഹായിക്കുന്ന ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്റർ സ്റ്റാൻഡേർഡായി മോഡലിൽ കമ്പനി നൽകുന്നുണ്ട്. 390 ഡ്യൂക്കിൽ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, ബോൾട്ട്-ഓൺ അലുമിനിയം സബ്‌ഫ്രെയിം, WP Apex സസ്പെൻഷൻ എന്നിവയുണ്ട്.

43mm USD ഫോർക്കുകളാണ് മുന്നിൽ; പിന്നിൽ ക്രമീകരിക്കാവുന്ന മോണോഷോക്കും സസ്പെൻഷനായുണ്ട്. 5 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്‌പ്ലേ (ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ), റൈഡ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ, ലോഞ്ച് കൺട്രോൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ലഭ്യമാണ്. സബ്-400 സിസി വിഭാഗത്തിലെ ഫീച്ചർ സമൃദ്ധമായ മോട്ടോർസൈക്കിളുകളിൽ ഒന്നാണിത്.

ktm 390 duke new updates

ഉടമസ്ഥാവകാശം കൂടുതൽ പ്രതിഫലദായകമാക്കാൻ സഹായിക്കുന്നതിന് 390 അഡ്വഞ്ചർ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 10,000 രൂപ വില വരുന്ന ആക്‌സസറികൾ സൗജന്യമായി നൽകുമെന്നാണ് ഓസ്ട്രിയൻ ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. പരിമിതമായ കാലയളവിലേക്കാണ് കെടിഎം 390 അഡ്വഞ്ചർ അല്ലെങ്കിൽ 390 അഡ്വഞ്ചർ X തിരഞ്ഞെടുക്കുന്നവർക്ക് ഫ്രീ ആക്‌സസറികൾ ലഭ്യമാവുക. ഓഫ്-റോഡ് യാത്രകൾക്ക് ഉപകാരപ്രദമാവുന്ന ആക്‌സസറികൾ ഉപകാരപ്പെടുമെന്നതിൽ സംശയമൊന്നും വേണ്ട.

ഈ ഫ്രീ ആക്‌സസറികളിൽ ഹെഡ്‌ലാമ്പ് പ്രൊട്ടക്ടർ, മഡ്‌ഫ്ലാപ്പ് എക്സ്റ്റൻഷൻ, ലോവർ ഫെൻഡർ, സെന്റർ സ്റ്റാൻഡ്, ടൂറിംഗ് സീറ്റ്, കെടിഎം ബൈക്ക് കവർ എന്നിവയാണ് കെടിഎം വാഗ്‌ദാനം ചെയ്യുന്നത്. ആക്‌സസറി പാക്കേജിന് പുറമേ, കെടിഎം 2,650 രൂപ വിലമതിക്കുന്ന 10 വർഷം വരെയുള്ള എക്സ്റ്റൻഡഡ് വാറണ്ടി കവറേജും വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് ആശങ്കകളൊന്നുമില്ലാതെ കെടിഎമ്മിൻ്റെ മോട്ടോർസൈക്കിളുകൾ തെരഞ്ഞെടുക്കാൻ ഇത് ആളകളെ സഹായിക്കും.

അധിക വാറണ്ടി കവറേജ് മെയിൻ്റനെൻസ് ചെലവുകളെക്കുറിച്ചുള്ള ആശങ്കകളും കുറയ്ക്കുന്നു. ഇന്ത്യയിലെ അംഗീകൃത കെടിഎം ഡീലർഷിപ്പുകളിൽ പരിമിതമായ കാലയളവിലേക്ക് മാത്രമേ ഈ ഓഫർ ലഭ്യമാകൂവെന്നതിനാൽ ബൈക്ക് വാങ്ങാൻ പ്ലാനുള്ളവർ വേഗം അഡ്വഞ്ചർ മോട്ടോർസൈക്കിൾ ബുക്ക് ചെയ്യുന്നതാവും ഉചിതം. ലോകത്തിലെ നമ്പർ വൺ പ്രീമിയം സ്‌പോർട്‌സ് മോട്ടോർസൈക്കിൾ ബ്രാൻഡായ കെടിഎം നിലവിൽ പഴയ പ്രതാപത്തിലേക്ക് ഉയർന്നുവരികയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, January 12, 2026, 8:00 [IST]
English summary
Ktm 390 duke 2026 wp brake update matte blue features
കൂടുതല്‍... #ktm #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X