സാധാരണക്കാര്‍ക്കായുള്ള ഏഥറിന്റെ വിലകുറഞ്ഞ സ്‌കൂട്ടര്‍ പരീക്ഷണത്തിനായി റോഡില്‍; ടിവിഎസും ബജാജും വിറയ്ക്കും

നിലവില്‍ ഇന്ത്യയിലെ ടോപ് 3 ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍ എനര്‍ജി (Ather Energy). ആഡംബര സൗകര്യങ്ങള്‍ക്കും പെര്‍ഫോമന്‍സിനും അപ്പുറം, സാധാരണക്കാരായ കുടുംബങ്ങളെ ലക്ഷ്യമാക്കി ഏഥര്‍ എനര്‍ജി പുതിയ ഇവി പ്ലാറ്റ്‌ഫോം ഒരുക്കുന്ന വിവരം ഇതിനോടകം പരസ്യമാണ്. ഇപ്പോള്‍ ബജറ്റ് ഇവികള്‍ക്ക് അടിത്തറയാകുന്ന EL പ്ലാറ്റ്‌ഫോമില്‍ വരുന്ന ഒരുക്കുന്ന പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ റോഡ് ടെസ്റ്റിംഗിനിടെ ക്യാമറ കണ്ണുകളില്‍ പതിഞ്ഞു. നിലവില്‍ വിപണിയിലുള്ള ഏഥര്‍ റിസ്തയേക്കാള്‍ താങ്ങാനാവുന്ന വിലയില്‍ എത്തുന്ന ഈ സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകളും പ്രത്യേകതകളും താഴെ നല്‍കുന്നു.

ടെസ്റ്റിംഗിനിടെ കണ്ടെത്തിയ പുതിയ സ്‌കൂട്ടര്‍ കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്. കുടുംബങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് തയാറാക്കിയ ഡിസൈനാണ് ഇതിനുള്ളത്. ഹാന്‍ഡില്‍ബാറില്‍ ഘടിപ്പിച്ച ഹെഡ്ലൈറ്റ്, മുന്‍ഭാഗത്തെ വീതിയേറിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് (LED DRL), കരുത്തുറ്റ ഫ്രണ്ട് പ്രൊഫൈല്‍ എന്നിവയാണ് ഇതിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ സൗകര്യപ്രദമായി കൊണ്ടുപോകുന്നതിനായി ഫ്‌ലാറ്റ് ഫ്‌ലോര്‍ബോര്‍ഡ് ഇതില്‍ നല്‍കിയിട്ടുണ്ട്.

ather new affordable scooter spied

യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നതിനായി നല്‍കിയ നീളമുള്ള സിംഗിള്‍-പീസ് സീറ്റും ഈ സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്. ദൈനംദിന ആവശ്യങ്ങള്‍ക്ക് മികച്ചൊരു കൂട്ടാളിയായിരിക്കും ഈ വാഹനം. ഏഥര്‍ വികസിപ്പിച്ചെടുത്ത പുതിയ ഇഎല്‍ (EL) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ സ്‌കൂട്ടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ മോഡുലാര്‍ പ്ലാറ്റ്ഫോം വളരെ വിലക്കുറവില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമാണ്.

വിവിധ ബാറ്ററി സൈസുകള്‍, വ്യത്യസ്ത ഫീച്ചറുകള്‍, വില നിലവാരം എന്നിവ ഉറപ്പാക്കാന്‍ ഈ ആര്‍ക്കിടെക്ചര്‍ സഹായിക്കും. സ്‌കൂട്ടറിന്റെ നിര്‍മ്മാണ ചിലവ് കുറയ്ക്കുന്നതിനൊപ്പം കരുത്ത് ഉറപ്പാക്കാന്‍ എല്‍എഫ്പി (LFP) ബാറ്ററി സാങ്കേതികവിദ്യ കമ്പനി ഉപയോഗിച്ചേക്കും. ഭാവിയില്‍ കൂടുതല്‍ മോഡലുകള്‍ ഈ പ്ലാറ്റ്ഫോമില്‍ പുറത്തിറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. സ്‌കൂട്ടറില്‍ 2 kWh മുതല്‍ 5 kWh വരെ ശേഷിയുള്ള ബാറ്ററി പായ്ക്കുകള്‍ ലഭ്യമാകുമെന്നാണ് സൂചന.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബജറ്റിനും ആവശ്യങ്ങള്‍ക്കും അനുസരിച്ച് ബാറ്ററി ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. രാജ്യത്ത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനിയുടെ ഈ നീക്കം. പെര്‍ഫോമന്‍സിന് പ്രാധാന്യം നല്‍കുന്ന 450 സീരീസ് സ്‌കൂട്ടറുകളില്‍ നിന്നും ഫാമിലി ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ റിസ്തയില്‍ നിന്നും വ്യത്യസ്തമായാണ് ഈ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. എന്‍ട്രി ലെവല്‍ സെഗ്മെന്റിന്റെ വലിയൊരു ഭാഗം വിപണി വിഹിതം പിടിച്ചെടുക്കാനാണ് ഏഥറിന് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഫീച്ചറുകള്‍ ഇതില്‍ പ്രതീക്ഷിക്കാം. ബേസ് മോഡലുകളില്‍ അത്യാവശ്യം വേണ്ട സവിശേഷതകള്‍ മാത്രം ഉള്‍പ്പെടുത്തുമ്പോള്‍, ഉയര്‍ന്ന വേരിയന്റുകളില്‍ ടിഎഫ്ടി (TFT) ഡിസ്പ്ലേ, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങള്‍ ലഭിക്കും. കൂടാതെ സ്‌കൂട്ടര്‍ വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവ് കുറയ്ക്കാന്‍ 'ബാറ്ററി ആസ് എ സര്‍വീസ്' (BaaS) സംവിധാനം പുതിയ സ്‌കൂട്ടറിലും ഏഥര്‍ തുടര്‍ന്നേക്കും.

ather el-01 concept

ബാസ് സ്‌കീം പ്രാരംഭ ചെലവ് വലിയ രീതിയില്‍ കുറയ്ക്കുന്നത് ബജാജ്, ടിവിഎസ്, ഓല തുടങ്ങിയ മുന്‍നിര കമ്പനികള്‍ക്ക് കടുത്ത വെല്ലുവിളിയാകും. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏഥര്‍ എനര്‍ജി മികച്ച വളര്‍ച്ചയാണ് കൈവരിച്ചത്. റിസ്ത ഫാമിലി സ്‌കൂട്ടറിന്റെ വന്‍ വിജയത്തിന് ശേഷം കമ്പനി വളരെ ആത്മവിശ്വാസത്തിലാണ്. ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഇതിനോടകം തന്നെ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാന്‍ ഏഥറിന് സാധിച്ചിട്ടുണ്ട്.

പുതിയ സ്‌കൂട്ടര്‍ കൂടി വിപണിയില്‍ എത്തുന്നതോടെ ഈ വളര്‍ച്ച ഇനിയും വേഗത്തിലാകും. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ഏറ്റവും വിശ്വാസ്യതയുള്ള ബ്രാന്‍ഡുകളില്‍ ഒന്നായി ഏഥര്‍ മാറിക്കഴിഞ്ഞു. നൂതനമായ സാങ്കേതികവിദ്യയും മികച്ച സര്‍വീസും പ്രദാനം ചെയ്യുന്ന ഏഥറിനെ കുറിച്ച് വാങ്ങിയ ആരും തന്നെ പരാതി പറയുന്നത് കേട്ടിട്ടില്ല. EL പ്ലാറ്റ്‌ഫോമില്‍ വരുന്ന ആദ്യ ഇവിയുടെ ഔദ്യോഗിക ലോഞ്ച് തീയതിയും മറ്റ് വിവരങ്ങളും കമ്പനി ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ather el-01 concept

നിലവില്‍ പരീക്ഷണ ഓട്ടത്തിലാണ് വാഹനം. റോഡിലെ പ്രകടനവും സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കുന്നതിനാണ് ടെസ്റ്റിംഗ് നടത്തുന്നത്. ഉപഭോക്താക്കളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പ്രൊഡക്ഷന്‍ സ്‌പെക് രൂപപ്പെടുക. സാധാരണക്കാര്‍ക്ക് ഇലക്ട്രിക് വാഹനം ഒരു സ്വപ്നമല്ല, മറിച്ച് യാഥാര്‍ത്ഥ്യമാണെന്ന് തെളിയിക്കാനാണ് ഈ പുതിയ മോഡലിലൂടെ ഏഥര്‍ എനര്‍ജി ലക്ഷ്യമിടുന്നത്. ബജറ്റ് ഇലക്ട്രിക് വാഹന വിപണിയിലെ വന്‍ മാറ്റത്തിനാണ് ഏഥര്‍ പുതിയ മോഡലുകളിലൂടെ തുടക്കമിടാന്‍ പോകുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തിലും കമ്പനി തലത്തിലും നിരവധി പദ്ധതികള്‍ നടക്കുന്നുണ്ട്. ഏഥറിന്റെ ഇത്തരം ശ്രമങ്ങള്‍ പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിന് വലിയൊരു മുതല്‍ക്കൂട്ടാണ്. വിലക്കുറവില്‍ കരുത്തുറ്റ വാഹനം ലഭിക്കുമ്പോള്‍ ഉപഭോക്താക്കള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങള്‍ അവ നിങ്ങളിലേക്ക് എത്തിക്കുന്നതാണ്. അതിനായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുക.

Article Published On: Wednesday, April 29, 2026, 13:01 [IST]
English summary
New affordable ather electric scooter el platform spied testing
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X