ഈ 'ഗറില്ല'യെ കണ്ടാല്‍ പേടിക്കില്ല, കൊഞ്ചിക്കും! വമ്പന്‍ മാറ്റങ്ങളുമായി എന്‍ഫീല്‍ഡിന്റെ കരുത്തന്‍ നാളെയെത്തും

റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. കരുത്തിന്റെ പര്യായമായ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 (Royal Enfield Guerrilla 450) മോട്ടോര്‍സൈക്കിളിന്റെ അപ്‌ഡേറ്റഡ് പതിപ്പ് അവതരിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ നിരത്തുകളെ പ്രകമ്പനം കൊള്ളിക്കാന്‍ എത്തുന്ന മോട്ടോര്‍സൈക്കിളിന്റെ ആകാംക്ഷ ഉയര്‍ത്തുന്ന ആദ്യ ടീസര്‍ വീഡിയോ റോയല്‍ എന്‍ഫീല്‍ഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചു. ഷെര്‍പ്പ എഞ്ചിനിന്റെ വന്യമായ കരുത്തും അത്യാധുനിക ഫീച്ചറുകളും ഒത്തുചേരുന്ന ഈ സ്ട്രീറ്റ് ബൈക്ക് 2024-ലാണ് അരങ്ങേറിയത്. ബൈക്കിന് ലഭിക്കുന്ന ആദ്യ മേജര്‍ അപ്‌ഡേറ്റഡ് ആണിത്.

ഹിമാലയന്‍ 450-ന് കരുത്തേകുന്ന അതേ ഷെര്‍പ്പ 450 എഞ്ചിന്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗറില്ലയും നിര്‍മ്മിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മോഡലില്‍ ഫീച്ചര്‍, ടെക്‌നോളജി എന്നിവയില്‍ കാര്യമായ അപ്ഡേറ്റുകള്‍ ഉണ്ടാകുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. നിലവിലുള്ള മോഡലിനേക്കാള്‍ കൂടുതല്‍ പ്രീമിയം അനുഭവം നല്‍കാനാണ് കമ്പനി ഈ പുതിയ പതിപ്പിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

royal enfield guerrilla 450 launch tomorrow

പുതിയ മോഡല്‍ ഇയറിലേക്ക് പ്രവേശിക്കുമ്പോള്‍ ഗറില്ല 450-ല്‍ പുതിയ വേരിയന്റുകളും ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളും ഉള്‍പ്പെടുത്തിയേക്കാം. സിറ്റി റൈഡുകള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ പുതിയ ബൈക്കില്‍ ഉള്‍പ്പെടുത്തുമെന്ന് പതീക്ഷിക്കുന്നു. ഇത് ബൈക്കിന്റെ ഉപയോഗക്ഷമതയും സുരക്ഷയും വലിയ രീതിയില്‍ ഉയര്‍ത്താന്‍ സഹായിക്കും.

ഹാർഡ്‌വെയർ വശം നിലവിലുള്ള മോഡലിന് സമാനമായ ഘടന തന്നെയായിരിക്കും പുതിയ മോഡലും പിന്തുടരുക. എന്നിരുന്നാലും, 17 ഇഞ്ച് അലോയ് വീലുകളില്‍ പുതിയ റോഡ്-ബയസ്ഡ് ടയറുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. ഇവ നിലവിലെ ഡ്യുവല്‍ പര്‍പ്പസ് ടയറുകളേക്കാള്‍ മികച്ച ഗ്രിപ്പും പെര്‍ഫോമന്‍സും നല്‍കും. ക്ലച്ച് ഇല്ലാതെ ഗിയര്‍ മാറ്റാന്‍ സഹായിക്കുന്ന ക്വിക്ക് ഷിഫ്റ്ററും ഈ പതിപ്പില്‍ പ്രതീക്ഷിക്കാം.

royal enfield guerrilla 450 launch tomorrow

പുതിയ ഗറില്ല 450-യില്‍ മെക്കാനിക്കലായി മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല. 452 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ തന്നെയായിരിക്കും ഇതിനും കരുത്തേകുക. ഈ എന്‍ജിന്‍ 8,000 ആര്‍പിഎമ്മില്‍ 39.5 bhp പവറും 5,500 ആര്‍പിഎമ്മില്‍ 40 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഇണചേര്‍ക്കുന്നത്.

സ്റ്റീല്‍ ട്വിന്‍ സ്പാര്‍ ഫ്രെയിമിലാണ് ഈ ബൈക്ക് പണികഴിപ്പിച്ചിരിക്കുന്നത്. മുന്‍വശത്ത് 43 mm ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് സസ്പെന്‍ഷനുമാണ് നല്‍കിയിട്ടുള്ളത്. മുന്‍വശത്ത് 310 mm ഡിസ്‌കും പിന്നില്‍ 270 mm ഡിസ്‌കും സ്റ്റോപ്പിങ് ഡ്യൂട്ടി നിര്‍വഹിക്കുന്നു. അധികപരിരക്ഷക്കായി ഡ്യുവല്‍ ചാനല്‍ എബിഎസ് (ABS) സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

നഗരങ്ങളിലെ തിരക്കേറിയ ട്രാഫിക്കിലൂടെ അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഗറില്ലയുടെ രൂപകല്‍പ്പന. പുത്തന്‍ ഫീച്ചറുകള്‍ കൂടി എത്തുന്നതോടെ യുവാക്കള്‍ക്കിടയില്‍ ഇതിന്റെ സ്വീകാര്യത വര്‍ദ്ധിക്കുമെന്നാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി കരുതുന്നത്. ലോഞ്ച് സമയത്ത് പുതിയ ഗറില്ലയുടെ വിലയും കൂടുതല്‍ സാങ്കേതിക വിവരങ്ങളും റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.

450 സിസി വിഭാഗത്തില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ രണ്ടാമത്തെ പ്രധാന മോഡലായ ഗറില്ല, വിപണിയിലെ മറ്റ് സ്ട്രീറ്റ് ബൈക്കുകളില്‍ നിന്ന് കടുത്ത മത്സരം നേരിടുന്നുണ്ട്. പരിഷ്‌കരിച്ച പതിപ്പ് ഗറില്ലയെ സെഗ്‌മെന്റില്‍ മത്സരക്ഷമതയോടെ നിലനിര്‍ത്തും. നാളെ നടക്കുന്ന ചടങ്ങില്‍ ബൈക്കിന്റെ സവിശേഷതകള്‍ വെളിപ്പെടുത്തുന്നതോടൊപ്പം ബുക്കിംഗ് വിന്‍ഡോ തുറക്കുമെന്നും സൂചനയുണ്ട്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450-യെ കുറിച്ചുള്ള നിങ്ങളുടെ പ്രതീക്ഷകള്‍ എന്തൊക്കെയാണെന്ന് കമന്റിലൂടെ പങ്കുവെക്കൂ.

More from DriveSpark

Article Published On: Thursday, March 26, 2026, 16:37 [IST]
English summary
New royal enfield guerrilla 450 launch tomorrow what to expect
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X