AI സാങ്കേതികവിദ്യയുമായി ഒബെൻ റോർ ഇവോ നിരത്തിലിറങ്ങി! 180 കി.മീ റേഞ്ചും 8 വർഷത്തെ വാറണ്ടിയുമുണ്ട്

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവും E20 ഇന്ധനത്തിനെ കുറിച്ചുള്ള ആശങ്കകളുമെല്ലാം രാജ്യത്ത് ഇലക്ട്രിക് വാഹന വില്‍പ്പന ഉത്തേജിപ്പിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇലക്ട്രിക് ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ ജനപ്രീതി കുറവാണ്. വിപണിയില്‍ മതിയായ ഓപ്ഷനുകള്‍ ഇല്ല എന്നതിനൊപ്പം വില കൂടുതലായതുമാണ് ഇവി ബൈക്കുകളുടെ വില്‍പ്പന മന്ദഗതിയിലാകാനുള്ള കാരണങ്ങള്‍. ഇപ്പോള്‍ ഇന്ത്യന്‍ ഇലക്ട്രിക് വിപ്ലവത്തിന് ഉത്തേജനം പകര്‍ന്ന് പ്രമുഖ ഇവി സ്റ്റാര്‍ട്ടപ്പായ ഒബെന്‍ ഇലക്ട്രിക് (Oben Electric) തങ്ങളുടെ ഏറ്റവും പുതിയ 'റോര്‍ ഇവോ' ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ആരംഭിച്ചു. കമ്പനിയുടെ ആസ്ഥാനമായ ബംഗളൂരുവിലാണ് ആദ്യഘട്ട ഡെലിവറിക്ക് തുടക്കമായിരിക്കുന്നത്.

മെയ് മാസത്തില്‍ വിപണിയിലെത്തിയ ഒബെന്‍ റോര്‍ ഇവോയ്ക്ക് (Oben Rorr EVO) ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ലോഞ്ച് ചെയ്ത് വെറും 15 ദിവസത്തിനകം രാജ്യത്തെ വിവിധ നഗരങ്ങളില്‍ നിന്നായി 25,000-ത്തിലധികം പ്രീ-ബുക്കിംഗുകള്‍ സ്വന്തമാക്കാന്‍ ഈ പുത്തന്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് ബൈക്കിന് സാധിച്ചിട്ടുണ്ട്. വരും ആഴ്ചകളില്‍ ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലെ ഡീലര്‍ഷിപ്പുകളിലേക്കും ബൈക്കിന്റെ ഡെലിവറി വ്യാപിപ്പിക്കും.

oben rorr evo delivery begins

നിലവില്‍ ഒബെന്‍ ഇലക്ട്രിക്കിന് രാജ്യത്തുടനീളം 150-ലധികം ഡീലര്‍ഷിപ്പുകളുണ്ട്. കമ്പനിയുടെ അത്യാധുനിക നിര്‍മ്മാണ പ്ലാന്റിന് പ്രതിവര്‍ഷം ഒരു ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുമുണ്ട്. ഉപഭോക്താക്കള്‍ക്ക് മികച്ച വില്‍പ്പനാനന്തര സേവനം ഉറപ്പാക്കുന്നതിനായി 18 സംസ്ഥാനങ്ങളിലെ 90-ലധികം നഗരങ്ങളില്‍ ഒബെന്‍ പ്രത്യേക സര്‍വീസ് നെറ്റ്വര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ബൈക്ക് നിര്‍മാണത്തിനാവശ്യമായ ഭൂരിഭാഗം പ്രധാനപ്പെട്ട ഘടകങ്ങളും കമ്പനി സ്വന്തമായി നിര്‍മ്മിക്കുന്നതിനാല്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ ലഭ്യതയെ കുറിച്ച് ഉപഭോക്താക്കള്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ 65 ശതമാനത്തിലധികവും ബൈക്കുകളാണ് കൈയാളുന്നത്. കുറഞ്ഞ പ്രവര്‍ത്തന ചിലവ്, പരിസ്ഥിതി സൗഹൃദ സവാരി എന്നിവ കാരണം ആളുകള്‍ ഇവികളിലേക്ക് മാറുന്ന ഈ സമയത്ത് റോര്‍ ഇവോയുടെ ഡെലിവറിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഒബെന്‍ ഇലക്ട്രിക് സ്ഥാപകയും സിഇഒയുമായ മധുമിത അഗര്‍വാള്‍ പറഞ്ഞു.

oben rorr evo delivery begins

പ്രകടനത്തിലും വിശ്വാസ്യതയിലും സുരക്ഷയിലും വിട്ടുവീഴ്ചയില്ലാത്ത ഇലക്ട്രിക് ബൈക്കുകള്‍ വിപണിയില്‍ എത്തിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യടക്കാര്‍ക്ക് ഈ മോഡല്‍ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഓപ്ഷനായി മാറുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഒബെന്‍ ഇവോയെ കുറിച്ച് പറയുമ്പോള്‍ റൈഡിംഗ് റേഞ്ച് 15 ശതമാനം വരെ സ്വയം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന 'സ്മാര്‍ട്ട് ഐക്യു എഐ' (Smart iQ AI) സാങ്കേതികവിദ്യയുള്ള ആദ്യ ബൈക്കാണിത്.

ഇതിന് പുറമെ സെഗ്മെന്റില്‍ ആദ്യമായി പ്രൊജക്ടര്‍ ഹെഡ്ലാമ്പ് സജ്ജീകരിച്ചെത്തുന്ന മോഡല്‍ കൂടിയാണിത്. എടുത്തുപറയേണ്ട മറ്റൊരു ഘടകം ഇതിന്റെ 8 വര്‍ഷത്തെ ബാറ്ററി വാറണ്ടിയാണ്. പവര്‍ട്രെയിന്‍ പരിശോധിച്ചാല്‍, 9 kW ഇലക്ട്രിക് മോട്ടറാണ് ഒബെന്‍ റോര്‍ ഇവോയുടെ കരുത്ത്. വെറും മൂന്ന് സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക് ബൈക്കിന് സാധിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

oben rorr evo delivery begins

110 kmpl ആണ് പരമാവധി വേഗത. ഇതിലെ 3.4 kWh ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ ദൂര വരെ സഞ്ചരിക്കാമെന്നാണ് കമ്പനി പറയുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് വഴി 90 മിനിറ്റില്‍ 80 ശതമാനം ചാര്‍ജും ചെയ്യാം. നിലവില്‍ 1,24,999 രൂപ മുതലാണ് ഒബെന്‍ റോര്‍ ഇവോയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഈ പുത്തന്‍ മോഡലിന്റെ വരവ് രാജ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ജനപ്രീതി കൂട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Monday, July 6, 2026, 17:44 [IST]
English summary
Oben rorr evo electric motorcycle deliveries begin price range features
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X