പെട്രോള്‍ അടിച്ചു മടുത്തോ? ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നല്‍കുന്നത് 90% ലാഭം; കണക്കുകള്‍ നിരത്തി ഓല മുതലാളി

വൈദ്യുത വാഹനങ്ങളെ (Electric Vehicles) കുറിച്ച് സാധാരണക്കാരായ ജനങ്ങള്‍ ധാരാളം മിഥ്യാധാരണകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. ഇവി വിഭാഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ മിത്തുകള്‍ പൊളിച്ചടുക്കേണ്ട ബാധ്യത വാഹന നിര്‍മാതാക്കള്‍ക്ക് കൂടിയുണ്ട്. ഇപ്പോള്‍ ഇലക്ട്രിക് സ്‌കൂട്ടറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ തിരുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇലക്ട്രിക് ടൂവീലര്‍ വിപണിയിലെ മുന്‍നിരക്കാരായ ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാള്‍ (Bhavish Aggarwal). ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെക്കാള്‍ 90 ശതമാനം വരെ പ്രവര്‍ത്തനച്ചെലവ് കുറവാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

1 കിലോമീറ്റര്‍ ഓടിക്കാന്‍ പെട്രോള്‍ വാഹനങ്ങള്‍ക്ക് ഏകദേശം 2 രൂപ ചെലവ് വരുമ്പോള്‍ ഇവികള്‍ക്ക് ഇത് വെറും 20 പൈസ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി അതിവേഗം വളരുകയാണെങ്കിലും സ്‌കൂട്ടറുകളാണ് വില്‍പനയില്‍ സിംഹഭാഗവും കൈയാളുന്നത്. ആകെ ഇവി വില്‍പനയുടെ 95 ശതമാനവും സ്‌കൂട്ടറുകളാണ്.

ola ceo bhavish aggarwal

ഇലക്ട്രിക് ബൈക്കുകള്‍ക്ക് വിപണിയില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ 2025-ലെ കണക്കുകള്‍ പരിശോധിച്ചാല്‍ പെട്രോള്‍ ടൂവീലറുകള്‍ തന്നെയാണ് ഇപ്പോഴും വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ യഥാര്‍ത്ഥ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ വിപണിക്ക് സാധിക്കുന്നില്ല. ഉപഭോക്താക്കള്‍ക്കിടയില്‍ മതിയായ ബോധവല്‍ക്കരണം നടത്താത്തതാണ് ഇലക്ട്രിക് വാഹനങ്ങളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് തടസമാകുന്നതെന്ന് ഭവിഷ് അഗര്‍വാള്‍ വിശ്വസിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പെട്രോള്‍ വാഹനങ്ങളെക്കാള്‍ 20-30 ശതമാനം വരെ മാത്രമാണ് പ്രവര്‍ത്തനച്ചെലവ് കുറവെന്ന ധാരണ വെച്ചുപുലര്‍ത്തുന്നവര്‍ കൂടുതലാണെന്ന് ഒരു പഠനത്തില്‍ പറയുന്നതായി ഭവിഷ് സൂചിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ കുറഞ്ഞ ഊര്‍ജ്ജ-പരിപാലന ചെലവുകള്‍ കാരണം 90 ശതമാനത്തോളം ലാഭമുണ്ടാക്കാന്‍ ഇവികള്‍ സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. റൈഡിംഗ് റേഞ്ചിനെ (Range) കുറിച്ചുള്ള തെറ്റിദ്ധാരണകളും ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്.

ola ceo social media post

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ 100-150 കിലോമീറ്റര്‍ മാത്രമേ ഓടൂ എന്ന ധാരണ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ബാറ്ററിയുടെ ശേഷിയും ഉപയോഗക്രമവും അനുസരിച്ച് മോഡേണ്‍ ഇവികള്‍ക്ക് 300 മുതല്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ സാധിക്കും. മൂവിംഗ് പാര്‍ട്‌സ് കുറവായതിനാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ വിശ്വസനീയവും പ്രവര്‍ത്തന ചെലവ് നോക്കുമ്പോള്‍ ലാഭകരവുമാണ്. ഉദാഹരണ സഹിതമാണ് ഭവിഷ് ഇവ വിശദീകരിക്കുന്നത്.

പെട്രോള്‍ ടൂവീലറിന് ശരാശരി 50 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ 100 രൂപയുടെ പെട്രോളിന് കിലോമീറ്ററിന് 2 രൂപ ചെലവ് വരും. എന്നാല്‍ ഓല സ്‌കൂട്ടറുകള്‍ 1 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് 33 കിലോമീറ്ററോളം ഓടും. യൂണിറ്റിന് 6.5 രൂപ നിരക്കില്‍ കണക്കാക്കിയാല്‍ കിലോമീറ്ററിന് ചെലവ് വരുന്നത് വെറും 20 പൈസ മാത്രമാണ്. ഇത് പെട്രോള്‍ വാഹനങ്ങളേക്കാള്‍ 90 ശതമാനം ലാഭകരമാണ്.

ola scooters

ഇവികളും പെട്രോള്‍ വാഹനങ്ങളും തമ്മിലുള്ള പ്രവര്‍ത്തന ചെലവുകളെ കുറിച്ചുള്ള ഈ തെറ്റിദ്ധാരണകള്‍ മാറ്റാനും ശരിയായ വിവരങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇവി നിര്‍മാതാക്കള്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന് ഭവിഷ് പറഞ്ഞു. പരസ്യങ്ങളിലൂടെയും സര്‍വീസ് സെന്ററുകളിലൂടെയും ഇവ തിരുത്താന്‍ ഇവി നിര്‍മാതാക്കള്‍ തയാറാകണമെന്ന് ഭവിഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. ഉപഭോക്താക്കളുമായി ഏത് വിധത്തില്‍ ബന്ധപ്പെടുമ്പോഴും ഇലക്ട്രിക് വാഹനങ്ങളുടെ കൃത്യമായ കാര്യക്ഷമത വ്യക്തമാക്കാനും ശ്രമിക്കണം.

ഉയര്‍ന്ന പ്രാരംഭ ചെലവുകളും ചാര്‍ജിംഗ് സൗകര്യങ്ങളുടെ കുറവും ഇപ്പോഴും ഇവികള്‍ക്ക് ഒരു വെല്ലുവിളിയായി തുടരുന്നുണ്ട്. എങ്കിലും ഭാവി മുന്നില്‍ കണ്ട് നോക്കിയാല്‍ ഇവികള്‍ തന്നെയാണ് മികച്ചത്.ചാര്‍ജിംഗ് സമയം കൂടുതലാണെന്നതും റീസെയില്‍ വാല്യുവിനെ കുറിച്ചുള്ള ആശങ്കകളും പലരെയും ഇവികളില്‍ നിന്ന് അകറ്റുന്നു.

എങ്കിലും ഓല ഇലക്ട്രിക് പോലുള്ള കമ്പനികള്‍ 8 വര്‍ഷം വരെ ബാറ്ററി വാറണ്ടി നല്‍കി ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിപണി വളരണമെങ്കില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപകരിക്കുന്ന തരത്തില്‍ പൊതു ചാര്‍ജിംഗ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അധികാരികളും ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പൂര്‍ണമായ മാറ്റം സാധ്യമാകൂ.

ഇലക്ട്രിക് വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദം എന്നതിലുപരി സാമ്പത്തിക ലാഭം നല്‍കുന്ന ഒന്നാണെന്ന് ഭവിഷ് അഗര്‍വാളിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ സാധാരണക്കാരായ ഉപഭോക്താക്കളുടെ പ്രതിമാസ ബജറ്റില്‍ ഇന്ധനച്ചെലവില്‍ നിന്ന് വലിയൊരു പങ്ക് കുറയ്ക്കാന്‍ ഇവികളിലേക്കുള്ള മാറ്റം സഹായിക്കും. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ബോധവല്‍ക്കരണം നടത്തിയാല്‍ വരും വര്‍ഷങ്ങളില്‍ പെട്രോള്‍ വാഹനങ്ങളെ മറികടക്കാന്‍ ഇവി വിപണിക്ക് സാധിക്കുമെന്നാണ് ഓല മുതലാളിയുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Friday, January 23, 2026, 11:31 [IST]
English summary
Ola electric ceo bhavish aggarwal addressed common misconceptions around ev vs ice operating cost ma
കൂടുതല്‍... #electric vehicles #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X