പഴയ പെട്രോൾ വണ്ടി നൽകിയാൽ വൻ ഡിസ്‌കൗണ്ട്! ഓല മുഹൂർത്ത മഹോത്സവത്തിൽ ഓഫർ പെരുമഴ, 2 ദിവസം മാത്രം

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഓല ഇലക്ട്രിക് തങ്ങളുടെ ജനപ്രിയ ക്യാമ്പയിനായ 'മുഹൂര്‍ത്ത മഹോത്സവം' വീണ്ടും അവതരിപ്പിച്ചു. 'പ്രരംഭ് 2026'-ന് മുന്നോടിയായാണ് ഈ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് (ജനുവരി 14) മുതല്‍ രണ്ട് ദിവസത്തേക്കാണ് ഈ പ്രത്യേക ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ 4680 ഭാരത് സെല്‍ (4680 Bharat Cell) അടിസ്ഥാനമാക്കിയുള്ള വാഹനങ്ങള്‍ക്കാണ് ഈ ക്യാമ്പയിനില്‍ പ്രധാനമായും മുന്‍ഗണന നല്‍കുന്നത്. ഈ ഓഫറിന് കീഴില്‍ ഓല ശക്തി, S1 പ്രോ പ്ലസ് (S1 Pro+), റോഡ്സ്റ്റര്‍ X+ തുടങ്ങിയ മോഡലുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം.

ഓല ശക്തിയുടെ വിവിധ വേരിയന്റുകള്‍ക്ക് മുഹൂര്‍ത്ത മഹോത്സവത്തിന്റെ ഭാഗമായി വലിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് 1 ലക്ഷം രൂപ വരെ മൂല്യമുള്ള ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ശക്തി 1.5kWh മോഡല്‍ വെറും 10,000 രൂപയ്ക്കും, 9.1kWh മോഡല്‍ 99,999 രൂപയ്ക്കും ലഭ്യമാണ്.

ola muhurat mahotsav offers

4680 ഭാരത് സെല്‍ കരുത്തേകുന്ന വാഹനങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന നിലവിലെ ഓല ഉപഭോക്താക്കള്‍ക്ക് 20,000 രൂപയുടെ അപ്ഗ്രേഡ് ബോണസ് ലഭിക്കും. പെട്രോള്‍ (ICE) വാഹനങ്ങള്‍ നല്‍കി പുതിയ ഓല വാങ്ങുന്നവര്‍ക്ക് 15,000 രൂപയുടെ എക്‌സ്ചേഞ്ച് ബോണസും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മുഹൂര്‍ത്ത മഹോത്സവത്തിന്റെ ഭാഗമായി S1 പ്രോ പ്ലസ് 5.2kWh മോഡല്‍ 1,39,999 രൂപയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും.

റോഡ്സ്റ്റര്‍ X+ 9.1kWh മോട്ടോര്‍സൈക്കിളിന് 1,49,999 രൂപയാണ് മുഹൂര്‍ത്ത സമയത്തെ വില. ഈ ഓഫറുകളെല്ലാം നിശ്ചിത യൂണിറ്റുകള്‍ക്ക് മാത്രമായിരിക്കും ലഭ്യമാകുക. മുഹൂര്‍ത്ത മഹോത്സവത്തിലെ പ്രത്യേക വിലകള്‍ ഓലയുടെ സ്റ്റോറുകളില്‍ നേരിട്ടെത്തി വാങ്ങുന്നവര്‍ക്ക് മാത്രമാണ് ലഭ്യമാകുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ വിലയില്‍ വാഹനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്ന ഓരോ ദിവസത്തെയും സമയക്രമം കമ്പനിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ അറിയിക്കും.

ഓല ശക്തി നാല് വ്യത്യസ്ത കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. 1kW/1.5kWh മുതല്‍ 6kW/9.1kWh വരെയുള്ള മോഡലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം 4680 ഭാരത് സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് വാഹനങ്ങള്‍ക്ക് മികച്ച കരുത്തും ഈടും നല്‍കുന്നു. നിലവില്‍ S1 സ്‌കൂട്ടറുകളുടെയും റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിളുകളുടെയും വിപുലമായ ശ്രേണിയാണ് ഓലയ്ക്കുള്ളത്. തമിഴ്നാട്ടിലെ ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഇവ നിര്‍മ്മിക്കുന്നത്. സെല്ലുകള്‍ മുതല്‍ വെഹിക്കിള്‍ പ്ലാറ്റ്ഫോമുകള്‍ വരെ കമ്പനി നേരിട്ട് നിര്‍മ്മിക്കുന്ന രീതിയാണ് ഓല പിന്തുടരുന്നത്.

ഓലയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ 2025 ഡിസംബറില്‍ ഓല ഇലക്ട്രിക് ഉയര്‍ന്ന രജിസ്‌ട്രേഷനുകളും വിപണി വിഹിതവും രേഖപ്പെടുത്തി. സര്‍വീസില്‍ വന്ന മാറ്റങ്ങളെത്തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളില്‍ ഡിമാന്‍ഡ് വര്‍ധിച്ച സാഹചര്യത്തിലാണ് ഓല പതുക്കെ തിരിച്ച് വരുന്നത്. വാഹന്‍ ഡേറ്റ പ്രകാരം 2025 ഡിസംബറില്‍ ഓല ഇലക്ട്രിക് 9,020 വാഹന രജിസ്‌ട്രേഷനുകള്‍ രേഖപ്പെടുത്തി.

ഇതോടെ 2025 നവംബറിലെ 7.2 ശതമാനത്തില്‍ നിന്ന് ഒല ഇലക്ട്രിക്കിന്റെ വിപണി വിഹിതം 9.3 ശതമാനമായി ഉയര്‍ന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ സെഗ്‌മെന്റ് അടക്കി ഭരിച്ചിരുന്ന ഓലയുടെ പരനം തുടങ്ങിയത് വില്‍പ്പനാനന്തര സേവനങ്ങളെ കുറിച്ച് ഉയര്‍ന്ന് വന്ന പരാതികളെ തുടര്‍ന്നായിരുന്നു.

ഈ പരാതികള്‍ പരിഹരിക്കാനായി കമ്പനി അടുത്ത കാലത്തായി ഓല ഇലക്ട്രിക് ഹൈപ്പര്‍ സര്‍വീസ് എന്ന സര്‍വീസ് കേന്ദ്രീകൃത പരിപാടി അവതരിപ്പിച്ചു. ബാക്ക്ലോഗ് കുറയ്ക്കല്‍, ടെക്‌നീഷ്യന്‍ ലഭ്യത, സ്‌പെയര്‍ പാര്‍ട്സ് വിതരണം, ഡിജിറ്റല്‍ സ്വയം സേവന ഓപ്ഷനുകള്‍ എന്നിവയാണ് ഈ പരിപാടി വഴി കമ്പനി ലക്ഷ്യമിടുന്നത്. 2025 ഡിസംബറിലെ 77% സര്‍വീസ് റിക്വസ്റ്റുകളും അന്നേ ദിവസം തന്നെ പരിഹരിച്ചു.

More from DriveSpark

Article Published On: Wednesday, January 14, 2026, 7:00 [IST]
English summary
Ola electric muhurat mahotsav 2026 offers shakti roadster s1 pro plus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X