320KM റേഞ്ചുള്ള ഇവി വെറും 1,29,999 രൂപക്ക്! സാധാരണക്കാര്‍ക്ക് ഓലയുടെ വിഷു ബമ്പര്‍

റേഞ്ചിനെ കുറിച്ച് ആകുലപ്പെട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാതെ മാറിനില്‍ക്കുന്നവര്‍ക്കിതാ ഓല ഇലക്ട്രിക്കിന്റെ (Ola Electric) വക വിഷു ബമ്പര്‍. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന പുതിയ S1 X+ 5.2 kWh മോഡല്‍ ഓല ഇലക്ട്രിക് പുറത്തിറക്കി. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത അത്യാധുനിക '4680 ഭാരത് സെല്‍' സാങ്കേതികവിദ്യയുമായി എത്തുന്ന ഈ സ്‌കൂട്ടര്‍, ദീര്‍ഘദൂര യാത്രകള്‍ കുറഞ്ഞ ചിലവില്‍ സാധ്യമാക്കുന്നു.

കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത 4680 ഭാരത് സെല്‍ (4680 Bharat Cell) സാങ്കേതികവിദ്യ ഈ സ്‌കൂട്ടറിലൂടെ സാധാരണക്കാരിലേക്ക് എത്തിക്കാനും അതുവഴി ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം വേഗത്തിലാക്കാനുമാണ് ഓല ലക്ഷ്യമിടുന്നത്. ആകര്‍ഷകമായ ഒരു പ്രാരംഭ വിലയിലാണ് ഓല ഈ പുതിയ സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്.

new ola electric scooter launch

1,29,999 രൂപയാണ് ഇതിന്റെ ആമുഖ വില. എന്നാല്‍ ഈ ആനുകൂല്യം 2026 ഏപ്രില്‍ 15 വരെ മാത്രമേ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുകയുള്ളൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏതൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രേമിയെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് S1 X+ 5.2 kWh വാഗ്ദാനം ചെയ്യുന്നത്. ഒറ്റ ചാര്‍ജില്‍ 320 കിലോമീറ്റര്‍ IDC റേഞ്ച് നല്‍കാന്‍ ഈ ഇവി സ്‌കൂട്ടറിന് സാധിക്കും.

പരമാവധി 125 kmph വരെ വേഗതയില്‍ പായുന്ന ഈ ഇവി സ്‌കൂട്ടറില്‍ 11 kW മിഡ്-ഡ്രൈവ് മോട്ടോറാണ ഘടിപ്പിച്ചിരിക്കുന്നത്. ഇതിനോടൊപ്പം സംയോജിപ്പിച്ച മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റ് (Integrated MCU) മികച്ച പ്രവര്‍ത്തനം ഉറപ്പാക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യയും ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ പ്രായോഗികതയും ഈ പാക്കേജില്‍ ഒത്തുചേരുന്നു.

സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും 'ബ്രേക്ക്-ബൈ-വയര്‍' (Brake-by-Wire) സാങ്കേതികവിദ്യയുമുള്‍പ്പെടെ അത്യാധുനിക ബ്രേക്കിംഗ് സംവിധാനങ്ങളും ഓല ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇത് ഡ്രൈവര്‍ക്ക് മികച്ച നിയന്ത്രണവും ഏത് സാഹചര്യത്തിലും സുരക്ഷിതമായി വാഹനം നിര്‍ത്താനും സഹായിക്കും. തമിഴ്നാട്ടിലെ ഓല ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്.

സെല്‍ ഡെവലപ്മെന്റ് മുതല്‍ ബാറ്ററി പായ്ക്ക് നിര്‍മ്മാണം വരെ കമ്പനി നേരിട്ടാണ് ചെയ്യുന്നത്. ഈ വെര്‍ട്ടിക്കല്‍ ഇന്റഗ്രേഷന്‍ വഴിയാണ് ലോകോത്തര സാങ്കേതികവിദ്യ കുറഞ്ഞ ചിലവില്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ഓലയ്ക്ക് സാധിക്കുന്നത്. നിലവിലെ ഓലയുടെ S1 പ്രോ പ്ലസ്, S1 പ്രോ തുടങ്ങിയ പ്രീമിയം മോഡലുകള്‍ വിവിധ ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാണ്.

സാധാരണക്കാര്‍ക്കായുള്ള S1 X, S1 X+ മോഡലുകളും കമ്പനി വിപണനം ചെയ്യുന്നു. ഇതിനുപുറമെ റോഡ്സ്റ്റര്‍ സീരീസിലുള്ള മോട്ടോര്‍സൈക്കിളുകളും ഓലയുടെ നിരയിലുണ്ട്. രാജ്യത്തുടനീളം വ്യാപിച്ച് കിടക്കുന്ന ഡീലര്‍ നെറ്റവര്‍ക്കും ഓലയ്ക്കുണ്ട്. തമിഴ്നാട്ടിലെ ഹബ്ബിന് പുറമെ ബെംഗളൂരുവിലെ ബാറ്ററി ഇന്നൊവേഷന്‍ സെന്ററും (BIC) ഗവേഷണ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്നു. പുതിയ ലോഞ്ചിലൂടെ ലോംഗ് റേഞ്ച് ഇവി ഓരോ ഇന്ത്യക്കാരനും പ്രാപ്യമാക്കുകയാണ് ഓല.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, April 13, 2026, 17:04 [IST]
English summary
Ola s1 x plus 5 2kwh bharat cell launched at rs 129999 promising 320 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X