ഭാഗ്യശാലിക്ക് 'സ്വര്‍ണ' സ്‌കൂട്ടര്‍, ₹50000 വിലക്കുറവും! അക്ഷയതൃതീയ ഓഫറില്‍ ഓല ജ്വല്ലറിക്കാരെ കടത്തിവെട്ടും

അക്ഷയതൃതീയ ആഘോഷങ്ങളുടെ ഭാഗമായി തങ്ങളുടെ മുഴുവന്‍ ഇലക്ട്രിക് ഇരുചക്ര വാഹന നിരയിലും വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് ഓല ഇലക്ട്രിക്. 'ഓല സോന വീക്കെന്‍ഡ്' (Ola Sona Weekend) എന്ന പേരില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ പ്രത്യേക ക്യാമ്പയിനിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് 50,000 രൂപ വരെ ആനുകൂല്യങ്ങള്‍ നേടാം. 2026 ഏപ്രില്‍ 18, 19 തീയതികളില്‍ മാത്രമാണ് ഈ പരിമിതകാല ഓഫറുകള്‍ ലഭ്യമാകുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതായത്, ഇന്നും നാളെയും വൈകീട്ട് 6 മണി മുതല്‍ 9 മണി വരെയുള്ള സമയത്താണ് ഉപഭോക്താക്കള്‍ക്ക് ഈ പ്രത്യേക ഓഫറുകള്‍ ലഭ്യമാവുക.

പ്രത്യേക വില, ഫിനാന്‍സ് ഓഫറുകള്‍, വിപുലീകൃത വാറണ്ടി പാക്കേജുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഓല S1 പ്രോ സോന (Ola S1 Pro Sona) എന്ന എക്‌സ്‌ക്ലൂസീവ് എഡിഷനാണ് ഈ ക്യാമ്പയിനിന്റെ പ്രധാന ആകര്‍ഷണം. ഭാഗ്യാശികള്‍ക്ക് 24 ക്യാരറ്റ് സ്വര്‍ണം പൂശിയ ഭാഗങ്ങളുള്ള ഈ സ്‌കൂട്ടര്‍ സ്വന്തമാക്കാനാകും. കൂടാതെ, മൂവ്ഒഎസ് (MoveOS) ഡാഷ്ബോര്‍ഡില്‍ ഗോള്‍ഡന്‍ തീം നല്‍കുന്ന 'സോന മൂഡ്' എന്ന പ്രത്യേക ഇന്റര്‍ഫേസുാ ഉപഭോക്താക്കള്‍ക്കായി കമ്പനി ഒരുക്കിയിട്ടുണ്ട്.

ola electric akshaya tritiya offer 2026

ക്യാമ്പയിനിന്റെ ഭാഗമായി തെരഞ്ഞെടുത്ത ഓല മോഡലുകള്‍ വെറും 49999 രൂപയ്ക്ക് വിപണനം ചെയ്യുന്നുണ്ട്. ജെന്‍ 3 S1 X 2 kWh ബാറ്ററി മോഡല്‍, റോഡ്സ്റ്റര്‍ X 2.5 kWh ബാറ്ററി യൂണിറ്റ് എന്നിവയാണ് 49,999 രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് ടൂവീലറുകള്‍. കുറഞ്ഞ ബജറ്റില്‍ ഒരു ഇലക്ട്രിക് ഇരുചക്രവാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓല സോന വീക്കെന്‍ഡിന്റെ ഭാഗമായുള്ള ഈ ഓഫര്‍ മികച്ച അവസരമാണ്.

മാത്രമല്ല ഉയര്‍ന്ന സ്‌പെസിഫിക്കേഷനുകളുള്ള ഓല റോഡ്സ്റ്റര്‍ X+ 9.1 kWh മോഡലിന് 50,000 രൂപയുടെ വലിയ വിലക്കിഴിവ് ലഭിക്കുന്നുണ്ട്. ഇന്നും നാളെയുമായി ഈ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വെറും 1,39,999 രൂപയ്ക്ക് സ്വന്തമാക്കാം. കമ്പനി തദ്ദേശീയമായി വികസിപ്പിച്ച 4680 ഭാരത് സെല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇത്രയും കുറഞ്ഞ വിലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഓലയ്ക്ക് സാധിക്കുന്നത്.

ആനുകൂല്യങ്ങള്‍ ഇതില്‍ മാത്രം ഒതുങ്ങുന്നില്ല. ഓലയുടെ ഉല്‍പ്പന്ന നിരയില്‍ ഉടനീളം 40,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്. കൂടാതെ തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ വഴി 10,000 രൂപയുടെ അധിക ആനുകൂല്യങ്ങളും ലഭിക്കും. ബാങ്ക് ഓഫ് ബറോഡ, യെസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്എസ്ബിസി, ഐഡിഎഫ്‌സി, സ്‌കാപ്പിയ ഫെഡറല്‍ തുടങ്ങിയ ബാങ്കുകളാണ് ഈ ഓഫറുകള്‍ നല്‍കുന്നത്.

ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം 8 വര്‍ഷത്തെ കോംപ്ലിമെന്ററി വാറണ്ടി പരിരക്ഷയാണ്. ഈ ഓഫര്‍ കാലയളവില്‍ വാങ്ങുന്ന എല്ലാ ഓല ഉല്‍പ്പന്നങ്ങള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. കൂടാതെ പുതുതായി പുറത്തിറക്കിയ ഓല S1 X+ 5.2 kWh മോഡല്‍ 1,29,999 രൂപയ്ക്ക് ലഭ്യമാണ്. ബജറ്റ് വിലയിലാണ് വരുന്നതെങ്കിലും ഫുള്‍ചാര്‍ജില്‍ 320 കിലോമീറ്റര്‍ റേഞ്ച് ഈ സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നു.

'അക്ഷയതൃതീയയുടെ ഐശ്വര്യമാര്‍ന്ന തുടക്കവും ഓല സോന വീക്കെന്‍ഡിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നവീകരണം, പ്രീമിയം അനുഭവം, മികച്ച മൂല്യം എന്നിവക്ക് മുന്‍ഗണന നല്‍കി ഇലക്ട്രിക് മൊബിലിറ്റി മേഖലയില്‍ പുതിയൊരു വിപ്ലവം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്' ഓല ഇലക്ട്രിക് വക്താവ് പറഞ്ഞു.

പെട്രോള്‍ ടൂവീലറില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അക്ഷയതൃതീയ ദിനം ഒരു വലിയ തുടക്കമായിരിക്കും. സാങ്കേതിക മേന്മയും സാമ്പത്തിക ലാഭവും ഒരേസമയം ഉറപ്പാക്കുന്ന ഓലയുടെ ഓഫറുകള്‍ വിപണിയില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. ഓഫര്‍ കാലാവധി ചുരുങ്ങിയ സമയത്തേക്ക് മാത്രമായതിനാല്‍, താല്‍പര്യമുള്ളവര്‍ ഉടന്‍ തന്നെ നിശ്്കര്‍ഷിച്ച സമയത്ത് ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കുകയോ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുകയോ ചെയ്യാന്‍ ശ്രമിക്കുക.

More from DriveSpark

Article Published On: Saturday, April 18, 2026, 18:14 [IST]
English summary
Ola sona weekend campaign akshaya tritiya benefits rs 50000 chance win limited edition scooter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X