ഒറ്റ ചാർജിൽ 110 കി.മീ 'ട്രൂ' റേഞ്ച്, വില ₹1 ലക്ഷത്തിൽ താഴെ! സ്മാർട്ട് ഫീച്ചറുകളുമായി പുത്തൻ ഇ-സ്‌കൂട്ടർ

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒമേഗ സെയ്ക്കി മൊബിലിറ്റി (Omega Seiki Mobility), തങ്ങളുടെ ആദ്യ ഹൈ-സ്പീഡ് ഇലക്ട്രിക് ടു-വീലറായ ഒഎസ്എം വെക്‌സ്ട്ര (OSM Vextra) വിപണിയിലിറക്കി. 99,900 രൂപയാണ് ഈ പുതിയ സ്‌കൂട്ടറിന്റെ വില. വാണിജ്യ വാഹന വിപണിയില്‍ നിന്ന് പേഴ്‌സണല്‍ അര്‍ബന്‍ മൊബിലിറ്റി വിഭാഗത്തിലേക്കുള്ള കമ്പനിയുടെ തന്ത്രപരമായ ചുവടുവെപ്പാണ് പുത്തന്‍ സ്‌കൂട്ടറിന്റെ ലോഞ്ച് അടയാളപ്പെടുത്തുന്നത്. മിതമായ വിലയില്‍ ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടര്‍ (Electric Scooter) ആഗ്രഹിക്കുന്ന നഗരവാസികളെയും പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടാണ് ഒഎസ്എം വെക്‌സ്ട്ര വികസിപ്പിച്ചിരിക്കുന്നത്.

രാജ്യത്തുടനീളമുള്ള ഒഎസ്എമ്മിന്റെ 200-ലധികം ഡീലര്‍ഷിപ്പുകള്‍ വഴി ടയര്‍ 1, ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ ഈ ഇലക്ട്രിക് വാഹനം ലഭ്യമാകും. ഇന്ധനവില വര്‍ദ്ധനയില്‍ നിന്ന് രക്ഷനേടാനും മലിനീകരണവും കുറയ്ക്കാനും ലക്ഷ്യമിട്ടാണ് കമ്പനി ഈ പുതിയ മോഡല്‍ അവതരിപ്പിക്കുന്നത്. താങ്ങാനാവുന്ന വിലയില്‍ മികച്ച സാങ്കേതികവിദ്യ സാധാരണക്കാരിലെത്തിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

osm vextra electric scooter launched

സാങ്കേതിക വശങ്ങള്‍ പരിശോധിച്ചാല്‍, 3.45 kWh ശേഷിയുള്ള IP67 റേറ്റഡ് LMFP ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 3 kW ബിഎല്‍ഡിസി ഹബ് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്. 12 ഡിഗ്രി കയറ്റം എളുപ്പത്തില്‍ കയറാന്‍ കഴിയുന്ന ഗ്രേഡബിലിറ്റി ഈ സ്‌കൂട്ടറിനുണ്ട്. ഇക്കോ, സിറ്റി, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ വെക്‌സ്ട്രയിലുണ്ട്.

മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ സ്‌കൂട്ടര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളിലെ ട്രൂറേഞ്ച് കണക്കുകള്‍ ആണ് ഇതെന്ന് ഒഎസ്എം പറയുന്നു. സ്മാര്‍ട്ട് കണക്റ്റിവിറ്റി ഫീച്ചറുകളും ഇവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

osm vextra electric scooter launched

3.5 ഇഞ്ച് കളര്‍ എല്‍സിഡി ക്ലസ്റ്റര്‍ വഴി ചാര്‍ജ് നിലയും ഡിസ്റ്റന്‍സ്-ടു-എംറ്റി, സ്പീഡ് വിവരങ്ങളും അറിയാം. യുഎസ്ബി ചാര്‍ജിംഗ്, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ് എന്നീ സൗകര്യങ്ങളും ഈ മോഡലില്‍ ഒരുക്കിയിട്ടുണ്ട്. ഓപ്ഷനലായി ജിഎസ്എം കണക്റ്റിവിറ്റി ഫീച്ചറും ലഭിക്കുന്നു ദൈനംദിന ഉപയോഗത്തിനായി ചാര്‍ജിംഗ് ഒപ്റ്റിമൈസ് ചെയ്തിരിക്കുന്നു. ഇവി ഹോം ഫാസ്റ്റ് ചാര്‍ജിംഗിനെയും പിന്തുണയ്ക്കുന്നുണ്ട്.

വെറും നാല് മണിക്കൂര്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അഞ്ച് മണിക്കൂര്‍ കൊണ്ട് ഒഎസ്എം വെക്‌സ്ട്രയുടെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ആകും. എഐഎസ്-156 നിലവാരമുള്ള ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും സിബിഎസ് ബ്രേക്കിംഗും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നു.

osm vextra electric scooter launched

മികച്ച പ്രകടനം, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, മോഡേണ്‍ കണക്റ്റിവിറ്റി ഫീച്ചറുകള്‍ എന്നിവ സംയോജിപ്പിച്ച് സിറ്റി ഉപയോഗത്തിന് ഒരു പ്രായോഗിക ഓപ്ഷനായാണ് ഒഎസ്എം വെക്‌സ്ട്രയെ സ്ഥാപിച്ചിരിക്കുന്നത്. ഫരീദാബാദിലെ ഫാക്ടറിയിലാണ് വെക്‌സ്ട്ര നിര്‍മ്മിക്കുന്നത്. 25,000 യൂണിറ്റാണ് ഈ പ്ലാന്റിന്റെ വാര്‍ഷിക ഉത്പാദന ശേഷി. ഇന്ത്യന്‍ വിപണിക്ക് പുറമെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഈ സ്‌കൂട്ടര്‍ കയറ്റുമതി ചെയ്യാനും ഒമേഗ സെയ്ക്കി മൊബിലിറ്റി പദ്ധതിയിടുന്നു.

ഇത് കമ്പനിയുടെ അന്താരാഷ്ട്ര സാന്നിധ്യം വികസിപ്പിക്കാന്‍ സഹായിക്കും. ഗ്രീന്‍ മൊബിലിറ്റിയിലേക്കുള്ള ലോകത്തിന്റെ മാറ്റത്തെ പിന്തുണയ്ക്കുന്നതിനായി കൂടുതല്‍ ഫ്യൂചറിസ്റ്റിക് വാഹനങ്ങള്‍ പുറത്തിറക്കാനാണ് ഒഎസ്എം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഭാവിയില്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ വിപണികള്‍ക്കായി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാനും കമ്പനിക്ക് പ്ലാനുണ്ട്. അര്‍ബന്‍ മൊബിലിറ്റിയിലെ സുസ്ഥിര മാറ്റമാണ് കമ്പനി ലക്ഷ്യം വെക്കുന്നത്

More from DriveSpark

Article Published On: Thursday, February 5, 2026, 19:20 [IST]
English summary
Osm vextra electric scooter launched in india price specifications range features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X