തുടക്കക്കാര്‍ക്ക് ബെസ്റ്റ്, ഈ സ്‌കൂട്ടര്‍ ഇന്ത്യയിലേക്ക് വന്നാല്‍ ജുപ്പിറ്റര്‍ സൈഡാകും

നഗരങ്ങളിലെ തിരക്കേറിയ റോഡുകളിലൂടെയുള്ള ഹ്രസ്വദൂര യാത്രകള്‍ കൂടുതല്‍ സുഗമവും ആയാസരഹിതവുമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പ്രമുഖ ആഗോള ബ്രാന്‍ഡായ ക്യുജെ മോട്ടോര്‍ തങ്ങളുടെ ഏറ്റവും പുതിയ എന്‍ട്രി ലെവല്‍ സ്‌കൂട്ടറായ എല്‍ടിആര്‍ 50 വിപണിയില്‍ എത്തിച്ചു. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഈ ടൂവീലര്‍ പ്രധാനമായും വില്‍ക്കപ്പെടുന്നത്. ആഗോളതലത്തില്‍ ഏകദേശം 150-ലധികം രാജ്യങ്ങളില്‍ വിപുലമായ വിപണന ശൃംഖലയുള്ള നിര്‍മാതാക്കളാണ് ക്യുജെ മോട്ടോര്‍. നിലവില്‍ 40-ലധികം വ്യത്യസ്ത തരം സ്‌കൂട്ടര്‍ മോഡലുകള്‍ ഉള്‍പ്പെടുന്ന ബ്രാന്‍ഡിന്റെ പോര്‍ട്‌ഫോളിയോയിലെ ഏറ്റവും ചെറിയ ബജറ്റ് വിലയില്‍ വരുന്ന ഒന്നാണ് ഈ പുത്തന്‍ 50 സിസി സ്‌കൂട്ടര്‍.

യൂറോപ്യന്‍ രാജ്യങ്ങളിലെ കര്‍ശനമായ ഗതാഗത നിയമങ്ങളും ഡ്രൈവിംഗ് ലൈസന്‍സ് മാനദണ്ഡങ്ങളും മുന്‍നിര്‍ത്തിയാണ് കമ്പനി ഈ മോഡല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 16 വയസ് പ്രായമുള്ള തുടക്കക്കാര്‍ക്ക് ലഭിക്കുന്ന 'A1' ഗ്രേഡ് ലൈസന്‍സ് ഉപയോഗിച്ച് നിയമപരമായി നിരത്തിലിറക്കി ഓടിക്കാന്‍ ആഗോള വാഹന നിരയില്‍ സാധിക്കുന്ന ഒരു സ്‌കൂട്ടറാണിത്. തുടക്കക്കാര്‍ക്ക് ആവശ്യമായ സ്പീഡ് നിയന്ത്രണവും ലളിതമായ മെക്കാനിക്കല്‍ ഘടനയും ഇതില്‍ കമ്പനി ഉറപ്പാക്കിയിട്ടുണ്ട്.

qj motor ltr 50 scooter

വിദേശ വിപണികളില്‍ വലിയ ജനപ്രീതിയുണ്ടെങ്കിലും സ്‌കൂട്ടറുകള്‍ക്ക് വലിയ ഡിമാന്‍ഡുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് ഈ മോഡല്‍ എത്തിക്കുന്നതിനെ കുറിച്ച് കമ്പനി നിലവില്‍ സൂചനകളൊന്നും നല്‍കിയിട്ടില്ല. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, വളരെ ലളിതമായ 50 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഈ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഈ ചെറിയ എഞ്ചിന്‍ 6,500 ആര്‍പിഎമ്മില്‍ പരമാവധി 3 hp പവറും 5,500 ആര്‍പിഎമ്മില്‍ 3.5 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

കുറഞ്ഞ എഞ്ചിന്‍ ശേഷി മാത്രമായതിനാല്‍ തന്നെ ഈ സ്‌കൂട്ടറിന് പരമാവധി മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂ. വിദ്യാര്‍ത്ഥികള്‍ക്കും നഗരങ്ങളിലെ ദൈനംദിന ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പെര്‍ഫോമന്‍സ് കമ്പനി ക്രമീകരിച്ചിരിക്കുന്നത്. ക്ലാസിക് റെട്രോ ലുക്കിലാണ് ഈ സ്‌കൂട്ടര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. നിരവധി പ്രീമിയം ഫീച്ചറുകള്‍ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

രാത്രിയില്‍ മികച്ച കാഴ്ച ഉറപ്പാക്കുന്ന എല്‍ഇഡി ലൈറ്റിംഗ് സംവിധാനം, എളുപ്പത്തില്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന ഇലക്ട്രിക് സ്റ്റാര്‍ട്ട് സിസ്റ്റം, ആകര്‍ഷകമായ ടെക്‌സ്ചറോട് കൂടിയ പ്രീമിയം സീറ്റുകള്‍ എന്നിവ ഇതിലുണ്ട്. ഇതിനുപുറമെ വാഹനത്തിന് കൂടുതല്‍ ഭംഗിയും സ്റ്റെബിലിറ്റിയും നല്‍കുന്നതിനായി മുന്നിലും പിന്നിലും 12 ഇഞ്ചിന്റെ മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളാണ് കമ്പനി നല്‍കിയിട്ടുള്ളത്.

ദീര്‍ഘകാലം ഈട് നില്‍ക്കുന്നതിന് അനുയോജ്യമായ രീതിയില്‍ ശക്തമായ ബോഡി പാനലുകളാണ് സ്‌കൂട്ടറിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. സുഗമമായ യാത്രാസുഖം നല്‍കുന്നതിനായി മുന്നില്‍ പരമ്പരാഗത ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ടെലിസ്‌കോപിക് കോയില്‍ സ്പ്രിംഗ് സസ്‌പെന്‍ഷന്‍ യൂണിറ്റുകളാണ് നല്‍കിയിട്ടുള്ളത്. ഇത് റോഡിലെ ചെറിയ കുഴികളെ പ്രതിരോധിക്കാന്‍ ഈ കുട്ടി സ്‌കൂട്ടറിനെ വലിയ രീതിയില്‍ സഹായിക്കുന്നുണ്ട്.

qj motor ltr 50 scooter

അതുപോലെ സുരക്ഷിതമായ ബ്രേക്കിംഗിനായി ഫ്രണ്ടില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ പരമ്പരാഗത ഡ്രം ബ്രേക്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ലോ സ്പീഡ് സ്‌കൂട്ടര്‍ ആയതിനാല്‍ ഈ ബ്രേക്കിംഗ് കോമ്പിനേഷന്‍ നഗരങ്ങളിലെ പെട്ടെന്നുള്ള ബ്രേക്കിംഗുകളില്‍ പൂര്‍ണമായും സുരക്ഷിതമാണെന്നാണ് ഓട്ടോമൊബൈല്‍ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. യൂറോപ്യന്‍ വിപണിയില്‍ നിലവില്‍ ഏകദേശം 1,800 യൂറോയാണ് ഈ സ്‌കൂട്ടറിന്റെ വില വരുന്നത്.

ഇന്ത്യന്‍ കറന്‍സിലേക്ക് മാറ്റുമ്പോള്‍ ഇത് ഏകദേശം 2 ലക്ഷം രൂപയോളം വരും. റെട്രോ ഡിസൈന്‍ ലഭിക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന വില കാരണം യൂറോപ്പ്യന്‍ വിപണിയില്‍ നിലവില്‍ ഡിമാന്‍ഡ് കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 110 സിസി, 125 സിസി സ്‌കൂട്ടറുകള്‍ ഇതിലും വളരെ കുറഞ്ഞ നിരക്കില്‍ സുലഭമായി ലഭിക്കുന്ന വിപണിയാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇത്രയും ഉയര്‍ന്ന തുക നല്‍കി 50 സിസി സ്‌കൂട്ടര്‍ വാങ്ങാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ തയാറാകാന്‍ സാധ്യതയില്ലെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു.

Article Published On: Saturday, June 13, 2026, 13:36 [IST]
English summary
Qj motor ltr 50 retro scooter features engine specs price
കൂടുതല്‍... #auto news #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X