വെറും 20 മിനിറ്റിൽചാര്‍ജാകും! ഇന്ത്യൻ കമ്പനിയുടെ പുത്തൻ ഇലക്ട്രിക് സ്കൂട്ടർ എത്തി; ഫീച്ചറുകൾ കണ്ടാൽ ഞെട്ടും

ഇന്ത്യയിലെ ഡെലിവറി, ലോജിസ്റ്റിക്‌സ് മേഖലകളെ ലക്ഷ്യമിട്ട് പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ക്വാണ്ടം എനര്‍ജി ലിമിറ്റഡ് ബാറ്ററി സാങ്കേതികവിദ്യയിലെ മുന്‍നിരക്കാരായ ഇഎംഒ എനര്‍ജിയുമായി കൈകോര്‍ത്ത് ക്വാണ്ടം ബിസിനസ് EMO (Quantum Bziness EMO) ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇഎംഒ എനര്‍ജി ആഗോളതലത്തില്‍ പേറ്റന്റ് നേടിയ ലിക്വിഡ്-കൂള്‍ഡ് ബാറ്ററി സാങ്കേതികവിദ്യയാണ് സ്‌കൂട്ടറിന്റെ കരുത്ത്. 2 kWh സെന്‍പാക് (ZenPac) ബാറ്ററി പായ്ക്കില്‍ നിന്നാണ് ഇവി പവര്‍ എടുക്കുന്നത്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ക്വാണ്ടം ബിസിനസ് EMO സ്‌കൂട്ടര്‍ ഫുള്‍ ചാര്‍ജില്‍ 80 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

മണിക്കൂറില്‍ 50 കിലോമീറ്ററാണ് പരമാവധി വേഗത. ഇതിലെ ആക്റ്റീവ് ഇമ്മേഴ്ഷന്‍ കൂളിംഗ് സിസ്റ്റം ബാറ്ററിയുടെ സുരക്ഷയും ഈടും വര്‍ദ്ധിപ്പിക്കുന്നു. ഇഎംഒ എനര്‍ജിയുടെ 'Swft' ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 12-ലധികം നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 1,300-ലധികം ഫാസ്റ്റ് ചാര്‍ജറുകള്‍ അടങ്ങുന്ന ഇഎംഒയുടെ Swft ഫാസ്റ്റ് ചാര്‍ജിംഗ് ശൃംഖല ഉപഭോക്താക്കള്‍ക്കും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും തടസമില്ലാത്ത യാത്ര ഉറപ്പാക്കുന്നു.

quantum bziness emo electric scooter launched

150+ ദശലക്ഷം കിലോമീറ്ററിലധികം ദൂരം ഓടി വിശ്വാസ്യത തെളിയിച്ചതാണ് സെന്‍പാകിന്റെ ബാറ്ററി സിസ്റ്റം. ലാസ്റ്റ്-മൈല്‍ ഡെലിവറി സേവനങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ സ്‌കൂട്ടറിന് 200 കിലോഗ്രാം വരെ പേലോഡ് ശേഷിയുണ്ട്. 2500 W (പീക്ക)് പവര്‍ നല്‍കുന്ന ഹബ് മോട്ടോറാണ് ഇവി സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. 12 ഇഞ്ച് വീലുകളും സിബിഎസ് (CBS) ബ്രേക്കിംഗ് സിസ്റ്റവും സുരക്ഷിത സവാരികള്‍ ഉറപ്പാക്കുന്നു.

ഉയര്‍ന്ന ഉപയോഗക്ഷമതയും കുറഞ്ഞ പ്രവര്‍ത്തന ചെലവും ലക്ഷ്യമിട്ടാണ് ക്വാണ്ടം ബിസിനസ് EMO രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും ഡെലിവറി പാര്‍ട്ണര്‍മാര്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ എന്‍ജിനീയറിങ്. രാജ്യത്തുടനീളമുള്ള ക്വാണ്ടം എനര്‍ജിയുടെ നൂറിലധികം ടച്ച് പോയിന്റുകള്‍ വഴി മികച്ച സര്‍വീസ് പിന്തുണയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

അടുത്ത 12 മാസത്തിനുള്ളില്‍ 10,000 സ്‌കൂട്ടറുകള്‍ നിരത്തിലിറക്കാനാണ് ക്വാണ്ടം എനര്‍ജിയും ഇഎംഒ എനര്‍ജിയും പദ്ധതിയിടുന്നത്. പങ്കാളിത്തത്തിലൂടെ ക്ലീന്‍ മൊബിലിറ്റിയിലേക്കുള്ള ഇന്ത്യയുടെ മാറ്റം ത്വരിതപ്പെടുത്താനും ലാസ്റ്റ് മൈല്‍ ഡെലിവറി ശൃംഖല കൂടുതല്‍ ലാഭകരമാക്കാനുമാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ക്വാണ്ടം എനര്‍ജിയുടെയും ഇഎംഒ എനര്‍ജിയുടെയും സഹകരണം ഡെലിവറി മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്.

ഡിമാന്‍ഡ് വര്‍ധിച്ച സാഹചര്യത്തില്‍ ക്വാണ്ടം എനര്‍ജി മഹേശ്വരത്ത് ആറ് ഏക്കറില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് നിര്‍മ്മാണ ശാല ക്വാണ്ടം എനര്‍ജി ആരംഭിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായാണ് ഇതിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുക. 2026 മാര്‍ച്ചില്‍ ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ പ്രതിമാസം 10,000 യൂണിറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി കമ്പനി കൈവരിക്കും.

quantum bziness emo electric scooter launched

രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ഫാക്ടറിയുടെ വിസ്തൃതി 1.5 ലക്ഷം ചതുരശ്ര അടിയായി വര്‍ദ്ധിക്കും. 2027 പകുതിയോടെ പ്രതിമാസ ഉല്‍പ്പാദനം 20,000 യൂണിറ്റുകളിലേക്ക് ഉയര്‍ത്താനാണ് ക്വാണ്ടം എന്‍ജി ലക്ഷ്യമിടുന്നത്. ഇവികള്‍ തദ്ദേശീയമായി നിര്‍മിച്ച് രാജ്യത്തെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് കരുത്തുപകരാനാണ് കമ്പനിയുടെ ശ്രമം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 21, 2026, 7:00 [IST]
English summary
Quantum bziness emo e scooter for last mile mobility launched supports 20 minutes fast charging
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X