ആ കരുതല്‍ കണ്ടോ... സബ്‌സിഡി തീരുന്ന വിഷമം മാറ്റാന്‍ 25000 രൂപയുടെ ഓഫറുമായി ഇന്ത്യന്‍ കമ്പനി

ഒരു പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ (Electric Motorcycle) വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി രാജ്യത്തെ പ്രമുഖ ഇവി ബ്രാന്‍ഡുകളില്‍ ഒന്നായ റിവോള്‍ട്ട് മോട്ടോര്‍സ് (Revolt Motors) എക്കാലത്തെയും വലിയ കണ്‍സ്യൂമര്‍ ഓഫര്‍ പ്രഖ്യാപിച്ചു. 2026 മാര്‍ച്ചില്‍ ഇലക്ട്രിക് ബൈക്ക് വാങ്ങുന്നവര്‍ക്ക് 25,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇലക്ട്രിക് വാഹന സബ്‌സിഡി (EV Subsidy) അവസാനിക്കുന്നതിന് മുമ്പായി വില്‍പന വര്‍ദ്ധിപ്പിക്കുകയാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഈ പരിമിതകാല ഓഫറിന് മാര്‍ച്ച് 31 വരെ മാത്രമാണ് സാധുതയുള്ളത്.

രാജ്യത്തുടനീളം ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ചലനം സൃഷ്ടിക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം വലിയ സാമ്പത്തിക ലാഭമാണ് റിവോള്‍ട്ട് ഉറപ്പുനല്‍കുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സും 4,999 രൂപ വിലമതിക്കുന്ന കോംപ്ലിമെന്ററി എക്‌സ്റ്റെന്‍ഡഡ് വാറണ്ടിയും ലഭിക്കും.

revolt electric bike offer march 2026

കൂടാതെ, തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് 8,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബൈക്കുകളുടെ ഉടമസ്ഥാവകാശം കൂടുതല്‍ ലളിതമാക്കാനാണ് ഇത്തരം ഓഫറുകളിലൂടെ റിവോള്‍ട്ട് മോട്ടേര്‍സ് ശ്രമിക്കുന്നത്. അര്‍ഹമായ മോഡലുകള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ പിഎം ഇ-ഡ്രൈവ് പദ്ധതിക്ക് (PM E-Drive Scheme) കീഴില്‍ കിലോവാട്ട് അവറിന് 5,000 രൂപയുടെ ആനുകൂല്യവും ലഭ്യമാണ്.

ഇതോടെ എല്ലാ ആനുകൂല്യങ്ങളും ചേര്‍ത്ത് ഉപഭോക്താക്കള്‍ക്ക് മൊത്തം 25,000 രൂപ വരെ ലാഭിക്കാന്‍ സാധിക്കും. മോഡലുകള്‍ക്കും വേരിയന്റുകള്‍ക്കും അനുസരിച്ച് ഈ ആനുകൂല്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പിഎം ഇ-ഡ്രൈവ് പദ്ധതിയുടെ നിലവിലെ ഘട്ടം 2026 മാര്‍ച്ച് 31-ന് അവസാനിക്കുകയാണ്.

സബ്‌സിഡി ആനുകൂല്യങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സമയം വളരെ പ്രധാനമാണ്. മാര്‍ച്ച് മാസം അവസാനിക്കാന്‍ ഇനി രണ്ടാഴ്ച കൂടി മാത്രമാണ് ശേഷിക്കുന്നത്. ഈ സമയപരിധി കണക്കിലെടുത്താണ് റിവോള്‍ട്ട് തങ്ങളുടെ ആകര്‍ഷകമായ ഓഫറുകളുമായി ഉപഭോക്താക്കളെ ഷോറൂമിലേക്ക് മാടിവിളിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ എഐ (AI) അധിഷ്ഠിത മോട്ടോര്‍സൈക്കിളുകള്‍ എന്ന സവിശേഷതയുമായാണ് റിവോള്‍ട്ട് ബൈക്കുകള്‍ എത്തുന്നത്. കരുത്തുറ്റ പെര്‍ഫോമന്‍സിനൊപ്പം മികച്ച ഡിസൈനും നൂതന സാങ്കേതികവിദ്യയും ഇവയെ ശ്രദ്ധേയമാക്കുന്നു. ഇലക്ട്രിക് റൈഡിംഗ് അനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ ആവശ്യമായ ഒറിജിനല്‍ സ്‌പെയര്‍ പാര്‍ട്ടുകളും ആക്‌സസറികളും കമ്പനി ഷോറൂമുകളില്‍ ലഭ്യമാണ്.

രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസിന് കീഴിലുള്ള റിവോള്‍ട്ട് മോട്ടോര്‍സ് വിപണിയില്‍ വളര്‍ച്ച രേഖപ്പെടുത്തി മുന്നേറുകയാണ്. സാധാരണക്കാരായ റൈഡര്‍മാര്‍ക്ക് സുസ്ഥിരമായ ഗതാഗത മാര്‍ഗങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് രത്തന്‍ ഇന്ത്യ എന്റര്‍പ്രൈസസ് ചെയര്‍പേഴ്‌സണ്‍ അഞ്ജലി രത്തന്‍ പറഞ്ഞു. റിവോള്‍ട്ടിന്റെ മാര്‍ച്ച് മാസത്തെ ഓഫറുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.

സബ്‌സിഡി അവസാനിക്കുന്നതിന് മുമ്പ് ലാഭത്തില്‍ ഇലക്ട്രിക് ബൈക്ക് വേണ്ടവര്‍ വേഗം വണ്ടി അടുത്തുള്ള റിവോര്‍ട്ട് ഡീലര്‍ഷിപ്പിലേക്ക് വിട്ടോളൂ. കൂടാതെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.revoltmotors.com വഴി ഓണ്‍ലൈനായും ഇ-ബൈക്കുകള്‍ റിസര്‍വ് ചെയ്യാവുന്നതാണ്. റിവോര്‍ട്ടിന്റെ ഉല്‍പ്പനങ്ങളെ കുറിച്ചും ഓഫറുകളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്സൈറ്റിലോ ഷോറൂമുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, March 13, 2026, 18:06 [IST]
English summary
Revolt motors consumer offer ahead of ev subsidy deadline 31 march benefits up to rs 25000 details
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X