ഒറ്റയടിക്ക് വിൽപ്പന 2.5 ഇരട്ടി! പ്രേമലുവിനെ പോലെ ബമ്പർ ഹിറ്റായി റിവർ ഇൻഡി സ്‌കൂട്ടറും

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ജനപ്രീതി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. മുമ്പ് മൊത്തം വിപണിയുടെ 6 ശതമാനമായിരുന്ന ഇവി സ്‌കൂട്ടര്‍ വിഹിതം ഈ 2026 വര്‍ഷത്തില്‍ 8 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ ഒരു അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിവര്‍ മൊബിലിറ്റി തങ്ങളുടെ അത്യാധുനിക 'റിവര്‍ ഇന്‍ഡി' മോഡലിലൂടെ വിപണിയില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ്. ടിവിഎസ്, ബജാജ്, ഹീറോ വിഡ, ഏഥര്‍ തുടങ്ങിയ വന്‍കിട നിര്‍മ്മാതാക്കള്‍ക്കിടയിലാണ് ഈ ചെറിയ സ്റ്റാര്‍ട്ടപ്പ് കമ്പനി അസാധ്യ നേട്ടം കൈവരിച്ചത്.

യമഹക്ക് നിക്ഷേപമുള്ള ഈ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ഉടമകള്‍ മലയാളികളാണെന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. കുറഞ്ഞ മുതല്‍ മുടക്കില്‍ നിര്‍മിച്ച് ബോക്‌സ്ഓഫീസില്‍ നിന്ന് 100 കോടിയിലേറെ വാരിയ 'പ്രേമലു' എന്ന സിനിമയിലാകും പലരും ആദ്യം ഈ സ്‌കൂട്ടര്‍ കണ്ടിട്ടുണ്ടാകുക. ആ സിനിമയുടെ പോലെ കഴിഞ്ഞ മാസത്തെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയിരിക്കുകയാണ് റിവര്‍ ഇന്‍ഡി.

river indie sales may 2026

2025 മെയ് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ ഏകദേശം 245 ശതമാനത്തിന്റെ, കൃത്യമായി പറഞ്ഞാല്‍ രണ്ടര ഇരട്ടിയോളം വരുന്ന വന്‍ വര്‍ദ്ധനവാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. 2025 മെയ് മാസത്തില്‍ ഇന്ത്യയിലുടനീളം വെറും 1,078 ഇന്‍ഡി സ്‌കൂട്ടറുകള്‍ മാത്രം വിറ്റിരുന്ന സ്ഥാനത്തുനിന്നും ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അത് 3,720 യൂണിറ്റുകളായി കുത്തനെ ഉയര്‍ന്നു.

ഈ മികച്ച വില്‍പ്പനയോടെ ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ 2.18 ശതമാനം വിപണി വിഹിതം നേടാനും കമ്പനിക്ക് സാധിച്ചു. നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളിലും കേരളത്തിലെ പ്രധാന പട്ടണങ്ങളിലും വിപുലമായ ഡീലര്‍ഷിപ്പ് ശൃംഖലകളോടെയാണ് റിവര്‍ മൊബിലിറ്റി പ്രവര്‍ത്തിക്കുന്നത്. വിപണിയില്‍ 1.53 ലക്ഷം രൂപയാണ് ഈ അത്യാധുനിക പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില.

മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍, സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന കരുത്തുറ്റ 4 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് റിവര്‍ ഇന്‍ഡിയില്‍ പവര്‍ എടുക്കുന്നത്. ഈ വലിയ ലിഥിയം അയണ്‍ ബാറ്ററി ഒറ്റത്തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 160 കിലോമീറ്റര്‍ വരെയുള്ള ഓടാമെന്നാണ് കമ്പനി പറയുന്നത്. ഇത് സര്‍ട്ടിഫൈഡ് റേഞ്ച് മാത്രമാണ്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ റേഞ്ച് അല്‍പ്പം കുറയും.

ഫാസ്റ്റ് ചാര്‍ജിംഗ് വഴി ഇതിലെ വലിയ ബാറ്ററി വെറും 5 മണിക്കൂറുകള്‍ കൊണ്ട് വേഗത്തില്‍ ചാര്‍ജ് ചെയ്‌തെടുക്കാന്‍ സാധിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്.മികച്ച റൈഡിംഗ് അനുഭവം നല്‍കുന്നതിനായി ഇതില്‍ പരമാവധി 9 hp പവര്‍ നല്‍കാന്‍ ശേഷിയുള്ള ശക്തമായ ഇലക്ട്രിക് മോട്ടോറാണ് നല്‍കിയിട്ടുള്ളത്. ഈ കരുത്തുറ്റ മോട്ടോറിന്റെ സഹായത്തില്‍ മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ പായാന്‍ സ്‌കൂട്ടറിന് സാധിക്കും.

river indie sales may 2026

പെര്‍ഫോമന്‍സിനൊപ്പം മികച്ച പ്രായോഗികതയും ഉപയോഗക്ഷമതയുമുള്ള ടൂവീലര്‍ എന്ന തരത്തിലാണ് ഇന്‍ഡി റിവര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വലിപ്പവും രൂപവും മികച്ച മെക്കാനിക്കല്‍ കപ്പാസിറ്റിയും ഉള്ളതു കൊണ്ടു തന്നെ നിര്‍മ്മാതാക്കളായ റിവര്‍ മൊബിലിറ്റി ഈ മോഡലിനെ 'ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി' (SUV of Scooters) എന്നാണ് വിശേഷിപ്പിക്കുന്നത്. സാധാരണ ഇവി സ്‌കൂട്ടറുകളില്‍ നിന്നും ഇന്‍ഡിയെ വേറിട്ടു നിര്‍ത്തുന്നത് ഇതിലെ വമ്പന്‍ സ്റ്റോറേജ് സൗകര്യങ്ങളാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അണ്ടര്‍സീറ്റ് സ്റ്റോറേജ് സ്‌പേസ് (Under-seat Storage) നല്‍കുന്ന സ്‌കൂട്ടറാണിത്. സീറ്റിനടിയിലായി 43 ലിറ്ററിന്റെ ഭീമന്‍ സംഭരണ ശേഷിയാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെ, മുന്‍ വശത്തെ ഏപ്രണിനോട് ചേര്‍ന്ന് സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ 12 ലിറ്ററിന്റെ ലോക്കബിള്‍ ഗ്ലോവ്‌ബോക്‌സും നല്‍കിയിട്ടുണ്ട്. യാത്രകളില്‍ കൂടുതല്‍ സാധനങ്ങള്‍ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വശങ്ങളില്‍ പാനിയറുകളും (Panniers) പിന്നില്‍ പ്രത്യേക ടോപ്പ് ബോക്‌സും ഘടിപ്പിക്കാനുള്ള ക്ലിപ്പുകളും ഈ സ്‌കൂട്ടറില്‍ ലഭ്യമാക്കിയിട്ടുണ്ട്.

river indie sales may 2026

റിവര്‍ ഇന്‍ഡിയുടെ സവിശേഷമായ ബോക്‌സി ഡിസൈന്‍ ശൈലി എല്ലാത്തരം ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടണമെന്നില്ലെങ്കിലും ദൈനംദിന ഉപയോഗത്തിന് ഏറെ അനുയോജ്യമായ ഒരു ടൂവീലര്‍ ആണിത്. വില അൽപ്പം കൂടുതലാണെന്ന് തോന്നാമെങ്കിലും മികച്ച മെക്കാനിക്കല്‍ സവിശേഷതകളും അസാധ്യമായ പ്രായോഗിക ഫീച്ചറുകളും ഈ സ്‌കൂട്ടറിനെ വിപണിയിലെ മികച്ച ചോയ്‌സുകളില്‍ ഒന്നാക്കി മാറ്റുന്നു. വരും മാസങ്ങളില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതോടെ റിവര്‍ മൊബിലിറ്റിയുടെ വില്‍പ്പന ഇനിയും ഉയരും.

Article Published On: Wednesday, June 10, 2026, 16:57 [IST]
English summary
River indie electric scooter sales growth may 2026 price features range
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X