തുള്ളി പെട്രോള്‍ പോലും വേണ്ടാത്ത ബുള്ളറ്റ് വരുന്നു, ഇലക്ട്രിക് അല്ല! കാലത്തിനൊത്ത് കോലംമാറ്റുന്ന എന്‍ഫീല്‍ഡ്

ബുള്ളറ്റ് പ്രേമികളുടെ ഹൃദയമിടിപ്പായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ഇനി പെട്രോള്‍ പമ്പുകളെ അധികം ആശ്രയിക്കാതെ നിരത്തുകള്‍ കീഴടക്കാന്‍ ഒരുങ്ങുന്നു. പരിസ്ഥിതി സൗഹൃദ ഇന്ധനമായ എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസിക് 350 ഫ്ലെക്സ് ഫ്യുവല്‍ (Royal Enfield Classic Flex Fuel) പതിപ്പിന്റെ പരീക്ഷണയോട്ടം ചെന്നൈയില്‍ സജീവം. ഫ്യുവല്‍ ടാങ്കില്‍ 'E85' എന്ന സ്റ്റിക്കര്‍ പതിച്ച മോട്ടോര്‍സൈക്കിള്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ 'റഷ്‌ലേന്‍' (Rushlane) പുറത്തുവിട്ടു. E85 എന്നത് 85% എഥനോളും 15% പെട്രോളും ചേര്‍ന്നതാണ്. E100 എന്നത് ഏകദേശം ശുദ്ധമായ എഥനോള്‍ ഇന്ധനമാണ്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് ഫ്ലെക്സ് ഫ്യുവല്‍ E85 മോട്ടോര്‍സൈക്കിളിന്റെ ടെസ്റ്റിംഗ് വലിയൊരു മാറ്റത്തിന്റെ സൂചനയാണ് നല്‍കുന്നത്. 2025 ഭാരത് മൊബിലിറ്റി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് ഇപ്പോള്‍ ചെന്നൈയിലെ പൊതുനിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത്. ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ E85, E100 ഇന്ധനങ്ങളുടെ എന്നിവയുടെ ഉപയോഗത്തിന് വഴിയൊരുക്കുന്ന കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ഈ നിര്‍ണായക നീക്കം.

royal enfield classic 350 flex fuel showcased

പെട്രോളിന് പകരമായി 85 ശതമാനം വരെ എഥനോള്‍ കലര്‍ന്ന ഇന്ധനത്തില്‍ ഈ ബൈക്ക് സുഗമമായി ഓടിക്കാനാകും. E100 മോഡൽ ആണെങ്കിൽ ഒരു തുള്ളി പെട്രോൾ പോലും വേണ്ടി വരില്ല. കാഴ്ചയില്‍ നിലവിലെ ക്ലാസിക് മോഡലിന് സമാനമാണെങ്കിലും പുതിയ നിറവും അലോയ് വീലുകളും ടെസ്റ്റ് യൂണിറ്റില്‍ കാണപ്പെട്ടു. സാധാരണ വയര്‍ സ്‌പോക്ക് വീലുകള്‍ക്ക് പകരം ട്യൂബ്ലെസ് ടയറുകള്‍ ഘടിപ്പിക്കാവുന്ന അലോയ് വീലുകള്‍ നല്‍കിയത് മോട്ടോര്‍സൈക്കിളിന്റെ മോഡേണ്‍ ലുക്ക് ഉയര്‍ത്തുന്നുണ്ട്.

ഫ്യുവല്‍ ടാങ്കില്‍ നല്‍കിയിരിക്കുന്ന കൈകൊണ്ട് കോറിയിട്ട 'E85' മാര്‍ക്കിംഗ് മാത്രമാണ് വരാന്‍ പോകുന്ന ബൈക്കിനെ നിലവിലെ പെട്രോള്‍ പതിപ്പില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ ഇന്ധന വിതരണ സംവിധാനത്തില്‍ (Fuel System) വരുത്തുന്ന പരിഷ്‌കാരങ്ങളിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എഥനോള്‍ ഇന്ധനം എഞ്ചിനിന്റെ പ്രകടനത്തെയും ആയുസിനെയും എങ്ങനെ ബാധിക്കുന്നുവെന്നത് കമ്പനി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

royal enfield classic 350 flex fuel spied

ദീര്‍ഘദൂര യാത്രകളില്‍ ഈ ഇന്ധനം എത്രത്തോളം കാര്യക്ഷമമാകുമെന്നും പരീക്ഷണയോട്ടത്തിലൂടെ കമ്പനി വിലയിരുത്തുന്നുണ്ട്. ഇത് ഫെ്‌ലക്‌സ് ഫ്യുവല്‍ വാഹനത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.വിലയുടെ കാര്യത്തിലേക്ക് വന്നാല്‍, നിലവിലെ ക്ലാസിക് 350 അലോയ് വീല്‍ പതിപ്പിന് 2.16 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഫ്‌ലെക്‌സ് ഫ്യുവല്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുന്നതോടെ വാഹനത്തിന്റെ വിലയില്‍ ചെറിയ വര്‍ദ്ധനവ് പ്രതീക്ഷിക്കാം.

എഥനോളിന്റെ ലഭ്യതയും സര്‍ക്കാര്‍ നയങ്ങളും അനുസരിച്ചായിരിക്കും ഈ ബൈക്കിന്റെ ഔദ്യോഗിക ലോഞ്ച് നടക്കുക. എങ്കിലും കുറഞ്ഞ ഇന്ധനച്ചിലവ് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായിരിക്കും. ക്ലാസിക് 350-ല്‍ ഉപയോഗിക്കുന്ന അതേ J-സീരീസ് പ്ലാറ്റ്ഫോമാണ് ഹണ്ടര്‍ 350, ബുള്ളറ്റ് 350, മീറ്റിയോര്‍ 350 എന്നീ മോഡലുകള്‍ക്കും അടിത്തറ പാകുന്നത്. അതിനാല്‍ തന്നെ ക്ലാസിക്കില്‍ പരീക്ഷിക്കുന്ന ഈ സാങ്കേതികവിദ്യ വൈകാതെ തന്നെ കമ്പനിയുടെ മറ്റ് 350 സിസി ബൈക്കുകളിലും എത്തിയേക്കാം.

royal enfield classic 350 flex fuel spied

ഭാവിയിലെ കര്‍ശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഈ മാറ്റത്തിലൂടെ റോയല്‍ എന്‍ഫീല്‍ഡിന് സാധിക്കും.രാജ്യത്തെ വാഹനങ്ങളെ ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റാനുള്ള ശക്തമായ നീക്കങ്ങളാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. പ്രമുഖ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡ് ആയ ഹോണ്ട ഇതിനകം തന്നെ CB300F ഫ്‌ലെക്‌സ് ഫ്യുവല്‍ മോഡല്‍ വിപണിയിലിറക്കി കഴിഞ്ഞു. ബജാജും തങ്ങളുടെ പള്‍സര്‍ NS 160 E100 പതിപ്പുമായി രംഗത്തുണ്ട്.

ഇരുചക്ര വാഹന വിപണിയില്‍ എഥനോള്‍ ഇന്ധന വിപ്ലവത്തിന് വേഗത കൂടുന്നുവെന്നതിന്റെ തെളിവാണ് ഇത്തരം മാറ്റങ്ങള്‍. കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ക്കൊപ്പം റോയല്‍ എന്‍ഫീല്‍ഡ് സഞ്ചരിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭകരമായ യാത്രകളാണ് ലഭ്യമാകുക. ബ്രാന്‍ഡിന്റെ പാരമ്പര്യവും പഴയ ഗാംഭീര്യവും പുതിയ സാങ്കേതികവിദ്യയും ഒന്നിക്കുമ്പോള്‍ ക്ലാസിക് 350 ഫ്‌ലെക്‌സ് ഫ്യുവല്‍ വിപണിയില്‍ വലിയ ചലനമുണ്ടാക്കുമെന്ന് ഉറപ്പാണ്. ബുള്ളറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ന്യൂജെന്‍ ബൈക്ക് മോഡലിന്റെ ലോഞ്ച് വരും മാസങ്ങളില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Article Published On: Saturday, May 2, 2026, 19:22 [IST]
English summary
Royal enfield classic 350 flex fuel e85 spotted testing chennai details
കൂടുതല്‍... #royal enfield #royal enfield classic 350 #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X