കുറഞ്ഞ വിലയിൽ ഫീച്ചര്‍ ലോഡഡ് 'ബേസ് പ്രീമിയം'വേരിയന്റുമായി ഹണ്ടര്‍ 350 എത്തി! വേട്ട ഇനിമേല്‍ താന്‍ ആരംഭം

റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലായ ഹണ്ടര്‍ 350 (2026 Royal Enfield Hunter 350) പുതിയ മാറ്റങ്ങളുമായി വിപണിയിലെത്തി. പുത്തന്‍ വേരിയന്റും ആകര്‍ഷകമായ നിറങ്ങളും ചേര്‍ത്ത് 2026 മോഡല്‍ ഹണ്ടര്‍ നിര വിപുലീകരിച്ചിരിക്കുകയാണ് കമ്പനി. പുതിയ മാറ്റങ്ങളോടെ കൂടുതല്‍ യുവാക്കളെയും നഗരയാത്രികരെയും ആകര്‍ഷിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്. ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ നടന്ന 'ഹണ്ടര്‍ഹുഡ്' എന്ന സ്ട്രീറ്റ് കള്‍ച്ചര്‍ പ്ലാറ്റ്ഫോമിലാണ് 2026 ഹണ്ടര്‍ 350 പോര്‍ട്ട്ഫോളിയോ അരങ്ങേറിയത്. .ഇന്ന് (2026 ഏപ്രില്‍ 4) മുതല്‍ രാജ്യത്തുടനീളം പുതിയ മോഡലുകളുടെ ബുക്കിംഗും ഡെലിവറിയും ആരംഭിച്ചു.

ബേസ് വേരിയന്റിന് തൊട്ട് മുകളില്‍ സ്ഥാനം പിടിക്കുന്ന 'ബേസ് പ്രീമിയം' എന്ന പുത്തന്‍ വേരിയന്റാണ് കമ്പനി ഹണ്ടര്‍ 350 നിരയിലേക്ക് പുതുതായി ചേര്‍ത്തത്. പേര് സൂചിപ്പിക്കുന്ന പോലെ ടാര്‍മാക് ബ്ലാക്ക് നിറത്തില്‍ എത്തുന്ന ബേസ് പ്രീമിയം ഹണ്ടറിന്റെ അടിസ്ഥാന ഡിഎന്‍എ നിലനിര്‍ത്തിക്കൊണ്ട് തന്നെ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുന്നു.

2026 royal enfield hunter 350 launched

സിറ്റി റൈഡുകള്‍ സുഗമമാക്കുന്നതിനും ബൈക്കിന്റെ മൊഞ്ച് കൂട്ടുന്നതിനുമുള്ള മാറ്റങ്ങളാണ് ഇതില്‍ പ്രധാനമായും വരുത്തിയിരിക്കുന്നത്. പുതിയ ബേസ് പ്രീമിയം വേരിയന്റില്‍ സ്‌പോക്ക് റിമ്മുകള്‍ക്ക് പകരം അത്യാധുനിക അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. ഇത് ദൈനംദിന ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ, ഹണ്ടറിന്റെ മോഡേണ്‍-റെട്രോ ശൈലിക്ക് അനുയോജ്യമായ രീതിയില്‍ പരിഷ്‌കരിച്ച റൗണ്ട് ഹാലൊജന്‍ ഹെഡ്ലാമ്പും ഈ മോഡലില്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കിയിട്ടുണ്ട്.

റൈഡര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ ഡിജി-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും റോട്ടറി സ്വിച്ച് ഗിയറും ഈ വേരിയന്റില്‍ നല്‍കിയിട്ടുണ്ട്. ഇത് ബൈക്കിന്റെ ഇന്റര്‍ഫേസ് കൂടുതല്‍ ലളിതവും മികച്ചതുമാക്കുന്നു. സുഖകരമായ യാത്രയ്ക്കും വാഹനത്തിന്റെ ഫിനിഷിനും ഗുണം ചെയ്യുന്ന രീതിയില്‍ സ്റ്റിച്ച്ഡ് സീറ്റും സ്‌പോര്‍ട്ടി ഗ്രാബ് റെയിലും നല്‍കിയിട്ടുണ്ട്.

2026 royal enfield hunter 350 launched

സാങ്കേതികമായി നോക്കുമ്പോള്‍, സിംഗിള്‍ ചാനല്‍ എബിഎസ് (ABS) സംവിധാനം ഉള്‍പ്പെടുത്തി എന്‍ട്രി പോയന്റില്‍ തന്നെ മികച്ച സുരക്ഷയൊരുക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. കൂടാതെ സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് സ്മൂത്ത് ഗിയര്‍ ഷിഫ്റ്റുകള്‍ സാധ്യമാക്കുന്നു. കുറഞ്ഞ വിലയില്‍ കൂടുതല്‍ പ്രീമിയം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഹണ്ടറിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് കമ്പനി.

പുതിയ വേരിയന്റിന് പുറമെ ഹണ്ടറിന്റെ 'ടോപ്പ്' വേരിയന്റില്‍ മുംബൈ യെല്ലോ, മൂണ്‍ഷോട്ട് വൈറ്റ് എന്നീ പുതിയ കളര്‍ ഓപ്ഷന്‍സും കമ്പനി കൊണ്ടുവന്നിട്ടുണ്ട്. മുംബൈ മഹാനഗരത്തിന്റെ ചടുലതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്നതാണ് മുംബൈ യെല്ലോ. വേട്ടക്കാരനായ ഓറിയണ്‍ (Orion) നക്ഷത്രസമൂഹത്തെ ആസ്പദമാക്കിയാണ് മൂണ്‍ഷോട്ട് വൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

2026 royal enfield hunter 350 launched

പുതിയ ബേസ് പ്രീമിയം ടാര്‍മാക് ബ്ലാക്കിന് 1,49,900 രൂപയാണ് ചെന്നൈ എക്‌സ്-ഷോറൂം വില. ടോപ്പ് വേരിയന്റിലെ രണ്ട് പുതിയ നിറങ്ങള്‍ക്കും 1,69,804 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്കും യൂത്തിനും ഒരുപോലെ ആകര്‍ഷകമായിരിക്കും അപ്‌ഡേറ്റുകളുമായി എത്തിയ ഹണ്ടറിന്റെ പുതിയ വില.

ആകര്‍ഷകമായ ഡിസൈനും സിമ്പിളായി ഹാന്‍ഡില്‍ ചെയ്യാനും സാധിക്കുന്ന ഹണ്ടറിലൂടെ ചെറു പട്ടണങ്ങളിലെയും ഗ്രാമീണ മേഖലകളിലെയും വിപണി കൂടി പിടിച്ചടക്കാനാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ നീക്കം. റോയല്‍ എന്‍ഫീല്‍ഡിന്റെ അംഗീകൃത വെബ്സൈറ്റിലൂടെയും അംഗീകൃത ഡീലര്‍ഷിപ്പുകളിലൂടെയും പുതിയ ഹണ്ടര്‍ സ്വന്തമാക്കാം. ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിളില്‍ റോയല്‍ എന്‍ഫീല്‍ഡ് കൊണ്ടുവന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ആകര്‍ഷകമായി തോന്നിയോ?. അഭിപ്രായങ്ങള്‍ കമന്റ് ചെയ്യൂ.

More from DriveSpark

Article Published On: Saturday, April 4, 2026, 18:48 [IST]
English summary
Royal enfield hunter 350 launched with new base premium variant colours check price features
കൂടുതല്‍... #royal enfield #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X