സാംസങ് ഫോണിനേക്കാൾ കുറഞ്ഞ വിലയിൽ എൻഫീൽഡ് ബൈക്ക്! ഷോറൂമിൽ കാലുകുത്താനിടമില്ലാത്ത തിരക്ക്
കൈപ്പിടിയിലൊതുങ്ങുന്ന ഒരു പ്രീമിയം സ്മാര്‍ട്ട്‌ഫോണിന്റെ വിലയ്ക്ക് തലയെടുപ്പുള്ളൊരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് സ്വന്തമാക്കാം എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാമെങ്കിലും, ദക്ഷിണ കൊറിയന്‍ ഇലക്‌ട്രോണിക് ഭീമന്‍മാരായ സാംസങ് ഫെബ്രുവരി അവസാന വാരം പുറത്തിയറക്കിയ അവരുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഗാലക്‌സി S26 അള്‍ട്രായേക്കാള്‍ കുറഞ്ഞ വിലയില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 (Royal Enfield Hunter 350) എന്ന മോഡല്‍ വാങ്ങാം. 2026 ഫെബ്രുവരിയിലെ വില്‍പ്പന ണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഹണ്ടര്‍ വിപണിയില്‍ വീണ്ടും മുന്നേറുന്നതായി കാണാം.
റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വില കുറഞ്ഞ മോഡല്‍ എന്ന ഖ്യാതി ഹണ്ടറിന് വലിയ രീതിയില്‍ ഗുണം ചെയ്യുന്നുണ്ട്.റഷ്‌ലെയ്ന്‍ (Rushlane) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2026 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ 20,234 ഹണ്ടര്‍ 350 ബൈക്കുകളാണ് വിറ്റുപോയത്. 2025 ഫെബ്രുവരിയില്‍ ഇത് 16,599 യൂണിറ്റുകള്‍ മാത്രമായിരുന്നു. അതായത് ഒരു വര്‍ഷം കൊണ്ട് 3635 ബൈക്കുകള്‍ അധികം വില്‍ക്കാന്‍ ഐക്കണിക് ബ്രാന്‍ഡിന് സാധിച്ചു.

ഇക്കാലയളവില്‍ ഏകദേശം 21.90 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഹണ്ടര്‍ സ്വന്തമാക്കിയിരിക്കുന്നത്. തുടക്കത്തില്‍ പറഞ്ഞ പോലെ ഒരു പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ എന്നത് തന്നെയാണ് ഹണ്ടറിന്റെ പ്രധാന ആകര്‍ഷണം. നിലവില്‍ ഹണ്ടര്‍ 350 ഫാക്ടറി ബ്ലാക്ക് എഡിഷന്റെ എക്‌സ്-ഷോറൂം വില 1,37,640 രൂപ മാത്രമാണ്.
അതേസമയം 12GB റാമും 256GB സ്‌റ്റോറേജുമുള്ള സാംസങ് ഗാലക്‌സി S26 അള്‍ട്രാ മോഡലിന് 1.40 ലക്ഷം രൂപയാണ് വില. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണ്‍ പോലുള്ള പ്രമുഖ ഇ-കെമേഴ്‌സ് സൈറ്റുകളിലും ഇതേ വിലയാണ്. ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് സാംസങ് ഗാലക്സി S26 അള്‍ട്രയേക്കാള്‍ കുറഞ്ഞ വിലയില്‍ കിട്ടുമെന്നത് മികവരെയും അത്ഭുതപ്പെടുത്തി കാണണം.

വിവിധ കളര്‍ വേരിയന്റുകള്‍ക്ക് അനുസരിച്ച് ഹണ്ടറിന്റെ വിലയില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. ഡാപ്പര്‍ ഗ്രേ, ഗ്രാഫൈറ്റ് ഗ്രേ, റിയോ വൈറ്റ് എന്നീ നിറങ്ങള്‍ക്ക് 1,62,292 രൂപയാണ് വില. അതേസമയം പ്രീമിയം മോഡലുകളായ റിബല്‍ ബ്ലൂ, ലണ്ടന്‍ റെഡ്, ടോക്കിയോ ബ്ലാക്ക് എന്നിവയ്ക്ക് 1,66,883 രൂപ എക്‌സ്-ഷോറൂം വിലയായി നല്‍കണം. ഈ മത്സരാധിഷ്ഠിത വിലയാണ് ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് ആകര്‍ഷിക്കുന്നത്.
സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, റോയല്‍ എന്‍ഫീല്‍ഡിന്റെ വിശ്വസ്തമായ 349 സിസി ജെ-സീരീസ് എഞ്ചിനാണ് ഹണ്ടറിന് കരുത്തേകുന്നത്. 20.2 bhp പവറും 27 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. സുഗമമായ ഗിയര്‍ ഷിഫ്റ്റുകള്‍ക്കായി സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ച് സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിറ്റി, ഹൈവേ റൈഡുകള്‍ക്ക് ഒരുപോലെ അനുയോജ്യമായ രീതിയിലാണ് ഇതിന്റെ ട്യൂണിംഗ്.

ഹണ്ടര്‍ 350-യുടെ ലൈറ്റ്‌വെയിറ്റ് ഡിസൈനും കുറഞ്ഞ വീല്‍ബേസും നഗരങ്ങളിലെ തിരക്കേറിയ ട്രാഫിക്കിലൂടെ അനായാസം ഓടിച്ച് കൊണ്ടുപോകാന്‍ സഹായിക്കുന്നു. ലിറ്ററിന് 36.2 കിലോമീറ്റര്‍ മൈലേജാണ് ഹണ്ടറിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 13 ലിറ്ററാണ് ഇതിന്റെ ഫ്യുവല്‍ ടാങ്ക് ശേഷി. ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ചാല്‍ ഏകദേശം 470 കിലോമീറ്ററിലധികം ദൂരം തടസമില്ലാതെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് അവകാശപ്പെടുന്നത്.
ഉപഭോക്താക്കള്‍ ഓടിക്കുന്ന രീതിയും റോഡിന്റെ അവസ്ഥയും അനുസരിച്ച് മൈലേജില്‍ നേരിയ മാറ്റങ്ങള്‍ വരാം. എങ്കിലും ഒരു 350 സിസി ബൈക്കിനെ സംബന്ധിച്ചിടത്തോളം ഇത് മികച്ച കണക്കായാണ് വിലയിരുത്തപ്പെടുന്നത്. റെട്രോ ലുക്കിനൊപ്പം മോഡേണ്‍ ഫീച്ചറുകളും ഒത്തുചേരുന്ന ഹണ്ടറിലൂടെ കോളേജ് വിദ്യാര്‍ത്ഥികളെയും യംഗ് പ്രൊഫഷണലുകളെയും ആകര്‍ഷിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്.
മികച്ച ഹാന്‍ഡ്ലിംഗും സ്‌റ്റൈലിഷ് ഡിസൈനും കുറഞ്ഞ വിലയും ഒത്തുചേരുന്ന ഹണ്ടര്‍ 350 വരും മാസങ്ങളിലും വില്‍പ്പനയില്‍ സമാനമായ കുതിപ്പ് തുടരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. എന്‍ട്രി ലെവല്‍ റോഡ്സ്റ്റര്‍ വിഭാഗത്തില്‍ മറ്റ് ബ്രാന്‍ഡുകള്‍ക്ക് വലിയ വെല്ലുവിളിയാണ് ഹണ്ടര്‍ ഉയര്‍ത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിന്റെ വിശ്വാസ്യതയും ഈ വിജയത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഹണ്ടര്‍ 350 മോഡലിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമല്ലോ.


Click it and Unblock the Notifications








