റേഞ്ച് പേടിക്ക് 'സിമ്പിള്‍' പരിഹാരം! ഫുള്‍ ചാര്‍ജില്‍ 400KM റേഞ്ചുമായി സിമ്പിള്‍ അള്‍ട്രാ അവതരിച്ചു

പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ സിമ്പിള്‍ എനര്‍ജി തങ്ങളുടെ പുതിയ തലമുറ (Gen 2) സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ സിമ്പിള്‍ വണ്‍, സിമ്പിള്‍ വണ്‍ S എന്നിവയുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ക്കൊപ്പം ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ ഐഡിസി റേഞ്ച് നല്‍കുന്ന 'സിമ്പിള്‍ അള്‍ട്രാ' (Simple Ultra) എന്ന പുത്തന്‍ മോഡലുമാണ് കമ്പനി പുറത്തിറക്കിയത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റേഞ്ചുള്ള ഇലക്ട്രിക് സ്‌കൂട്ടറാണിതെന്ന് സിമ്പിള്‍ അവകാശപ്പെടുന്നു.സിമ്പിള്‍ അള്‍ട്രാ മോഡലിനെയും മറ്റ് രണ്ടാം തലമുറ സ്‌കൂട്ടറുകളെയും കുറിച്ച് ചുവടെ വിശദമായി വായിക്കാം.

ഇന്ന് (05 ജനുവരി 2026) ബെംഗളൂരുവില്‍ വെച്ച് നടന്ന ഇവന്റില്‍ വെച്ച് സിമ്പിള്‍ അള്‍ട്ര കൂടി അവതരിപ്പിച്ചതോടെ സിമ്പിളിന്റെ പോര്‍ട്‌ഫോളിയോയിലെ ഇവികളുടെ എണ്ണം നാലായി. രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചുകൊണ്ടാണ് സിമ്പിള്‍ അള്‍ട്രാ എത്തുന്നത്. ഒരു സ്‌കൂട്ടറില്‍ ഘടിപ്പിക്കുന്ന ഏറ്റവും വലിയ ബാറ്ററി യൂണിറ്റായ 6.5 kWh ബാറ്ററിയാണ് കമ്പനി സിമ്പിള്‍ അള്‍ട്രായില്‍ ഘടിപ്പിച്ചിരിക്കുന്നത്.

simple ultra

പെട്രോള്‍ ടൂവീലര്‍ ഉപേക്ഷിച്ച് ഇവികളിലേക്ക് മാറാന്‍ ഒരു വലിയ വിഭാഗം മടിച്ച് നില്‍ക്കുന്നത് റേഞ്ച് ഉത്കണ്ഠ കാരണമാണ്. സിമ്പിള്‍ അള്‍ട്രായിലൂടെ റേഞ്ച് ഉത്കണ്ഠക്ക് 'സിമ്പിളായി' പരിഹാരം കണ്ട് ധൈര്യസമേതം ദീര്‍ഘദൂര യാത്രകള്‍ പോകാന്‍ ആത്മവിശ്വാസം നല്‍കുകയാണ് സിമ്പിള്‍. മികച്ച വേഗതയും പെര്‍ഫോമന്‍സുമാണ് സിമ്പിള്‍ അള്‍ട്രായുടെ മറ്റ് പ്രധാന പ്രത്യേകതകള്‍. മണിക്കൂറില്‍ 115 കിലോമീറ്ററാണ് സിമ്പള്‍ അള്‍ട്രായുടെ ടോപ് സ്പീഡ്.

8.8kW പീക്ക് പവറുള്ള ഈ സ്‌കൂട്ടര്‍ വെറും 2.77 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. തങ്ങളുടെ സ്വന്തം ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യയാണ് ഈ കരുത്തുറ്റ പ്രകടനത്തിന് പിന്നിലെന്ന് സിമ്പികള്‍ എനര്‍ജി അവകാശപ്പെടുന്നു. സിമ്പിള്‍ അള്‍ട്രായുടെ പ്രദര്‍ശനം മാത്രമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. വില പ്രഖ്യാപനം വരും മാസങ്ങളില്‍ നടക്കും.

simple one gen 2 launched

ഡിസൈനിലും പെര്‍ഫോമന്‍സിലും വലിയ മാറ്റങ്ങളോടെയാണ് സിമ്പിള്‍ വണ്‍ ജെന്‍ 2 എത്തുന്നത്. വാഹനത്തിന്റെ ഭാരം 8 കിലോഗ്രാം കുറച്ച് 129 കിലോയാക്കിയിട്ടുണ്ട്. രണ്ട് പതിപ്പുകള്‍ക്കും 6 റൈഡിംഗ് മോഡുകള്‍, രണ്ട് വീലുകളിലും സിബിഎസ് ഡിസ്‌ക് ബ്രേക്കുകള്‍, 4 ലെവല്‍ റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവയുണ്ട്. 35 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് ലഭിക്കുന്നതിനാല്‍ പ്രായോഗികതയുടെ കാര്യത്തില്‍ പേടി വേണ്ട. 780mm ആണ് സീറ്റ് ഉയരം.

സിമ്പിള്‍ വണ്‍ ജെന്‍ 2 മോഡലുകള്‍ ഇപ്പോള്‍ രണ്ട് വ്യത്യസ്ത ബാറ്ററി വേരിയന്റുകളില്‍ ലഭ്യമാണ്. 4.5 kWh ബാറ്ററി വേരിയന്റ് 236 കിലോമീറ്റര്‍ റേഞ്ച് നല്‍കുമ്പോള്‍ 5 kWh ബാറ്ററി പതിപ്പിന് 265 കിലോമീറ്റര്‍ ഐഡിസി റേഞ്ചാണുള്ളത്. രണ്ട് വേരിയന്റുകളുടെയും പവര്‍ ഔട്ട്പുട്ടില്‍ വ്യത്യാസമുണ്ട്.

സിമ്പിള്‍ വണ്‍ ജെന്‍ 2 4.5kWh പതിപ്പ് 6.4kW പവറും 52Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. വെറും 3.3 സെക്കന്‍ഡിനുള്ളില്‍ 0-40kmph വേഗത കൈവരിക്കുന്ന സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്. മറുവശത്ത് 5kWh പതിപ്പ് 8.8kW പവറും 72Nm ടോര്‍ക്കും നല്‍കുന്നു.

സോണിക് മോഡില്‍ 115kmph ടോപ് സ്പീഡും 2.55 സെക്കന്‍ഡില്‍ 0-40kmph വേഗതയും കൈവരിക്കും. ചെറിയ ബാറ്ററി പായ്ക്കുമായി വരുന്ന സിമ്പിള്‍ വണ്‍ ജെന്‍ 2 മോഡലുകളുടെ വില 1,69,999 രൂപയില്‍ ആരംഭിക്കുന്നു. അതേസമയം 1,77,999 രൂപ മുതലാണ് 5 kWh വേരിയന്റുകളുടെ വില തുടങ്ങുന്നത്. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

simple one s gen 2 launched

സിമ്പിള്‍ വണ്‍ S ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ടാം തലമുറ പതിപ്പിലെത്തുമ്പോള്‍ കരുത്തും റേഞ്ചും വര്‍ദ്ധിച്ചിട്ടുണ്ട്. സിമ്പിള്‍ വണ്‍ S സ്‌കൂട്ടറിലെ 3.7 kWh ബാറ്ററി ഫുള്‍ ചാര്‍ജില്‍ 190 കിലോമീറ്റര്‍ (ഐഡിസി) റേഞ്ച് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സ്‌കൂട്ടറിന്റെ റേഞ്ച് 9 കിലോമീറ്റര്‍ വര്‍ധിച്ചുവെന്നാണ് സിമ്പിള്‍ പറയുന്നത്. 118 കിലോഗ്രാമാണ് ഈ സ്‌കൂട്ടറിന്റെ ഭാരം.

6.5kW പവറും 52Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്. 3 സെക്കന്‍ഡിനുള്ളില്‍ 0-40kmph വേഗത കൈവരിക്കുകയും ചെയ്യുന്നു. സിമ്പിള്‍ വണ്‍ S മോഡലിന്റെ 35 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ് സ്‌പെയ്‌സും 780mm സീറ്റ് ഹൈറ്റും നിലനിര്‍ത്തിയിട്ടുണ്ട്. ബ്രേക്കിംഗ് ഡിസ്റ്റന്‍സ് 18.49 മീറ്ററാക്കി മെച്ചപ്പെടുത്തിയതാണ് ഒരു മാറ്റം. 1,49,999 രൂപയാണ് ബെംഗളൂരുവിലെ എക്‌സ്-ഷോറൂം വില.

സാങ്കേതികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന കണക്റ്റഡ് ഫീച്ചറുകളാണ് സിമ്പിള്‍ സ്‌കൂട്ടറുകളിലുള്ളത്. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡാഷ്ബോര്‍ഡ്, 5ജി ഇ-സിം, ആന്‍ഡ്രോയിഡ് 12 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പാര്‍ക്ക് അസിസ്റ്റ്, ഫൈന്‍ഡ് മൈ വെഹിക്കിള്‍, ടിപിഎംഎസ് തുടങ്ങിയ ഫീച്ചറുകള്‍ സുരക്ഷിത യാത്ര ഉറപ്പാക്കുന്നു. 32 ജിബി വരെ ഇന്‍-ബില്‍റ്റ് സ്റ്റോറേജും ഇതിലുണ്ട്. ഇലക്ട്രിക് വാഹന വിപണിയില്‍ ആദ്യമായി മോട്ടോറിനും ബാറ്ററിക്കും ആജീവനാന്ത വാറണ്ടിയും സിമ്പിള്‍ എനര്‍ജി പ്രഖ്യാപിച്ചു.

കൊച്ചി ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ നഗരങ്ങളിലായി 61+ ഷോറൂമുകളിലും ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും സിമ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. 2026 മാര്‍ച്ചിനുള്ളില്‍ ഇന്ത്യയിലുടനീളം 150 ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സിമ്പിള്‍ വണ്‍ ജെന്‍ 2 (4.5kWh), സിമ്പിള്‍ വണ്‍ ജെന്‍ 2 (5kWh), സിമ്പിള്‍ വണ്‍ S് ജെന്‍ 2 എന്നീ മൂന്ന് മോഡലുകളാണ് ഉപഭോക്താക്കള്‍ക്ക് ഉടനടി ലഭ്യമാകുകയെന്ന് സിമ്പിള്‍ എനര്‍ജി പറഞ്ഞു.

More from DriveSpark

Article Published On: Monday, January 5, 2026, 21:11 [IST]
English summary
Simple energy launches simple ultra with 400 km range gen 2 electric scooters price range features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X