ഒറ്റ ചാർജിംഗിൽ കോഴിക്കോട്ട് നിന്ന് ബാംഗ്ലൂരെത്താം! പെട്രോള്‍ ടൂവീലറുകളുടെ കാലനാകാനെത്തുന്ന സിമ്പിള്‍ അള്‍ട്രാ
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ പുതിയ വിപ്ലവത്തിന് തുടക്കമിട്ട് സിമ്പിള്‍ എനര്‍ജി ഇന്നലെ (05 ജനുവരി 2026) തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് മോഡലായ 'സിമ്പിള്‍ അള്‍ട്രാ' ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സിമ്പിള്‍ വണ്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ രണ്ടാാ തലമുറ പതിപ്പിനൊപ്പമായിരുന്നു സിമ്പിള്‍ അള്‍ട്രായുടെ അരങ്ങേറ്റം. അള്‍ട്രാ കൂടി എത്തിയതോടെ സിമ്പിളിന്റെ വാഹന ശ്രേണിയിലുള്ള മോഡലുകളുടെ എണ്ണം നാലായി ഉയര്‍ന്നു. സിമ്പിളിന്റെ പുതിയ പടയാളി നിരവധി പ്രത്യേകതകളുമായാണ് എത്തിയിരിക്കുന്നത്. പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങളാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്.
ഭീമന്‍ ബാറ്ററി
ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ നിലവില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന ബഹുമതിയോടെയാണ് സിമ്പിള്‍ അള്‍ട്രാ എത്തുന്നത്. 6 kWh ശേഷിയുള്ള ഭീമന്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് സിമ്പിള്‍ അള്‍ട്രാ പവര്‍ എടുക്കുക. ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ദീര്‍ഘദൂര യാത്രകള്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ മോഡലിന്റെ റേഞ്ച്, പെര്‍ഫോമന്‍സ് കണക്കുകള്‍.

അതിശയിപ്പിക്കുന്ന റേഞ്ച്
സിമ്പിള്‍ അള്‍ട്രാ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഐഡിസി (IDC) റേഞ്ച് കണക്കുകളാണ് ഇത്. ഇത്ര റേഞ്ച് വാഗ്ദാനം ചെയ്യുന്ന മറ്റൊരു സ്‌കൂട്ടറും നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നില്ല. രാജ്യത്ത് മാത്രമല്ല ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നത് സിമ്പിള്‍ അള്‍ട്രാ ആണെന്ന് കമ്പനി പറയുന്നു. ഇലക്ട്രിക് വാഹന ഉപഭോക്താക്കള്‍ക്കിടയിലുള്ള റേഞ്ച് ഉത്കണ്ഠ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഈ മോഡലിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
കരുത്തുറ്റ പ്രകടനം
പൂര്‍ണമായും കമ്പനി ഇന്‍-ഹൗസായി വികസിപ്പിച്ചെടുത്ത പവര്‍ട്രെയിനാണ് സിമ്പിള്‍ അള്‍ട്രായുടെ കരുത്ത്. വെറും 2.77 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ സ്‌കൂട്ടറിന് സാധിക്കും. മണിക്കൂറില്‍ 115 കിലോമീറ്ററാണ് ടോപ് സ്പീഡ്. സിമ്പിള്‍ വണ്‍ ജെന്‍ 2 മോഡലിനേക്കാള്‍ 0.27 സെക്കന്‍ഡ് വേഗത കുറവാണ് അള്‍ട്രാ പതിപ്പിന്. എന്നിരുന്നാലും പര്‍ഫോമന്‍സിന്റെ കാര്യത്തില്‍ വിപണിയിലെ വമ്പന്‍മാരെ വെല്ലുവിളിക്കുന്ന പ്രകടനമാണ് സിമ്പിള്‍ അള്‍ട്രാ കാഴ്ചവെക്കുന്നത്.

സ്‌പോര്‍ട്ടി ഡിസൈനും പ്രീമിയം ലുക്കും
ഡിസൈനിന്റെ കാര്യത്തില്‍ സിമ്പിള്‍ അള്‍ട്രാ തന്റെ കൂടപ്പിറപ്പായ സിമ്പിള്‍ വണുമായി ഏറെ സാമ്യത പുലര്‍ത്തുന്നു. ഷാര്‍പ്പ് ലുക്കിലുള്ള സ്‌പോര്‍ട്ടിയര്‍ ഡിസൈനാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. മറ്റ് മോഡലുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നതിനായി സിമ്പിള്‍ അള്‍ട്രാ ഇലക്ട്രിക് സ്‌കൂട്ടറിന് പ്രത്യേക നിറങ്ങളും പുതിയ സീറ്റ് കവറുകളും നല്‍കിയിട്ടുണ്ട്.
അത്യാധുനിക ഫീച്ചറുകളും സുരക്ഷയും
ആധുനിക ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS), സ്മാര്‍ട്ട് കണക്റ്റിവിറ്റി, ഇന്‍-ബില്‍റ്റ് നാവിഗേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ അള്‍ട്രാ ഇവിക്ക് സിമ്പിള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, മോട്ടോറിനും ബാറ്ററിക്കും കമ്പനി പ്രത്യേക വാറണ്ടിയും വാഗ്ദാനം ചെയ്യുന്നു. പ്രീമിയം അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി അത്യാധുനിക സാങ്കേതികവിദ്യയാണ് സിമ്പിള്‍ എനര്‍ജി ഇതില്‍ ഒരുക്കിയിരിക്കുന്നത്. സിമ്പിള്‍ എനര്‍ജിയുടെ ഗവേഷണ മികവ് ഈ വാഹനത്തിന്റെ ഓരോ ഭാഗങ്ങളിലും പ്രകടമാണ്.

നിലവില്‍ വിപണിയിലുള്ള പ്രീമിയം സ്‌കൂട്ടറുകള്‍ക്ക് സിമ്പിള്‍ അള്‍ട്രാ കടുത്ത വെല്ലുവിളി ഉയര്‍ത്തും. ഉയര്‍ന്ന റേഞ്ചും ആധുനിക സാങ്കേതികവിദ്യയും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് സിമ്പിള്‍ അള്‍ട്രാ മികച്ച ചോയ്‌സായിരിക്കും. വരും ദിവസങ്ങളില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഷോറൂമുകളില്‍ ഈ വാഹനം ടെസ്റ്റ് ഡ്രൈവിന് ലഭ്യമാകും. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇ-സ്‌കൂട്ടര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. വില പ്രഖ്യാപനം വരും മാസങ്ങളില്‍ നടക്കും. ഏകദേശം 1.90 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








