ഭാഗ്യനമ്പർ ഇനി തലയിലുണ്ടാകും! സ്റ്റീൽബേർഡിന്റെ 'ന്യൂമറോളജി' ഹെൽമെറ്റുകൾ എത്തി; വിലയും പ്രത്യേകതകളും

ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ശിരസിലണിയുന്ന പടച്ചട്ടയാണ് ഹെല്‍മെറ്റ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍, ഹെല്‍മെറ്റ് വെറും സുരക്ഷാ കവചം മാത്രമല്ല, അത് റൈഡറുടെ വ്യക്തിത്വത്തിന്റെ അടയാളം കൂടിയാണെന്ന് തെളിയിക്കുകയാണ് സ്റ്റീല്‍ബേര്‍ഡ്. ഇതിനായി ഭാഗ്യ നമ്പറോ, ഇഷ്ട നമ്പറോ ആലേഖനം ചെയ്ത 'ന്യൂമറോളജി സീരീസ്' ഹെല്‍മെറ്റുകള്‍ (Steelbird Numerology Series Helmets) വിപണിയിലെത്തിച്ചിരിക്കുകയാണ് സ്റ്റീല്‍ബേര്‍ഡ് ഹൈടെക് ഇന്ത്യ ലിമിറ്റഡ്. സുരക്ഷയ്ക്കും സ്റ്റൈലിനുമൊപ്പം സംഖ്യാജ്യോതിഷത്തിലും വിശ്വാസമുള്ളവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. സ്റ്റീല്‍ബേര്‍ഡിന്റെ പുത്തന്‍ ഹെല്‍മെറ്റിന്റെ വിലയും സവിശേഷതകളും ചുവടെ വിശദമായി വായിക്കാം.

ഇഷ്ട നമ്പര്‍ തിരഞ്ഞെടുക്കാം

സ്റ്റീല്‍ബേര്‍ഡ് ന്യൂമറോളജി സീരീസിന്റെ ഏറ്റവും വലിയ ആകര്‍ഷണം അതില്‍ നല്‍കിയിരിക്കുന്ന ബോള്‍ഡ് നമ്പര്‍ ഗ്രാഫിക്സാണ്. 01 മുതല്‍ 09 വരെയുള്ള അക്കങ്ങളില്‍ നിന്ന് ലക്കി നമ്പറോ ജന്മദിനമോ അടയാളപ്പെടുത്തിയ ഹെല്‍മെറ്റ് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. കേവലം ഗ്രാഫിക്സ് എന്നതിലുപരി, റൈഡര്‍ക്ക് തന്റെ ഹെല്‍മെറ്റുമായി ഒരു ആത്മബന്ധം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് ഈ വേറിട്ട ആശയം കമ്പനി നടപ്പാക്കുന്നത്.

steelbird numerology helmet launched

സുരക്ഷ ഗ്യാരണ്ടി

സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത നിര്‍മാണ രീതിയാണ് സ്റ്റീല്‍ബേര്‍ഡ് പിന്തുടരുന്നത്. വലിയ ആഘാതങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള 'ഹൈ-ഇംപാക്ട് തെര്‍മോപ്ലാസ്റ്റിക്' ഷെല്ലാണ് ഹെല്‍മെറ്റിന് അടിത്തറ പാകിയിരിക്കുന്നത്. ഉയര്‍ന്ന വേഗതയിലും സ്റ്റബിലിറ്റി ഉറപ്പാക്കാന്‍ സഹായിക്കുന്ന എയറോഡൈനാമിക് ഡിസൈനിലാണ് ഹെല്‍മെറ്റ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇത് ദീര്‍ഘദൂര യാത്രകളില്‍ കഴുത്തിന്റെ ആയാസം കുറയ്ക്കുന്നു.

ഫ്ലിപ്പ്-അപ്പ് സൗകര്യം

റൈഡര്‍മാരുടെ സൗകര്യത്തിനും ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി ന്യൂമറോളജി സീരീസ് ഹെല്‍മെറ്റില്‍ സ്റ്റീല്‍ബേര്‍ഡ് 'ഫ്ലിപ്പ്-അപ്പ്' (Flip-up) സംവിധാനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഗരങ്ങളിലെ തിരക്കേറിയ ട്രാഫിക്കില്‍ ഒറ്റ ടച്ചില്‍ ഇത് ഓപ്പണ്‍-ഫേസ് ഹെല്‍മെറ്റാക്കി മാറ്റാം. അതേസമയം, ഹൈവേകളില്‍ വേഗതയില്‍ പായുമ്പോള്‍ തലയുടെ ശിരസ്സ് പൂര്‍ണമായി സംരക്ഷിക്കാനായി ഫുള്‍-ഫേസ് ഹെല്‍മെറ്റാക്കി മാറ്റി ഉപയോഗിക്കാം. രണ്ട് രീതിയില്‍ റൈഡറുടെ സൗകര്യത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതും ന്യൂമറോജി സീരീസിനെ ആകര്‍ഷകമാക്കുന്നു.

steelbird numerology helmet launched

ഡ്യുവല്‍ വൈസര്‍

പകലും രാത്രിയും ഒരുപോലെ വ്യക്തമായ കാഴ്ച ഉറപ്പാക്കാനായി സ്റ്റീല്‍ബേര്‍ഡ് ന്യൂമറോളജി സീരീസില്‍ ഡ്യുവല്‍ വൈസര്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്്. ഗ്ലെയര്‍ പ്രൊട്ടക്ഷനായി ഒരു ഇന്നര്‍ സ്മോക്ക് സണ്‍ഷീല്‍ഡും ഒരു ഔട്ടര്‍ ആന്റി-സ്‌ക്രാച്ച് വൈസറും ഉള്‍പ്പെടുന്നതാണ് ഡ്യുവല്‍-വൈസര്‍ സിസ്റ്റം. ഉള്ളിലെ ടിന്റഡ് സണ്‍ ഷീല്‍ഡ് കഠിനമായ ചൂടിനെയും വെയിലിനെയും പ്രതിരോധിക്കുന്നു. റൈഡര്‍ക്ക് ഗ്ലയര്‍ കുറഞ്ഞ സുഖകരമായ കാഴ്ച ഉറപ്പാക്കാന്‍ ഡ്യുവല്‍ വൈസര്‍ സെറ്റപ്പ് വഴി സാധിക്കുന്നു.

വെന്റിലേഷനും ക്ലീനിംഗും

ദീര്‍ഘദൂര യാത്രകളില്‍ വിയര്‍പ്പ് മൂലമുണ്ടായേക്കാവുന്ന അസ്വസ്ഥതകള്‍ ഒഴിവാക്കാനായി മികച്ച വെന്റിലേഷന്‍ സംവിധാനമാണ് ഈ ഹെല്‍മെറ്റില്‍ സ്റ്റീല്‍ബേര്‍ഡ് നല്‍കിയിരിക്കുന്നത്. വായുസഞ്ചാരം ഉറപ്പാക്കുന്ന 'ബ്രീത്തബിള്‍' ഇന്റീരിയര്‍ പാഡിംഗുകളാണ് ഇതില്‍ വരുന്നത്. ഈ പാഡിംഗുകള്‍ എളുപ്പത്തില്‍ ഊരിയെടുത്ത് കഴുകി വൃത്തിയാക്കാവുന്നതാണ്. ഇത് ഹെല്‍മെറ്റ് വൃത്തിയായിരിക്കാനും പുതുമ നിലനിര്‍ത്താനും സഹായിക്കുന്നു.

steelbird numerology helmet launched

വില

കേന്ദ്ര സര്‍ക്കാരിന്റെ ISI സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഈ ഹെല്‍മെറ്റിന്റെ ഭാരം ഏകദേശം 1,350 ഗ്രാമാണ്. സ്മോള്‍, മീഡിയം, ലാര്‍ജ് എന്നീ വലിപ്പങ്ങളില്‍ ഈ ഹെല്‍മെറ്റ് ലഭ്യമാണ്. 2,249 രൂപ മുതലാണ് വില ആരംഭിക്കുന്നത്. പുതിയ സ്റ്റീല്‍ബേര്‍ഡ് ന്യൂമറോളജി സീരീസ് ഹെല്‍മെറ്റുകള്‍ ഇപ്പോള്‍ രാജ്യത്തുടനീളമുള്ള ഷോറൂമുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകുമെന്ന് സ്റ്റീല്‍ബേര്‍ഡ് അറിയിച്ചു. ഹെല്‍മെറ്റ് വിപണിയിലെ വമ്പന്മാരായ സ്റ്റീല്‍ബേര്‍ഡിന്റെ ഈ പുതിയ നീക്കം യുവാക്കള്‍ക്കിടയില്‍ വലിയ തരംഗമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.

സുരക്ഷ, ഫാഷന്‍, വിശ്വാസം എന്നിവ ഒത്തുചേര്‍ന്ന ന്യൂമറോളജി സീരീസ് സംഖ്യാജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഉറപ്പായും സ്വന്തമാക്കിയേക്കും. വ്യക്തിഗത താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് സേഫ്റ്റി സംവിധാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരം കൊടുക്കുന്നത് വിപണിയില്‍ പുതിയ മാറ്റം സൃഷ്ടിച്ചേക്കും. ഭാഗ്യ നമ്പറുകളുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ ലേലത്തില്‍ പിടിക്കാനായി ലക്ഷങ്ങളും കോടികളും പൊടിക്കുന്ന നമ്മുടെ നാട്ടില്‍ ഈ ഹെല്‍മെറ്റ് ക്ലിക്കായേക്കും.

More from DriveSpark

Article Published On: Saturday, March 7, 2026, 11:31 [IST]
English summary
Steelbird numerology series helmet launched at rs 2249 details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X