ആക്ടിവയേക്കാൾ വിലകുറവ്, 90KM മൈലേജും കിട്ടും! അടുത്തതായി ഇന്ത്യക്കാരെ 'കുപ്പിയിലാക്കാൻ' പോകുന്ന ജപ്പാൻ ഐറ്റം

ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലെ അതികായന്മാരുടെ ഉറക്കം കെടുത്തിക്കൊണ്ട് സുസുക്കി ആക്‌സസ് 125 (Suzuki Access 125) കുതിപ്പ് തുടരുന്നു. വെറുമൊരു ഇരുചക്ര വാഹനമെന്നതിലുപരി ഇന്ത്യന്‍ കുടുംബങ്ങളുടെ സന്തതസഹചാരിയായി മാറിയ ആക്‌സസ് വില്‍പ്പനയില്‍ വമ്പന്‍ വളര്‍ച്ച നേടി മുന്നേറുകയാണ്. ആകര്‍ഷകമായ വിലയും അമ്പരപ്പിക്കുന്ന മൈലേജും ആക്‌സസിനെ വിപണിയിലെ താരമാക്കി മാറ്റുന്നു. ഓട്ടോ പണ്ഡിറ്റ്‌സ് (autopunditz) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2026 ഫെബ്രുവരിയില്‍ സുസുക്കി മോട്ടോര്‍സൈക്കിള്‍സ് 70,137 യൂണിറ്റ് ആക്‌സസ് 125 സ്‌കൂട്ടറുകളാണ് വിറ്റഴിച്ചത്. 2025 ഫെബ്രുവരിയിലെ 59,039 യൂണിറ്റുകളെ അപേക്ഷിച്ച് 18.80 ശതമാനം വാര്‍ഷിക വളര്‍ച്ച നേടാന്‍ ആക്‌സസിനായി.

ഒറ്റ വര്‍ഷം കൊണ്ട് ഏകദേശം 11,098 യൂണിറ്റുകളുടെ അധിക വില്‍പ്പനയാണ് സുസുക്കി ആക്‌സസ് കൈവരിച്ചത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് സുസുക്കി ആക്‌സസ് 125. ഹോണ്ട ആക്ടിവയും (2,54,449 യൂണിറ്റ്), ടിവിഎസ് ജുപ്പിറ്ററും (1,27,089 യൂണിറ്റ്) ആദ്യ രണ്ട് സ്ഥാനങ്ങളില്‍ തുടരുമ്പോഴും, 125 സിസി സെഗ്മെന്റില്‍ ആക്‌സസ് ആധിപത്യം തുടരുകയാണ്.

suzuki access 125 sales feb 2026

കരുത്തുറ്റ എഞ്ചിനും മികച്ച ബോഡി ക്വാളിറ്റിയുമാണ് ആക്‌സസിനെ എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. വിലയുടെ കാര്യത്തിലും ആക്‌സസ് മറ്റ് മോഡലുകളെ ബഹുദൂരം പിന്നിലാക്കുന്നു. ആക്‌സസ് 125-ന്റെ ബേസ് വേരിയന്റിന്റെ വില വെറും 82,106 രൂപയാണ്. അതേസമയം, പ്രധാന എതിരാളിയായ ഹോണ്ട ആക്ടിവ 125-ന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് 89,256 രൂപ നല്‍കണം. എക്‌സ്‌ഷോറൂം വിലകളാണ് ഇത്.

ഏകദേശം 7,000 രൂപ ലാഭിക്കാമെന്ന് മാത്രമല്ല ആക്ടിവ 125-നേക്കാള്‍ പ്രീമിയം ലുക്കും ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. സാങ്കേതിക മികവിനൊപ്പം പരിസ്ഥിതി സൗഹൃദ മാറ്റങ്ങളും സുസുക്കി ആക്‌സസില്‍ നടപ്പാക്കുന്നുണ്ട്. അടുത്തിടെ 1,91,962 രൂപ എക്‌സ്‌ഷോറൂം വിലയില്‍ സുസുക്കി ഇ-ആക്‌സസ് (Suzuki e-Access) വിപണിയിലെത്തിച്ചിരുന്നു. ഇപ്പോള്‍ വിപണിയെ ആവേശത്തിലാക്കാന്‍ പോകുന്ന ആക്‌സസ് സിഎന്‍ജി (Suzuki Access CNG) പതിപ്പിനായുള്ള കാത്തിരിപ്പിലാണ് വാഹനപ്രേമികള്‍.

കഴിഞ്ഞ വര്‍ഷം നടന്ന ചില വാഹന പ്രദര്‍ശന മേളകളില്‍ ആക്‌സസ് സിഎന്‍ജിയുടെ പ്രോട്ടോടൈപ്പ് സുസുക്കി പ്രദര്‍ശിപ്പിച്ചിരുന്നു. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, വരാനിരിക്കുന്ന സുസുക്കി ആക്‌സസ് സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 90 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കാന്‍ സാധ്യതയുണ്ട്. പെട്രോള്‍ വില വര്‍ദ്ധനവില്‍ വലയുന്ന സാധാരണക്കാര്‍ക്ക് ഇത് വലിയ അനുഗ്രഹമായി മാറും. സിഎന്‍ജി പതിപ്പിന് ഏകദേശം 88,000 രൂപ മുതല്‍ 90,000 രൂപ വരെയാണ് എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.

സുസുക്കി ആക്‌സസ് സിഎന്‍ജി വിപണിയിലെത്തുന്നതോടെ സ്‌കൂട്ടര്‍ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിപണി വിദഗ്ധര്‍ പ്രവചിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്കും സിറ്റി റൈഡുകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാകും ആക്‌സസ് സിഎന്‍ജിയുടെ രുപകല്‍പ്പന. സിഎന്‍ജി ടാങ്ക് സൗകര്യപ്രദമായി ക്രമീകരിച്ച് ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെ പ്രായോഗികത ഉറപ്പാക്കാന്‍ സുസുക്കി ശ്രദ്ധിക്കുന്നുണ്ട്. ഓരോ മാസവും വില്‍പ്പന റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന ആക്‌സസ് വരും മാസങ്ങളിലും ഇതേ കുതിപ്പ് തുടരുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

പ്രീമിയം ലുക്കും കരുത്തുറ്റ എഞ്ചിനും കുറഞ്ഞ പ്രവര്‍ത്തന ചെലവും ആക്‌സസിനെ ഫാമിലികള്‍ക്കിടയില്‍ മാത്രമല്ല യൂത്തിനും പ്രിയപ്പെട്ട സ്‌കൂട്ടര്‍ മോഡലാക്കുന്നു. ആക്‌സസ് സിഎന്‍ജി പതിപ്പ് അടക്കം കളത്തിലിറക്കി സ്‌കൂട്ടര്‍ വിപണിയില്‍ കൂടുതല്‍ ശക്തരാകാനുള്ള സുസുക്കിയുടെ ശ്രമം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഊര്‍ജിതമാകും. 90 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്ന സുസുക്കി ആക്‌സസ് സിഎന്‍ജിക്കായി നിങ്ങള്‍ കാത്തിരിക്കുകയാണോ? അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, March 24, 2026, 12:51 [IST]
English summary
Suzuki access 125 sales report february 2026 cng model expected price mileage
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X