7 വർഷം ബാറ്ററി വാറൻ്റി! ആദ്യ ഇവി സ്കൂട്ടറിൻ്റെ ബുക്കിങ്ങ് ആരംഭിച്ച് സുസുക്കി

ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ സുസുക്കി ഔദ്യോഗികമായി തങ്ങളുടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറായ സുസുക്കി e-ACCESS-ന്റെ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. വിശ്വാസ്യത, ദീർഘകാലത്തേക്കുളള ഉപയോഗം, പ്രാക്റ്റിക്കാലിറ്റി എന്നിവയെല്ലാം മുൻനിർത്തിയാണ് സുസുക്കി e-ACCESS ഡിസൈൻ ചെയ്തിരിക്കുന്നത്. സുസുക്കി e-ACCESS മോഡലിൽ Lithium Iron Phosphate (LFP) ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ NMC ബാറ്ററികളേക്കാൾ നാലിരട്ടി ദീർഘായുസ് നൽകുന്നതാണ് ഈ സംവിധാനം. സുസുക്കിയുടെ ഗ്ലോബൽ ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ പ്രകാരം വാട്ടർ ടെസ്റ്റിങ്ങ്, ഉയർന്ന താപനിലയിലും അത് പോലെ തന്നെ വൈബ്രേഷൻ, ഡ്രോപ്പ് ടെസ്റ്റുകൾ എന്നിവയ്ക്ക് ശേഷം മാത്രമാണ് ബാറ്ററി അംഗീകരിച്ചിരിക്കുന്നത്.

4.1 kW മോട്ടറും 15 Nm ടോർക്കും നൽകുന്ന e-ACCESS, കുറഞ്ഞ ചാർജിലും സ്ഥിരതയുള്ള ആക്സിലറേഷൻ നൽകുന്ന രീതിയിലാണ് കമ്പനി ട്യൂൺ ചെയ്തിരിക്കുന്നത്. Eco, Ride A, Ride B എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളും, റിവേഴ്സ് മോഡും റീജെനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവും സ്കൂട്ടറിലുണ്ട്. അലുമിനിയം ബാറ്ററി കേസ് ഉൾപ്പെടുത്തിയ ലൈറ്റ്‌വെയിറ്റ് ഷാസി, സിറ്റി റൈഡിൽ ഉപഭോക്താക്കൾക്ക് മികച്ച ബാലൻസ് നൽകുന്നു.

Suzuki e access booking started

LED ലൈറ്റുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, 7 വർഷം അല്ലെങ്കിൽ 70,000 km വരെ ആയുസുള്ള മെന്റനൻസ്-ഫ്രീ ഡ്രൈവ് ബെൽറ്റ് എന്നിവയൊക്കെയാണ് മറ്റ് മോഡലുകളിൽ നിന്ന് e-ACCESS-നെ വ്യത്യസ്തമാക്കുന്നത്. പാനൽ ഗ്യാപ്പുകൾ, സ്വിച്ച് ഗിയറുകൾ, ഫിനിഷിംഗ് എന്നിവയിൽ സുസുക്കിയുടെ പ്രീമിയം ക്വാളിറ്റി വ്യക്തമായി തന്നെ കാണാം.

സുസുക്കി e-ACCESS ഇപ്പോൾ നാല് ആകർഷക കളർ ഓപ്ഷനുകളിൽ ലഭ്യമാണ്, അതിൽ പുതിയ മെറ്റാലിക് മാറ്റ് സ്റ്റെല്ലാർ ബ്ലു,മെറ്റാലിക് മാറ്റ് ഫിബ്രോയിൻ ഗ്രേ ഡ്യുവൽ-ടോൺ കളർ പ്രധാന ആകർഷണമാണ്. യുവാക്കൾക്കും അത് പോലെ തന്നെ കുടുംബ ഉപയോക്താക്കളെയും ഒരുപോലെ ലക്ഷ്യമിട്ടുളള കളർ സ്കീമുകളിലാണ് പുതിയ ഇവി സുസുക്കി അതരിപ്പിച്ചിരിക്കുന്നത്.

Suzuki e access booking started

ചാർജിങ്ങിൻ്റെ കാര്യത്തിലേക്ക് വന്നാലും ഒരു പേടിയും വേണ്ട. ഇന്ത്യയിലുടനീളം 1,200-ൽ അധികം സുസുക്കി ഡീലർഷിപ്പുകളിൽ e-ACCESS ലഭ്യമാണ്. 240-ലധികം കേന്ദ്രങ്ങളിൽ DC ഫാസ്റ്റ് ചാർജറും, എല്ലാ ഡീലർഷിപ്പുകളിലും AC പോർട്ടബിൾ ചാർജറും ലഭ്യമാണ്. 7 വർഷം / 80,000 km വരെ എക്സ്റ്റൻഡഡ് വാറന്റി, ബൈ-ബാക്ക് അഷ്വറൻസ്, ലോ ഇന്ററസ്റ്റ് ഫിനാൻസ് ഓപ്ഷനുകൾ എന്നിവയും സുസുക്കി ഉപഭോക്താക്കൾക്ക് നൽകുന്നു.

സുസുക്കി e-ACCESS-ന്റെ എക്‌സ്-ഷോറൂം വില 1,88,490 ആണ്. ബുക്കിംഗ് രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിലൂടെയും,അത് പോലെ തന്നെ വിൽപ്പന ആരംഭിക്കുമ്പോൾ ഫ്ലിപ്പ്കാർട്ട് വഴിയും നടത്താം എന്നതാണ് പ്രധാനപ്പെട്ട കാര്യം. സ്കൂട്ടറിനൊപ്പം ലഭിക്കുന്ന പോർട്ടബിൾ ഓഫ്‌ബോർഡ് ചാർജർ ഉപയോഗിച്ചാൽ 0-80 ശതമാനം ചാർജ് ചെയ്യാൻ 4 മണിക്കൂർ 30 മിനിറ്റാണ് വേണ്ടി വരിക.

അതേസമയം സുസുക്കി ഇ-ആക്‌സസിലെ ബാറ്ററി പായ്ക്ക് 100 ശതമാനം ചാർജ് ചെയ്യാൻ 6 മണിക്കൂർ 42 മിനിറ്റും എടുക്കും. ഒരു ഡിസി ഫാസ്റ്റ് ചാർജറിൽ കുത്തിയാൽ 80 ശതമാനം ചാർജ് ചെയ്യാൻ 1 മണിക്കൂർ 12 മിനിറ്റും മതിയാവും. എന്നാൽ 100 ശതമാനം ചാർജ് എത്താൻ 2 മണിക്കൂർ 12 മിനിറ്റും സമയവും മാത്രമാണ് സുസുക്കി ഇ-ആക്‌സസ് ഇലക്ട്രിക് സ്കൂട്ടറിന് വേണ്ടി വരിക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 9, 2026, 17:30 [IST]
English summary
Suzuki e access electric scooter bookings india price range features
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X