1.88 ലക്ഷം രൂപയുടെ സ്കൂട്ടർ ഇനി ദിവസവാടകയ്ക്ക്! സുസുക്കി ഇ-ആക്സസ് കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ പുതിയ വഴി

ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ഇ-ആക്‌സസ് (E Access) ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാനായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. പ്രമുഖ ബൈക്ക് റെന്റല്‍ കമ്പനിയായ റോയല്‍ ബ്രദേഴ്‌സുമായി സഹകരിച്ചാണ് റെന്റല്‍, സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ സുസുക്കി ആരംഭിച്ചിരിക്കുന്നത്. ഉയര്‍ന്ന വിലയുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാതെ തന്നെ ഉപയോഗിക്കാനുള്ള അവസരം ഇതുവഴി ജനങ്ങള്‍ കൈവന്നിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലെ ഏഴ് പ്രമുഖ നഗരങ്ങളിലാണ് ഈ സേവനം ലഭ്യമാകുക. ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, വിശാഖപട്ടണം, ഭുവനേശ്വര്‍, ജയ്പൂര്‍, ഗുരുഗ്രാം എന്നീ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ബ്രദേഴ്‌സിന്റെ വിപുലമായ ശൃംഖല വഴി സ്‌കൂട്ടറുകള്‍ വിതരണം ചെയ്യാനാണ് സുസുക്കി ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന ഫ്‌ലെക്‌സിബിള്‍ ഓപ്ഷനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കേവലം 24 മണിക്കൂര്‍ നേരത്തേക്കുള്ള വാടക മുതല്‍ ഒരു വര്‍ഷം വരെയുള്ള ദീര്‍ഘകാല സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു.

suzuki e access side

വൈവിധ്യമാര്‍ന്ന യാത്രാ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ മറ്റ് മോഡലുകളിലേക്കും ഈ സേവനം വ്യാപിപ്പിക്കും. സുസുക്കി ഇ-ആക്‌സസിന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിച്ചാല്‍ മിതമായ പെര്‍ഫോമന്‍സാണ് ഇലക്ട്രിക് വാഹനം കാഴ്ചവെക്കുന്നത്. മണിക്കൂറില്‍ 71 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗത. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 95 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ബാറ്ററി പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂറിലധികം സമയം ആവശ്യമാണ്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലകൂടിയ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് സൂസുകി ഇ-ആക്‌സസ്. 1.88 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്-ഷോറൂം വില. വിപണിയിലെ മറ്റ് മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ വില അല്‍പ്പം കൂടുതലാണെന്ന് വാഹന പ്രേമികള്‍ വിലയിരുത്തുന്നു. സവിശേഷതകളേക്കാള്‍ ഉപരി ബ്രാന്‍ഡ് മൂല്യത്തിനാണ് സുസുക്കി മുന്‍ഗണന നല്‍കുന്നത്.

നിലവില്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് റെന്റല്‍ സര്‍വീസ് വലിയ ആശ്വാസമാകും. ഉടമസ്ഥാവകാശത്തിന്റെ ബാധ്യതകളില്ലാതെ ഇലക്ട്രിക് സ്‌കൂട്ടര്‍ അനുഭവം ആഗ്രഹിക്കുന്നവര്‍ക്കായിട്ടാണ് സുസുക്കിയും റോയല്‍ ബ്രദേഴ്‌സും ഈ പങ്കാളിത്തത്തില്‍ ഏര്‍പെട്ടിരിക്കുന്നത്. 2015 മുതല്‍ ഈ രംഗത്തുള്ള റോയല്‍ ബ്രദേഴ്‌സിന്റെ പരിചയസമ്പത്ത് ജാപ്പനീസ് ബ്രാന്‍ഡിന് മുതല്‍ക്കൂട്ടാകും. ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുകയാണ് സുസുക്കിയുടെ ലക്ഷ്യം.

സുസുക്കി ഇ-ആക്‌സസിന്റെ പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ ദൈനംദിന സിറ്റി റൈഡുകള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകളില്‍ വിപ്ലവകരമായ മാറ്റങ്ങളില്ലെങ്കിലും സുസുക്കിയുടെ വിശ്വാസ്യത സ്‌കൂട്ടറിന് തുണയാകും. വരും മാസങ്ങളില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് റെന്റല്‍ സേവനം വ്യാപിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ഉപഭോക്താക്കളുടെ പ്രതികരണം അനുസരിച്ചായിരിക്കും അടുത്ത ഘട്ടത്തിലെ മാറ്റങ്ങള്‍.

suzuki e access front

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പുതിയ സബ്‌സ്‌ക്രിപ്ഷന്‍ മോഡലിന് സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ച് 1.88 ലക്ഷം രൂപ മുടക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ വാടകയ്ക്ക് ലഭിക്കുന്നത് വലിയ നേട്ടമാണ്. സൂസുകിയുടെ ഈ നീക്കം വിപണിയില്‍ മറ്റ് കമ്പനികളും പിന്തുടരാന്‍ സാധ്യതയുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇലക്ട്രിക് മോഡലുകള്‍ സുസുക്കി നിരയില്‍ പ്രതീക്ഷിക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, March 3, 2026, 13:42 [IST]
English summary
Suzuki e access electric scooter rentals subscription service india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X