വിൽപ്പന കുറഞ്ഞപ്പോൾ സുസുക്കിയുടെ പൂഴിക്കടകൻ; ജിക്സർ എത്തുന്നു അടിമുടി മാറ്റങ്ങളോടെ

ജാപ്പനീസ് വാഹനനിർമ്മാതാക്കളായ സുസുക്കി തങ്ങളുടെ പ്രമുഖ മോഡലായ ജിക്സർ സീരീസിന്റെ പുതിയ തലമുറ പതിപ്പുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. 2026-ന്റെ അവസാനത്തോടെയോ 2027-ന്റെ തുടക്കത്തിലോ ഈ പുതിയ മോഡലുകൾ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019-ൽ പുറത്തിറങ്ങിയ അവസാന തലമുറ ജിക്സർ 150, 250 മോഡലുകൾക്ക് ശേഷം ഈ അപ്ഡേറ്റ് ഏറെ ആവശ്യമായിരുന്നു.പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള സുസുക്കിയുടെ നീക്കം, ജിക്സർ സീരീസിന്റെ വിൽപ്പനയിലെ ഇപ്പോഴത്തെ ഇടിവ് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. നിലവിലെ മോഡലുകൾ കാലഹരണപ്പെട്ടതായും പുതിയ കളർ സ്കീമുകൾ ഒഴിച്ചുനിർത്തിയാൽ കാര്യമായ അപ്‌ഡേറ്റുകളൊന്നും ലഭിക്കുന്നില്ലെന്നുമാണ് ഉപഭോക്താക്കൾക്കിടയിൽ പരാതി ഉയർന്നത്.

വാഹനത്തിന്റെ 150 സിസി, 250 സിസി എഞ്ചിനുകളിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലാത്തതും വിൽപ്പനയെ ബാധിച്ചിട്ടുണ്ട്. നിലവിൽ, സുസുക്കി തങ്ങളുടെ ആക്സസ് 125 സ്കൂട്ടറിന്റെ വിൽപ്പനയെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഈ സ്കൂട്ടർ ഒഴികെ, മറ്റ് മോഡലുകൾക്ക് വിപണിയിലെ മത്സരാധിഷ്ഠിതമായ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

Suzuki gixxer

വി-സ്ട്രോം എസ്എക്സ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും, ഇന്ത്യൻ വിപണിയിലെ കടുത്ത മത്സരത്തിൽ സുസുക്കിക്ക് കരുത്ത് പകരാൻ ഇത് പര്യാപ്തമല്ല. ഹോണ്ട, യമഹ, ബജാജ്, കെടിഎം, ടിവിഎസ് തുടങ്ങിയ എതിരാളികൾ പുതിയ മോഡലുകളും നവീകരിച്ച ഡിസൈനുകളും മെച്ചപ്പെടുത്തിയ പ്രകടനവും നൽകിക്കൊണ്ട് മുന്നേറുമ്പോൾ സുസുക്കിക്ക് ഒരു മാറ്റം അനിവാര്യമാണ്.

പുതിയ ജിക്സർ സീരീസിനായി ഒരു പുതിയ പ്ലാറ്റ്ഫോം സുസുക്കി വികസിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ തലമുറ എഞ്ചിൻ, ഡിസൈൻ, ഫീച്ചറുകൾ എന്നിവയും ഇതിനുണ്ടാകും. വിദേശ വിപണികളിൽ വിൽക്കുന്ന സുസുക്കിയുടെ GSX സീരീസ് മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ ഡിസൈൻ ഭാഷയും കൂടുതൽ ശക്തമായ എഞ്ചിനും ഈ പുതിയ മോഡലുകൾക്ക് ലഭിച്ചേക്കാൻ സാധ്യതയുണ്ട്.

Suzuki gixxer

നിലവിലെ ഓയിൽ-കൂൾഡ് സിസ്റ്റത്തിന് പകരം ലിക്വിഡ്-കൂളിംഗ് സിസ്റ്റവും പുതിയ എഞ്ചിനിൽ ഒരുക്കാൻ സാധ്യതയുണ്ട്. ആധുനിക സാങ്കേതികവിദ്യകളും ധാരാളം പുതിയ ജിക്സറിൽ പ്രതീക്ഷിക്കാം. ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, റൈഡ്-ബൈ-വയർ, മൗണ്ടഡ് കൺട്രോൾസ്, ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ-ചാനൽ എബിഎസ്, യുഎസ്ബി ചാർജിംഗ് സൗകര്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നിലവിലെ ജിക്സർ 250 ബൈക്കുകൾ വി-സ്ട്രോം എസ്എക്സ് എൻട്രി ലെവൽ അഡ്വഞ്ചർ മോട്ടോർസൈക്കിളുമായി എഞ്ചിൻ പങ്കിടുന്നുണ്ട്. പുതിയ ജിക്സറുകൾ എത്തുമ്പോൾ, വി-സ്ട്രോം എസ്എക്സിനും ഈ അപ്ഡേറ്റ് ചെയ്ത എഞ്ചിനും പുതിയ ഫീച്ചറുകളും ലഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ 125 സിസി സ്‌കൂട്ടർ എന്ന പ്രത്യേക വിശേഷണവും സുസുക്കി ആക്‌സസിന് അർഹതപ്പെട്ടതാണ്. സുഗമമായ പെർഫോമൻസും നല്ല മൈലേജും അന്ന് മുതൽ ഇന്ന് വരെ നൽകാൻ മോഡലിനായിട്ടുണ്ട്. അടിക്കടി ആക്‌സസിലേക്ക് പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് പുതുമ നിലനിർത്താനും സുസുക്കി ശ്രമിക്കാറുണ്ട്. അടുത്തിടെ ഹയാബൂസ സൂപ്പർബൈക്കിന് സമാനമായ സ്റ്റൈൽ സ്‌കൂട്ടർ ആവാഹിച്ചിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, January 9, 2026, 8:00 [IST]
English summary
Suzuki gixxer new generation launch 2026 2027 details
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X