പമ്പിൽ കയറേണ്ട, ലുക്കിലും ടെക്നോളജിയിലും വെല്ലാൻ ആരുമില്ല! ഇന്ത്യയിലെ ടോപ്പ് 5 'Gen Z' ഇലക്ട്രിക് സ്കൂട്ടറുകൾ
പുത്തന്‍ സ്‌റ്റൈലിംഗും ആധുനിക സാങ്കേതികവിദ്യകളും ഒത്തുചേരുന്ന വാഹനങ്ങള്‍ തിരയുന്ന ഇന്നത്തെ യുവതലമുറയ്ക്ക് മുമ്പില്‍ ഫീച്ചര്‍ സമ്പന്നമായ ഇലക്ട്രിക് സ്‌കൂട്ടറുകളേക്കാള്‍ മികച്ച ഒരു ചോയ്സ് വേറെയുണ്ടാകില്ല. ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഇലക്ട്രിക് വിപ്ലവം അരങ്ങേറിക്കൊണ്ടിരിക്കുന്ന സാചര്യത്തില്‍ വിപണിയിലെ മുന്‍നിര ബ്രാന്‍ഡുകളായ ഏഥര്‍ എനര്‍ജി, ഓല ഇലക്ട്രിക്, ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ എന്നിവ തങ്ങളുടെ അത്യാധുനിക മോഡലുകളുമായി ഇന്നത്തെ ജനറേഷന്‍ Z തലമുറയെ ആകര്‍ഷിക്കുകയാണ്. ജെന്‍ Z കിഡ്‌സിന്റെ ജീവിതശൈലിക്ക് അനുയോജ്യമായ മികച്ച പെര്‍ഫോമന്‍സും സ്മാര്‍ട്ട് കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്ന 5 മികച്ച ഇലക്ട്രിക് സ്‌കൂട്ടറുകളെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
1. ബജാജ് ചേതക് 2501 (Bajaj Chetak 2501)
ബജാജ് ചേതക് നിരയിലെ ഏറ്റവും പുതിയ ഈ പതിപ്പ് റെട്രോ ലുക്കും ആധുനിക സാങ്കേതികവിദ്യയും ഒരേസമയം സമ്മാനിക്കുന്ന ഒന്നാണ്. വിപണിയില്‍ ഏകദേശം 91,504 രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ എത്തുന്ന ഈ സ്‌കൂട്ടറില്‍ 2.5 kWh ശേഷിയുള്ള മികച്ച ബാറ്ററി പായ്ക്കാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 113 കിലോമീറ്റര്‍ റേഞ്ച് ഈ ഇലക്ട്രിക് വാഹനം ഉറപ്പുനല്‍കുന്നു. ഇതിന്റെ ഓള്‍-മെറ്റല്‍ ബോഡി ഘടന ദീര്‍ഘകാല ഈടും പ്രീമിയം ലുക്കും നല്‍കുന്നുണ്ട്. ഇതിനൊപ്പമുള്ള പ്രത്യേക ടെക്പാക് (TecPac) വഴി ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, സ്‌പോര്‍ട്-ഇക്കോ മോഡുകള്‍, മ്യൂസിക് കണ്‍ട്രോള്‍, ഗൈഡ്-മീ-ഹോം ലൈറ്റിംഗ് എന്നിവ ലഭിക്കും.
2. ഏഥര്‍ 450X (Ather 450X)
ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ഉയര്‍ന്ന പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുന്നതും ഷാര്‍പ്പര്‍ ഡിസൈന്‍ ശൈലിയുള്ളതുമായ ഒരു സ്‌പോര്‍ട്ടി സ്‌കൂട്ടറാണ് ഏഥര്‍ 450X. ഇന്ത്യന്‍ യൂത്തിനെ അതിവേഗം കൈയ്യിലെടുക്കാന്‍ സാധിച്ച ഈ മോഡല്‍ ഇതിനോടകം തന്നെ സ്വന്തമായി ഫാന്‍ബേസ് സൃഷ്ടിച്ചിട്ടുണ്ട്. വിപണിയില്‍ ഏകദേശം 1.31 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള ഈ ഇവി സ്‌കൂട്ടറിന് പരമാവധി 90 km/h വേഗത കൈവരിക്കാന്‍ സാധിക്കും.
3.9 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ ശേഷിയുള്ള ഈ മോഡല്‍ ഒറ്റ ചാര്‍ജിംഗില്‍ 161 കിലോമീറ്റര്‍ റേഞ്ച് നല്‍കും. ഇതില്‍ ഗൂഗിള്‍ മാപ്സ് ഉള്ള 7 ഇഞ്ച് ടിഎഫ്ടി ടച്ച്സ്‌ക്രീന്‍, ക്രൂയിസ് കണ്‍ട്രോള്‍, വോയ്സ് അസിസ്റ്റന്റ്, മാജിക് ട്വിസ്റ്റ് റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല ഈ സ്‌കൂട്ടറിന് സ്റ്റാര്‍ട്ടപ്പ് കമ്പനി 8 വര്‍ഷത്തെ ബാറ്ററി വാറണ്ടിയും നല്‍കുന്നുവെന്ന കാര്യം എടുത്തു പറയണം.
3. ഓല S1 X+
ആദ്യമായിഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന യുവ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു മൂന്നാം തലമുറ (Gen 3) വാഹനമാണ് ഓല S1 X+. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ഏകദേശം 1.30 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഈ ഇവി ഓല ഇലക്ട്രിക് ലഭ്യമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിച്ച 4680 ഭാരത് സെല്ലുകള്‍ അടങ്ങിയ വലിയ 5.2 kWh ബാറ്ററി പായ്ക്കാണ് ഈ ഇവി സ്‌കൂട്ടറിന്റെ കരുത്ത്.

ഇത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ വരെ ദൂരം ഓടുമെന്നാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ അവകാശവാദം. മിഡ്-ഡ്രൈവ് മോട്ടോര്‍, ബ്രേക്ക്-ബൈ-വയര്‍ സാങ്കേതികവിദ്യ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, മൂവ് ഒഎസ് 5 സോഫ്റ്റ്വെയര്‍, എമര്‍ജന്‍സി എസ്ഒഎസ് എന്നിവയടക്കമുള്ള സവിശേഷതകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. ഓല തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇടക്കിടെ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നതിനാല്‍ മുകളില്‍ പറഞ്ഞതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിച്ചേക്കും.
4. ടിവിഎസ് ഐക്യൂബ് (TVS iQube)
ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതും നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതുമായ മോഡലുകളിലൊന്നാണ് ടിവിഎസ് ഐക്യൂബ്.ഈ സ്‌കൂട്ടറിന്റെ പ്രാരംഭ വില ഏകദേശം 94,999 രൂപയാണ്. പരമ്പരാഗത രൂപകല്‍പ്പനയ്‌ക്കൊപ്പം എല്‍ഇഡി ലൈറ്റിംഗ്, ടിഎഫ്ടി ഡിസ്പ്ലേ, സ്മാര്‍ട്ട് എക്സ് കണക്റ്റ് കണക്റ്റിവിറ്റി, നാവിഗേഷന്‍, 32 ലിറ്റര്‍ സ്റ്റോറേജ്, പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവ ഇതിലുണ്ട്. യര്‍ന്ന വേരിയന്റുകള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 212 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് കമ്പനി പറയുന്നത്.

5. ഏഥര്‍ റിസ്ത (Ather Rizta)
ഏഥര്‍ എനര്‍ജിയുടെ നിരയില്‍ നിന്നും വിപുലമായ സ്റ്റോറേജ് സൗകര്യങ്ങളോടെയും ബോള്‍ഡ് ലുക്കോടെയും എത്തുന്ന ഫാമിലി സ്‌കൂട്ടറാണ് റിസ്ത. ഏകദേശം 1.17 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ ലഭ്യമാകുന്ന ഈ സ്‌കൂട്ടറിനും 8 വര്‍ഷത്തെ ബാറ്ററി വാറണ്ടി കമ്പനി നല്‍കുന്നുണ്ട്. ഫുള്‍ ചാര്‍ജില്‍ പരമാവധി 159 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ഇവിയില്‍ 56 ലിറ്ററിന്റെ വലിയ സ്റ്റോറേജ് സ്‌പേസ് ഒരുക്കിയിട്ടുണ്ട്.
ഇതിനുപുറമെ ടിഎഫ്ടി ഡിസ്പ്ലേ, ഓട്ടോ ഹോള്‍ഡ്, ക്രോള്‍ മോഡ്, സ്‌കിഡ് കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, റിവേഴ്‌സ് മോഡ്, ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് എന്നീ സ്മാര്‍ട്ട് ഫീച്ചറുകളും ഇതിലുണ്ട്. ദൈനംദിന യാത്രാച്ചെലവുകള്‍ പരമാവധി കുറയ്ക്കാനും ഒപ്പം ഡിജിറ്റല്‍ ഫീച്ചറുകള്‍ ആസ്വദിക്കാനും ആഗ്രഹിക്കുന്ന പുതിയ കാലത്തെ റൈഡര്‍മാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും പ്രായോഗികമായ 5 മോഡലുകളെ കുറിച്ചാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളുള്ള ഈ സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ നഗരങ്ങളിലെ യാത്രകള്‍ക്ക് തികച്ചും അനുയോജ്യമായവയാണ്.


Click it and Unblock the Notifications