1 മിനിറ്റിൽ ബാറ്ററി മാറ്റാം, 166 കിമീ റേഞ്ചും! ഡെലിവറി ബോയ്‌സിന് ലാഭം ഇരട്ടിയാക്കാൻ 5 ഇലക്ട്രിക് മോപെഡുകൾ

ഇന്ത്യയിലെ ഡെലിവറി, ഫ്ലീറ്റ് ഓപ്പറേറ്റര്‍മാര്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ പരമ്പരാഗത പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് പകരം ഇലക്ട്രിക് മോപെഡുകളിലേക്ക് (Electric Mopeds) അതിവേഗം മാറുകയാണ്. കുറഞ്ഞ പ്രവര്‍ത്തന ചെലവും ഉയര്‍ന്ന ലോഡ് ശേഷിയുമാണ് ഈ വാഹനങ്ങളെ വിപണിയില്‍ പ്രിയങ്കരമാക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഏറ്റവും അനുയോജ്യമായ അഞ്ച് മികച്ച ഇലക്ട്രിക് മോപെഡുകള്‍ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്നും അവയുടെ പ്രത്യേകതകളും അറിയാം.

1. കൈനറ്റിക് ഗ്രീന്‍ ഇ-ലൂണ പ്രൈം

ഉയര്‍ന്ന ലോഡ് ശേഷിയുള്ള ഏറ്റവും പ്രായോഗികമായ ഇലക്ട്രിക് മോപെഡാണ് കൈനറ്റിക് ഗ്രീന്‍ ഇ-ലൂണ പ്രൈം (Kinetic Green E-Luna Prime). 150 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഈ കരുത്തന്‍ വാഹനത്തിന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെയാണ് പരമാവധി വേഗത.

best electric mopeds india 2026

ഒറ്റ തവണ ബാറ്ററി ഫുള്‍ ചാര്‍ജ് ചെയ്താല്‍ ഇതിന് 110 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് ലഭിക്കും. ഡിജിറ്റല്‍ കളര്‍ ഡിസ്പ്ലേ, എല്‍ഇഡി ഹെഡ്ലാമ്പ്, അലോയ് വീലുകള്‍, 170 mm ഗ്രൗണ്ട് ക്ലിയറന്‍സ്, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയടങ്ങുന്ന ഇതിന്റെ എക്‌സ്-ഷോറൂം വില 69,990 രൂപ മുതല്‍ 84,590 രൂപ വരെ പോകുന്നു.

2. മോട്ടോവോള്‍ട്ട് അര്‍ബന്‍ (Motovolt Urban)

ഹ്രസ്വദൂര സിറ്റി ഡെലിവറികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ലൈറ്റ് വെയ്റ്റ് ഇലക്ട്രിക് മോപെഡാണ് മോട്ടോവോള്‍ട്ട് അര്‍ബന്‍. സുരക്ഷ ഉറപ്പാക്കുന്നതിനായി ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. 120 കിലോഗ്രാം വരെ ലോഡ് ശേഷിയുള്ള ഇതിന്റെ പോര്‍ട്ടബിള്‍ ബാറ്ററി ഒറ്റ ചാര്‍ജിംഗില്‍ 105 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ആന്റി-തെഫ്റ്റ് അലേര്‍ട്ടുകള്‍, പെഡല്‍ അസിസ്റ്റ്, ലൊക്കേഷന്‍ ട്രാക്കിംഗ് എന്നിവയുള്ള ഈ മോഡലിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 52,999 രൂപയാണ്.

best electric mopeds india 2026

3. ഒകിനാവ ഡ്യുവല്‍ 100 (Okinawa Dual 100)

ഹൈ സ്പീഡ് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ ഘടനയാണ് ഒകിനാവ ഡ്യുവല്‍ 100 മോഡലിന്റേത്. എല്‍ഇഡി ലൈറ്റിംഗ്, റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനത്തോട് കൂടിയ ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ ഇതിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. നീക്കം ചെയ്യാവുന്ന 3.12 kWh ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയുള്ള ഈ മോഡല്‍ ഒറ്റത്തവണ ചാര്‍ജിലിട്ടാല്‍ 129 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. വിപണിയില്‍ 1.19 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്-ഷോറൂം വില.

4. മോട്ടോവോള്‍ട്ട് എം7 (Motovolt M7)

ഈടുറ്റ ഡബിള്‍ ക്രാഡില്‍ ഫ്രെയിമിലാണ് മോട്ടോവോള്‍ട്ട് M7 പണികഴിപ്പിച്ചിരിക്കുന്നത്. ചരക്കുകളും യാത്രക്കാരെയും ഒരേപോലെ സുരക്ഷിതമായി വഹിക്കാന്‍ ശേഷിയുള്ളതാണ് ഇതിന്റെ ബോഡി ഘടന. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയുള്ള ഈ മോപെഡിന് 180 കിലോഗ്രാം വരെയുള്ള പേലോഡ് കപ്പാസിറ്റിയുണ്ട്. ഇതിലെ ഇരട്ട ഡിറ്റാച്ചബിള്‍ ബാറ്ററികള്‍ പരമാവധി 166 കിലോമീറ്റര്‍ വരെ ഐഡിസി റേഞ്ച് ഉറപ്പുനല്‍കുന്നു. വിപണിയില്‍ 99,900 രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില.

best electric mopeds india 2026

5. യൂലു വിന്‍ എക്‌സ്പി (Yulu Wynn XP)

ബജാജ് ഓട്ടോ നിര്‍മ്മിച്ച് നല്‍കുന്ന യൂലു വിന്‍ XP ഈ വിഭാഗത്തില്‍ ഏറ്റവും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന മോഡലാണ്. 25 kmph ടോപ് സ്പീഡ് മാത്രമുള്ള ഈ വാഹനം ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ ആവശ്യമില്ല. 100 കിലോഗ്രാം ഭാരം വഹിക്കാന്‍ ശേഷിയുള്ള ഈ ലൈറ്റ് വെയ്റ്റ് മോപെഡിന്റെ ക്ലെയിംഡ് റേഞ്ച് 68 കിലോമീറ്ററാണ്. ഒരു മിനിറ്റില്‍ മാറ്റിവെക്കാവുന്ന സ്വാപ്പബിള്‍ ബാറ്ററി ഏറെ സൗകര്യപ്രദമാണ്.

ഏകദേശം 55,555 രൂപയാണ് ഇതിന്റെ ഓണ്‍റോഡ് വില വരുന്നത്. ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ രീതിയില്‍ ബാറ്ററി ആസ് എ സര്‍വീസ് (BaaS) പദ്ധതിക്ക് കീഴിലും ഇത് ലഭ്യമാണ്. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ലാഭം ഉറപ്പുനല്‍കുന്ന ഇത്തരം പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ വരും ദിവസങ്ങളില്‍ ഇന്ത്യയിലെ ഡെലിവറി ശൃംഖലയെ പൂര്‍ണമായും പൊളിച്ചെഴുതും. ലോഡിംഗ് ആവശ്യങ്ങള്‍ക്ക് സ്‌കൂട്ടറുകളേക്കാള്‍ മികച്ച ഈ ഇലക്ട്രിക് മോപെഡുകളെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റ് ചെയ്യുമല്ലോ.

Article Published On: Sunday, June 21, 2026, 18:50 [IST]
English summary
Top 5 electric mopeds india commercial deliveries eluna to yulu wynn xp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X