ഇവികളോട് 'അലർജിയുള്ളവർ' ഈ 5 ഹൈബ്രിഡ്-സിഎൻജി വണ്ടികൾ കാണാതെ പോകരുത്; 75 KM വരെ മൈലേജ്, ലാഭം ഉറപ്പ്

പെട്രോള്‍ വില ഓരോ ദിവസവും കുതിച്ചുയരുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഇന്നും വളര്‍ച്ചാഘട്ടത്തിലാണെന്നതും റേഞ്ച് ഉത്കണ്ഠയുമെല്ലാം കാരണം പലരും ഇലക്ട്രിക് വണ്ടി വാങ്ങാന്‍ മടിക്കുന്നു. ഇത്തരക്കാര്‍ക്ക് ഇന്ധന ചിലവ് പകുതിയായി കുറയ്ക്കാന്‍ സഹായിക്കുന്ന ഹൈബ്രിഡ്, സിഎന്‍ജി ഇരുചക്ര വാഹനങ്ങള്‍ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ഒരാളുടെ പ്രതിമാസ ഇന്ധന ബില്ലില്‍ വലിയ വ്യാത്യാസം വരുത്താന്‍ കെല്‍പ്പുള്ള മോഡലുകളാണ് അവ. സാധാരണ പെട്രോള്‍ വണ്ടികളേക്കാള്‍ കൂടുതല്‍ മൈലേജ് നല്‍കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളെ പോലെ പരിസ്ഥിതി സൗഹൃദവും കൂടിയാണ്.

ചാര്‍ജ് ചെയ്യേണ്ടതില്ല എന്നതിനാലും ഏത് പെട്രോള്‍ പമ്പിലും ഇന്ധനം നിറയ്ക്കാം എന്നതും ഈ മോഡലുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. നിലവില്‍ യമഹയും ബജാജുമാണ് ഹൈബ്രിഡ്, സിഎന്‍ജി സാങ്കേതികവിദ്യ സജ്ജീകരിച്ച ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കുന്ന പ്രമുഖര്‍. നിലവില്‍ ഇന്ത്യയില്‍ വാങ്ങാനാകുന്ന മികച്ച 5 ഹൈബ്രിഡ്/സിഎന്‍ജി പവേര്‍ഡ് ടൂവീലറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കിയാലോ?.

yamaha fascino 125 hybrid

1. യമഹ ഫാസിനോ 125 Fi ഹൈബ്രിഡ്

ഈ വിഭാഗത്തിലെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് യമഹ ഫാസിനോ 125 ഹൈബ്രിഡ്. 125 സിസി ബ്ലൂ കോര്‍ എഞ്ചിനൊപ്പം സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ (SMG) സാങ്കേതികവിദ്യയും ഇതിലുണ്ട്. ഇത് ആക്‌സിലറേഷന്‍ സമയത്ത് എഞ്ചിനെ സഹായിക്കുകയും ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 74,910 രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ സ്‌കൂട്ടര്‍ ലിറ്ററിന് 68.75 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

2. യമഹ റേZR 125 ഹൈബ്രിഡ്

സ്പോര്‍ട്ടി ഡിസൈന്‍ ഇഷ്ടപ്പെടുന്ന യുവാക്കള്‍ക്ക് അനുയോജ്യമായ മോഡലാണ് യമഹ റേZR 125 ഹൈബ്രിഡ്. ഫാസിനോയിലെ അതേ 125 സിസി ബ്ലൂ കോര്‍ ഹൈബ്രിഡ് എഞ്ചിനാണ് ഇതിനും കരുത്ത് പകരുന്നത്. 86,900 രൂപ പ്രാരംഭ വിലയുള്ള ഈ സ്‌കൂട്ടറിന്റെ ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത ലിറ്ററിന് 71.33 കിലോമീറ്ററാണ്.

3. യമഹ FZ-S Fi ഹൈബ്രിഡ്

150 സിസി സ്‌പോര്‍ട്‌സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ആദ്യ ഹൈബ്രിഡ് മോട്ടോര്‍സൈക്കിളാണിത്. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 149 സിസി എയര്‍കൂള്‍ഡ് SOHC 2 വാള്‍വ് എഞ്ചിനും എസ്എംജി ഹൈബ്രിഡ് അസിസ്റ്റുമാണ് ഇതിന് പവര്‍ ചെയ്യുന്നത്. എഞ്ചിന്‍ 12.23 bhp പവറും 13.3 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ദൈനംദിന യാത്രകള്‍ക്കും സിറ്റി റൈഡിംഗിനും പറ്റിയ മോട്ടോര്‍സൈക്കിളാണ് FZ-S Fi ഹൈബ്രിഡ്.

ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഫുള്‍ എല്‍ഇഡി ലൈറ്റിംഗ്, അലോയ് വീലുകള്‍ എന്നവിയടക്കമുള്ള സവിേശഷതകള്‍ നിറഞ്ഞ ഈ ബൈക്കിന്റെ പ്രാരംഭ വില 1.34 ലക്ഷം രൂപയാണ്. ലിറ്ററിന് ഏകദേശം 75 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ലിറ്ററിന് ഏകദേശം 60 കിലോമീറ്റര്‍ ഇന്ധനക്ഷമത കിട്ടുമെന്ന് പ്രതീക്ഷിക്കാം.

yamaha fz-x hybrid

4. യമഹ FZ-X ഹൈബ്രിഡ്

നിയോ-റെട്രോ ശൈലിയിലുള്ള FZ-X യമഹ FZ-S മോഡലിന്റെ അതേ മെക്കാനിക്കല്‍ സവിശേഷതകള്‍ പങ്കിടുന്നു. ട്രാക്ഷന്‍ കണ്‍ട്രോളും കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേയുമടക്കം ഫീച്ചര്‍ ലിസ്റ്റും ഏകദേശം സമാനമാണ്. ഡിസൈനിലും സ്‌റ്റൈലിംഗിലുമാണ് വ്യത്യാസങ്ങള്‍. 10 ലിറ്റര്‍ ഫ്യുവല്‍ ടാങ്കുള്ള FZ-X ഹൈബ്രിഡ് ഫുള്‍ടാങ്കില്‍ ഏകദേശം 510 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഈ റേഞ്ച് കണക്കുകളില്‍ നിന്ന് 50 kmpl മൈലേജ് പ്രതീക്ഷിക്കാം. നിലവില്‍ 1.39 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

5. ബജാജ് ഫ്രീഡം 125 (CNG)

ലോകത്തിലെ ആദ്യത്തെ സിഎന്‍ജി മോട്ടോര്‍സൈക്കിളാണിത്. സിഎന്‍ജിയിലും പെട്രോളിലും ഒരുപോലെ ഓടിക്കാവുന്ന ബൈ-ഫ്യുവല്‍ സംവിധാനമാണ് ഇതിന്റെ ഹൈലൈറ്റ്. സിഎന്‍ജിയില്‍ 202 കിലോമീറ്ററും പെട്രോളില്‍ 130 കിലോമീറ്ററും ഉള്‍പ്പെടെ മികച്ച റേഞ്ച് ഈ വാഹനം ഉറപ്പാക്കുന്നുണ്ട്. ഫുള്‍ എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, മോണോ ലിങ്ക് റിയര്‍ സസ്പെന്‍ഷന്‍, നീളം കൂടിയ ക്വില്‍റ്റഡ് സീറ്റുകള്‍ എന്നിവയടക്കം നീണ്ട ഫീച്ചര്‍ ലിസ്റ്റും ഫ്രീഡത്തിനുണ്ട്.

bajaj freedom 125 cng

91,566 രൂപ പ്രാരംഭ വിലയില്‍ ലഭ്യമാകുന്ന ഈ ബൈക്ക് മലിനീകരണം ഗണ്യമായി കുറയ്ക്കുന്നു. സാധാരണ പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് ഈ മോഡലുകള്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളല്‍ 25 ശതമാനം വരെ കുറയ്ക്കുമെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതി സൗഹൃദ യാത്രകള്‍ ആഗ്രഹിക്കുന്ന എന്നാല്‍ ഇവികളോട് താല്‍പര്യമില്ലാത്തവര്‍ക്ക് ബജാജ് ഫ്രീഡം 125 സിഎന്‍ജി മോട്ടോര്‍സൈക്കിള്‍ പരിഗണിക്കാവുന്നതാണ്.

ദൈനംദിന സിറ്റി റൈഡുകള്‍ക്കൊപ്പം ഹൈവേ യാത്രകള്‍ക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് മുകളില്‍ പറഞ്ഞിരിക്കുന്ന ഭൂരിഭാഗം മോഡലുകളുടെയും രൂപകല്‍പ്പന. സ്മാര്‍ട്ട് മോട്ടോര്‍ ജനറേറ്റര്‍ പോലെയുള്ള സാങ്കേതികവിദ്യകള്‍ ഡ്രൈവിംഗ് അനുഭവം കൂടുതല്‍ സുഗമമാക്കുന്നു. ഇലക്ട്രിക് വിപ്ലവത്തിന് കാത്തുനില്‍ക്കാതെ പെട്രോള്‍ ബില്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ 5 ടൂവീലറുകളും മികച്ച ബദല്‍ ഓപ്ഷനുകളാണ്. ഇവയില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മോഡല്‍ ഏതാണ്?. കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Saturday, March 7, 2026, 13:39 [IST]
English summary
Top 5 hybrid cng two wheelers india alternatives to ev yamaha fascino to bajaj freedom 125
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X