രണ്ട് മാസത്തിനിടെ രണ്ടാമത്തെ പ്രഹരം! ട്രയംഫ് 350cc റേഞ്ചിന് വീണ്ടും വില കൂട്ടി
പ്രീമിയം മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച് പ്രശസ്ത ബ്രിട്ടീഷ് ബ്രാന്‍ഡായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് (Triumph Motorcycles) 350 സിസി റേഞ്ചിന്റെ വില വീണ്ടും കൂട്ടി. ഉത്പാദന ചിലവിലുണ്ടായ വര്‍ദ്ധനവും പണപ്പെരുപ്പവും മുന്‍നിര്‍ത്തിയാണ് കമ്പനി തങ്ങളുടെ ജനപ്രിയ മോട്ടോര്‍സൈക്കിളുകളുടെ വില വീണ്ടും ഔദ്യോഗികമായി ഉയര്‍ത്തിയത്. ജൂണില്‍ വിപുലമായ രീതിയില്‍ വില വര്‍ദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് തൊട്ടടുത്ത മാസം ട്രയംഫ് തങ്ങളുടെ മോഡലുകള്‍ക്ക് രണ്ടാമതും വില കൂട്ടിയത്. വെറും രണ്ട് മാസത്തിനിടയില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ വില പരിഷ്‌കരണമാണിത്. ഇത് കമ്പനിയുടെ ആഭ്യന്തര വില്‍പനയെ ബാധിക്കാനിടയുണ്ട്.
നിലവില്‍ ട്രയംഫിന്റെ 350 സിസി ശ്രേണിയില്‍ ആറ് മോഡലുകളാണുള്ളത്. പേരില്‍ '400' ടാഗ് ഉണ്ടെങ്കിലും, ജിഎസ്ടി 2.0 പരിഷ്‌കരണത്തിന് ശേഷം ഉയര്‍ന്ന നികുതി ഒഴിവാക്കാനായി കമ്പനി പുതിയ 350 സിസി എഞ്ചിനാണ് ഇപ്പോള്‍ ഈ ബൈക്കുകളില്‍ ഉപയോഗിക്കുന്നത്. എഞ്ചിന്‍ ശേഷി കുറച്ച പ്രാരംഭ ഘട്ടത്തില്‍ വിലയില്‍ നേരിയ കുറവ് വരുത്തിയിരുന്നു.

എന്നാല്‍ പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ കാരണം ആഗോള വിതരണ ശൃംഖല തടസപ്പെടുകയും അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയരുകയും ചെയ്തു. ഇത് കമ്പനിയെ പ്രതിസന്ധിയിലാക്കുകയും വില വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുകയായിരുന്നു. മുമ്പുണ്ടായിരുന്ന കരുത്തുറ്റ 399 സിസി ബൈക്കുകളേക്കാള്‍ കൂടുതല്‍ വിലയാണ് ഇപ്പോള്‍ ഈ പുതിയ പരിഷ്‌കരണത്തിലൂടെ പുതിയ മോഡലുകള്‍ക്ക് വന്നിരിക്കുന്നത്.
ബേസ് മോഡലായ ട്രയംഫ് ടി4 (Triumph T4) ബൈക്കിന് ഇപ്പോള്‍ 2.09 ലക്ഷം രൂപയാണ് പുതുക്കിയ എക്‌സ്-ഷോറൂം വില. കൂടാതെ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്പീഡ് 400 (Speed 400) മോഡലിന് 6,000 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഇതിന്റെ എക്‌സ്-ഷോറൂം വില 2.40 ലക്ഷമായി ഉയര്‍ന്നു. വിപണിയില്‍ പുതുതായി അവതരിപ്പിച്ച ട്രാക്കര്‍ 400 (Tracker 400) മോഡലിന് 3,000 രൂപ കൂടി 2.49 ലക്ഷം രൂപയായി മാറിയിട്ടുണ്ട്.

കമ്പനിയുടെ ഉയര്‍ന്ന പ്രീമിയം മോഡലുകള്‍ക്കും ഈ വിലക്കയറ്റം ബാധകമായിട്ടുണ്ട്. ഓഫ്-റോഡ് പ്രേമികളുടെ പ്രിയ മോഡലായ സ്‌ക്രാംബ്ലര്‍ 400X-ന് ഒറ്റയടിക്ക് 6,000 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കഫേ റേസര്‍ ശൈലിയിലുള്ള ത്രക്സ്റ്റണ്‍ 400, സ്‌ക്രാംബ്ലര്‍ 400 XC എന്നിവയ്ക്ക് 5,000 രൂപ വീതവും ഇപ്പോള്‍ അധികമായി നല്‍കണം.
വിലവര്‍ദ്ധനവ് ഉപഭോക്താക്കള്‍ക്ക് വലിയൊരു സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെങ്കിലും, പ്രകടനത്തിലും എഞ്ചിന്‍ റിഫൈന്‍മെന്റിലും ഈ ബൈക്കുകള്‍ ഇപ്പോഴും മുന്‍പന്തിയിലാണ്. പുതിയ വില പരിഷ്‌കരണം റോയല്‍ എന്‍ഫീല്‍ഡ്, ഹോണ്ട, ജാവ, യെസ്ഡി, ബിഎസ്എ തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകള്‍ മത്സരിക്കുന്ന റെട്രോ സെഗ്മെന്റില്‍ ട്രയംഫിന്റെ മത്സരം കൂടുതല്‍ കടുപ്പമുള്ളതാക്കും. എന്‍ഫീല്‍ഡ് പോലുള്ള ഭീമന്‍മാരോട് മത്സരിക്കുമ്പോള്‍ വില കൂടുതലാകുന്നത് ചിലപ്പോള്‍ ഉപഭാക്താക്കളെ അകറ്റാന്‍ സാധ്യതയുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications