2.5 വർഷത്തിനുള്ളിൽ വിറ്റഴിച്ചത് 1 ലക്ഷം ബൈക്കുകൾ! എൻഫീൽഡിന്റെ നെഞ്ചിടിപ്പ് കൂട്ടി ട്രയംഫ്

ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് (Triumph Motorcycles) ഇന്ത്യന്‍ വിപണിയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി. കമ്പനിയുടെ 400 സിസി ശ്രേണിയിലുള്ള ബൈക്കുകള്‍ വെറും രണ്ടര വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം യൂണിറ്റ് വില്‍പ്പന എന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ട്രയംഫിന്റെ താങ്ങാനാവുന്ന വിലയുള്ള മോഡലുകള്‍ക്ക് ലഭിക്കുന്ന വമ്പിച്ച സ്വീകാര്യതയാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബജാജ് ഓട്ടോയുമായുള്ള (Bajaj Auto) തന്ത്രപരമായ പങ്കാളിത്തത്തിലൂടെ 2023-ന്റെ രണ്ടാം പകുതിയിലാണ് ട്രയംഫ് 400 സിസി ശ്രേണി ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ബജാജിന്റെ പൂനെയിലെ അത്യാധുനിക പ്ലാന്റിലാണ് ഈ ബൈക്കുകള്‍ നിര്‍മ്മിക്കുന്നത്. പ്രാദേശികമായ ഉല്‍പ്പാദനം കുറഞ്ഞ വിലയില്‍ മികച്ച പ്രീമിയം ബൈക്കുകള്‍ പുറത്തിറക്കാന്‍ കമ്പനിയെ സഹായിച്ചു. ഇത് ഇന്ത്യന്‍ വിപണിയില്‍ ട്രയംഫിന്റെ വളര്‍ച്ചയ്ക്ക് വലിയ ഊര്‍ജ്ജമായി മാറി. ഈ സഖ്യത്തിന് കീഴില്‍ ആദ്യം പുറത്തിറങ്ങിയ സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400X എന്നീ മോഡലുകള്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചു.

triumph scrambler 400x lava red satin

മോഡേണ്‍ ക്ലാസിക് ഡിസൈനും അത്യാധുനിക ഫീച്ചറുകളും ഉള്‍പ്പെടുത്തിയ ഈ ബൈക്കുകള്‍ യുവാക്കളെയും ദീര്‍ഘദൂര യാത്രക്കാരെയും ഒരുപോലെ ആകര്‍ഷിച്ചു. പ്രീമിയം ബൈക്ക് സെഗ്മെന്റില്‍ ട്രയംഫിന്റെ സാന്നിധ്യം ശക്തമാക്കാന്‍ ഈ രണ്ട് മോഡലുകള്‍ക്കും ചുരുങ്ങിയ കാലയളവില്‍ സാധിച്ചു.വില്‍പന വര്‍ദ്ധിച്ചതോടെ ഇന്ത്യയിലുടനീളം തങ്ങളുടെ ശൃംഖല വിപുലീകരിക്കാനും ട്രയംഫ് ശ്രദ്ധിച്ചു. നിലവില്‍ ഇന്ത്യയിലെ 200 നഗരങ്ങളിലായി 230-ലധികം ഡീലര്‍ഷിപ്പുകള്‍ ട്രയംഫിനുണ്ട്.

വിപുലമായ ഈ സെയില്‍സ്-സര്‍വീസ് ശൃംഖലയാണ് ഉള്‍നാടന്‍ നഗരങ്ങളിലുള്ളവരിലേക്കും ബ്രാന്‍ഡിനെ എത്തിച്ചത്. പ്രീമിയം ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ വിപുലീകരണമെന്ന് ബജാജ് ഓട്ടോ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ മാത്രമല്ല, വിദേശ വിപണികളിലും ഈ 400 സിസി ബൈക്കുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. ഓസ്ട്രേലിയ, മെക്സിക്കോ, യുകെ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രയംഫ് ബൈക്കുകള്‍ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നു.

triumph speed 400 side

ട്രയംഫ് ഉപഭോക്താക്കളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും പ്രീമിയം ബൈക്ക് രംഗത്ത് കൂടുതല്‍ സജീവമാകുമെന്നും ബജാജ് ഓട്ടോ പ്രസിഡന്റ് മണിക് നംഗിയ പറഞ്ഞു. നിലവിലെ 400 സിസി വിജയത്തിന് പിന്നാലെ പുത്തന്‍ 350 സിസി മോഡല്‍ വികസിപ്പിക്കാനുള്ള നീക്കത്തിലാണ് ബജാജും ട്രയംഫും. 350 സിസിക്ക് മുകളിലുള്ള ബൈക്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 40% ജിഎസ്ടി ഏര്‍പ്പെടുത്തിയതാണ് ഈ പുതിയ തീരുമാനത്തിന് പിന്നില്‍.

കുറഞ്ഞ ജിഎസ്ടി നിരക്കില്‍ ബൈക്കുകള്‍ വിപണിയിലെത്തിച്ചാല്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാമെന്ന് കമ്പനി കരുതുന്നു.പുതിയ 350 സിസി മോഡല്‍ 2026 ഏപ്രിലില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ 400 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ പുതിയ ബൈക്കിന്റെ നിര്‍മ്മാണം. എഞ്ചിന്‍ കപ്പാസിറ്റി കുറയ്ക്കുന്നതിനൊപ്പം പാര്‍ട്‌സുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി കുറഞ്ഞ വിലയില്‍ ഇത് ലഭ്യമാക്കും.

triumph scrambler 400xc

ഇത് റോയല്‍ എന്‍ഫീല്‍ഡിന് കടുത്ത വെല്ലുവിളിയാകുമെന്നുറപ്പാണ്. നിലവില്‍ 350 സിസി സെഗ്മെന്റ് ഭരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഹണ്ടര്‍ 350 എന്നിവയോടായിരിക്കും ട്രയംഫിന്റെ പോരാട്ടം. ബജാജിന്റെ നിര്‍മ്മാണ മികവും ട്രയംഫിന്റെ ആഗോള പ്രശസ്തിയും ഒത്തുചേരുമ്പോള്‍ ഈ പുതിയ 350 സിസി ബൈക്ക് വിപണി പിടിക്കുമെന്നാണ് വിലയിരുത്തല്‍. പ്രീമിയം ബൈക്ക് വിപണിയിലെ ഈ മത്സരം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച ഓപ്ഷനുകള്‍ നല്‍കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, March 10, 2026, 12:00 [IST]
English summary
Triumph 400cc motorcycles one lakh sales milestone india new 350cc under works details
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X