TVS APACHE ആരാധകർക്ക് സന്തോഷവാർത്ത! ഹെഡ്‌ലാമ്പിൽ കിടിലൻ അപ്ഡേറ്റുമായി ബ്രാൻഡ്
പ്രമുഖ ഇന്ത്യൻ ഇരുചക്രവാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി, തങ്ങളുടെ അപ്പാച്ചെ ശ്രേണിയിലെ എല്ലാ മോഡലുകളിലും പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന ടീസർ പ്രകാരം, ഇത് അടിസ്ഥാന വേരിയന്റുകളിൽ ഉൾപ്പെടെ സ്റ്റാൻഡേർഡായി ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ ടിവിഎസ് ടീസറിൽ മോട്ടോജിപി-ശൈലിയിലുള്ള റേസിംഗ് രംഗങ്ങളാണുള്ളത്. ടിവിഎസ് അപ്പാച്ചെ RR 310, RTR 160 4V, RTR 200 4V മോഡലുകൾ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകളോടെയെത്തിയിട്ടുണ്ട്. ഇത് അപ്പാച്ചെ 4V സീരീസിൽ പുതിയ ഹെഡ്‌ലാമ്പുകൾ എത്തുമെന്ന് ഉറപ്പാക്കുന്നു.
പുതിയ പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ ഷാർപ്പും പ്രീമിയവും ആകർഷകവുമാണ്. അപ്പാച്ചെ 4V സീരീസിൻ്റെ സ്പോർട്ടി ശൈലിയുമായി നന്നായി ചേരുന്ന ഇവ, കൂടുതൽ വിശാലമായ പ്രകാശ വിതരണവും അത് പോലെ തന്നെ മെച്ചപ്പെട്ട രാത്രി കാഴ്ചയും വാഗ്ദാനം ചെയ്യുന്നുണ്ട്. ക്ലാസ് ഡി പ്രൊജക്ടറുകൾ ആദ്യം അപ്പാച്ചെ വാർഷിക എഡിഷൻ മോഡലുകളിലാണ് കമ്പനി അവതരിപ്പിച്ചത്.

അപ്പാച്ചെ 4V സീരീസിലെ ആദ്യ എൽഇഡി ഹെഡ്‌ലാമ്പുകളുടെ ഫ്ലാറ്റ് ഡിസൈനിനും DRL-കൾക്കും സമ്മിശ്ര പ്രതികരണങ്ങളുണ്ടായിരുന്നു. പിന്നീട് ടിവിഎസ് DRL-കൾ ഹെഡ്‌ലാംപ് യൂണിറ്റിനുള്ളിൽ പുനഃസ്ഥാപിച്ച് ഡിസൈൻ പരിഷ്കരിച്ചിരുന്നു. പുതിയ പ്രൊജക്ടർ എൽഇഡി സംവിധാനത്തിൽ താഴെയായി ലൈറ്റ് ബ്ലേഡുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്, പ്രീമിയം ലുക്കും മെച്ചപ്പെട്ട പ്രകാശവും ഉറപ്പാക്കാൻ സഹായിക്കുന്നുണ്ട്.
പ്രൊജക്ടർ എൽഇഡി സ്റ്റാൻഡേർഡാക്കുന്നത് അപ്പാച്ചെ 4V സീരീസിന് ഡിമാൻ്റ് കൂട്ടുമെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. ബജാജ് പൾസർ N160, N250 മോഡലുകളോട് ഡിസൈൻ സാമ്യമുള്ളതായി തോന്നിയേക്കാം. എങ്കിലും, ബജാജ്, ഹീറോ മോട്ടോർസൈക്കിൾസ് പോലുള്ള വൻ എതിരാളികളുള്ള സ്പോർട്സ് കമ്മ്യൂട്ടർ സെഗ്‌മെന്റിൽ അപ്പാച്ചെയ്ക്ക് ഇതൊരു സ്വാഗതാർഹമായ നവീകരണമാണ് എന്ന കാര്യം ഉറപ്പാണ്.

പ്രൊജക്ടർ എൽഇഡി ഹെഡ്‌ലാമ്പുകൾ സ്റ്റാൻഡേർഡാക്കുന്നതോടെ അപ്പാച്ചെ ശ്രേണിയിൽ വില വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ അപ്പാച്ചെ RTR 160 4V-യുടെ എക്സ്-ഷോറൂം വില 1,38,869 മുതലും, RTR 200 4V-യുടേത് 1,41,990 മുതലുമാണ്. ടിവിഎസിൻ്റെ എല്ലാ മോഡലുകൾക്കും പ്രത്യേക ഡിമാൻ്റും ഫാൻബേസുമുളളതാണ്. അത് കൊണ്ട് തന്നെ ഈ മാറ്റം ഏറെ സ്വാഗതാർഹമായിരിക്കുമെന്ന് 100 ശതമാനം ഉറപ്പാണ്.
ആഭ്യന്തര വില്‍പനയിലും കയറ്റുമതിയിലും ഒരുപോലെ മികവ് പുലര്‍ത്തി തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ചരിത്ര നേട്ടത്തിലെത്തി. കഴിഞ്ഞ മാസം രാജ്യത്തെ ടോപ് 5 ടൂവീലര്‍ ബ്രാന്‍ഡുകള്‍ എല്ലാം തന്നെ വളര്‍ച്ച കൈവരിച്ചു. ഈ പ്രമുഖ കമ്പനികള്‍ എല്ലാം ചേര്‍ന്ന് കഴിഞ്ഞ മാസം മൊത്തം 18,02,317 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ് വിറ്റത്.
2025 ഡിസംബറിലെ കണക്കുകള്‍ വിശദമായി നോക്കുമ്പോള്‍ ആഭ്യന്തര+കയറ്റുമതി വിപണികളില്‍ നിന്നായി മൊത്തം 4,61,071 യൂണിറ്റ് വില്‍പ്പനയുമായാണ് ടിവിഎസ് ഒന്നാം സ്ഥാനത്തെത്തിയത്. ടിവിഎസ് മോട്ടോര്‍ കമ്പനി ജുപ്പിറ്റര്‍, അപ്പാച്ചെ, എന്‍ടോര്‍ക്ക് തുടങ്ങിയ മോഡലുകള്‍ക്കൊപ്പം ഇലക്ട്രിക് സ്‌കൂട്ടറായ ഐക്യൂബിനും മികച്ച സ്വീകാര്യത ലഭിച്ചു. ആഗോള വിപണിയിലേക്കുള്ള കയറ്റുമതിയില്‍ നേടിയ വലിയ കുതിപ്പ് മറ്റ് പ്രമുഖ കമ്പനികളെ പിന്നിലാക്കാന്‍ ടിവിഎസിനെ സഹായിച്ചു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications