ദിവസവും വെറും ₹3 ചെലവില്‍ 30 KM യാത്ര! പെട്രോള്‍ വണ്ടികളെ വിറപ്പിച്ച് ഐക്യൂബ്, ടോപ് 10-ലെ ഏക ഇ-സ്‌കൂട്ടര്‍

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ പെട്രോള്‍ മോഡലുകള്‍ക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തി ടിവിഎസ് ഐക്യൂബ് (TVS iQube) ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ കുതിക്കുന്നു. 2025 ഡിസംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ടോപ് 10 ടൂവീലറുകളുടെ പട്ടികയില്‍ ഇടംപിടിച്ച ഏക ഇലക്ട്രിക് മോഡലാണ് ടിവിഎസ് ഐക്യൂബ്. ഹീറോ സ്പ്ലെന്‍ഡര്‍, ഹോണ്ട ആക്ടിവ തുടങ്ങിയ അതികായന്മാര്‍ വാഴുന്ന പട്ടികയിലാണ് ഐക്യൂബ് സ്ഥാനം ഉറപ്പിച്ചത്. റഷ്ലെയ്നില്‍ പങ്കുവെച്ച ടോപ് 10 ടൂവീലറുകളുടെ പട്ടിക പ്രകാരം 2025 ഡിസംബറില്‍ മാത്രം ടിവിഎസ് 35,177 യൂണിറ്റ് ഐക്യൂബ് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു.

2024 ഡിസംബറില്‍ ഉണ്ടായിരുന്ന 20003 യൂണിറ്റിനേക്കാള്‍ 75.86 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഐക്യൂബ് നേടിയത്. 15174 യൂണിറ്റിന്റെ വേളിയം വര്‍ധനവാണ് ഡിസംബറില്‍ രേപ്പെടുത്തിയത്. ഇലക്ട്രിക് വാഹന വിപണിയിലെ മറ്റ് പ്രമുഖരായ ബജാജ് ചേതക്, ഓല ഇലക്ട്രിക് തുടങ്ങിയവയെ പിന്നിലാക്കിയാണ് ടിവിഎസ് ഈ നേട്ടം കൈവരിച്ചത്. ഐക്യൂബ് നിരയിലെ വിവിധ വേരിയന്റുകളുടെ ജനപ്രീതി നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുന്നതാണ് ഈ റെക്കോര്‍ഡ് വില്‍പ്പന നേട്ടത്തിലേക്ക് നയിച്ചത്.

tvs iqube sales dec 2025

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഒന്നാണ് ടിവിഎസ് ഐക്യൂബ്.
ഐക്യൂബ് ലൈനപ്പിലെ എല്ലാ മോഡലുകള്‍ക്കും ഹബ് മൗണ്ടഡ് മോട്ടോറാണ് കരുത്ത് പകരുന്നത്. പുതുതായി പുറത്തിറങ്ങിയ ഐക്യൂബ് 3.1 വേരിയന്റിന് മണിക്കൂറില്‍ 82 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. വെറും 116.8 കിലോഗ്രാം മാത്രമാണ് ഈ മോഡലിന്റെ ഭാരം. ലൈറ്റ്വെയിറ്റ് രൂപകല്‍പ്പന ഇവിയുടെ പ്രകടനവും റേഞ്ചും മെച്ചപ്പെടുത്തുന്നുണ്ട്.

നഗര യാത്രകള്‍ക്ക് ഇത് ഏറെ അനുയോജ്യമായ സ്‌കൂട്ടറാണ് ഇത്. ഉപകാരപ്രദമായ നിരവധി ഫീച്ചറുകള്‍ ഐക്യൂബില്‍ ടിവിഎസ് നല്‍കിയിരിക്കുന്നു. 32 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് സ്പേസ്, കളര്‍ ടിഎഫ്ടി ഡിസ്പ്ലേ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, പില്യണ്‍ ബാക്ക്‌റെസ്റ്റ് എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്. കൂടാതെ ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളും ഇത് ലഭ്യമാണ്.

No Top 10 2Ws Dec-25 Dec-24 Diff Growth % YoY % Share Dec 25
1 Splendor 2,80,760 1,92,438 88,322 45.90 26.75
2 Activa 1,81,604 1,20,981 60,623 50.11 17.30
3 Shine 1,41,602 1,00,841 40,761 40.42 13.49
4 Jupiter 1,20,477 88,668 31,809 35.87 11.48
5 Pulsar 79,616 65,571 14,045 21.42 7.59
6 Access 69,622 52,180 17,442 33.43 6.63
7 HF Deluxe 49,051 41,713 7,338 17.59 4.67
8 TVS XL 46,133 33,092 13,041 39.41 4.40
9 Apache 45,507 20,885 24,622 117.89 4.34
10 iQube 35,177 20,003 15,174 75.86 3.35
- Total 10,49,549 7,36,372 3,13,177 42.53 100.00

ഐക്യൂബ് 3.1 kWh വേരിയന്റിലെ ബാറ്ററി 0-80% വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 3 മുതല്‍ 4.5 മണിക്കൂര്‍ വരെയാണ് സമയം എടുക്കുന്നത്.വില്‍പ്പന ഉയര്‍ത്താനായി കുറഞ്ഞ വിലയില്‍ ഐക്യൂബിന്റെ 2.2kWh വേരിയന്റും ടിവിഎസ് അവതരിപ്പിച്ചിട്ടുണ്ട്. 1 ലക്ഷം രൂപയില്‍ താഴെ എക്സ്-ഷോറൂം വില വില വരുന്ന ഈ എന്‍ട്രി ലെവല്‍ വേരിയന്റ് ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇ-സ്‌കൂട്ടറുകളില്‍ ഒന്ന് കൂടിയാണ്.

ഇത് സാധാരണക്കാരായ ആളുകള്‍ക്ക് ഐക്യൂബ് മികച്ച സാമ്പത്തിക ലാഭം നേടിക്കൊടുക്കുന്നു. പെട്രോള്‍ സ്‌കൂട്ടര്‍ 50,000 കിലോമീറ്റര്‍ ഓടിക്കാന്‍ 1 ലക്ഷം രൂപ ചെലവാകുമ്പോള്‍, ഐക്യൂബിന് വെറും 6,466 രൂപ മാത്രമേ വരുന്നുള്ളൂ എന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. സര്‍വീസ്, മെയിന്റനന്‍സ് ചെലവുകള്‍ ഇല്ലാത്തതിനാല്‍ ഉപഭോക്താവിന് 93,500 രൂപയോളം ലാഭിക്കാന്‍ സാധിക്കും. ഇത് സാധാരണക്കാരായ ഉപഭോക്താക്കളെ വലിയ തോതില്‍ ഇവിയിലേക്ക് ആകര്‍ഷിക്കുന്നു.

tvs iqube colours

ദിവസവും 30 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക് മാസത്തില്‍ ഏകദേശം 189 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ. അതായത് ദിവസത്തെ യാത്രാ ചെലവ് വെറും 6.30 രൂപ മാത്രം. ശരാശരി വൈദ്യുതി നിരക്ക് യൂണിറ്റിന് 7 മുതല്‍ 8 രൂപ വരെ കണക്കാക്കിയാല്‍ ഒരു തവണ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 15.40 രൂപയാണ് (2.2 യൂണിറ്റ്) ചെലവ് വരുന്നത്. ഐക്യൂബ് എന്‍ട്രി ലെവല്‍ വേരിയന്റിന്റെ IDC റേഞ്ച് 94 കിലോമീറ്ററാണ്.

ഏകദേശം 70 മുതല്‍ 75 രൂപ വരെ ട്രൂ റേഞ്ച് പ്രതീക്ഷിക്കാവുന്ന സ്‌കൂട്ടര്‍ 1 കിലോമീറ്റര്‍ ഓടാന്‍ ഏകദേശം 21 പൈസയാണ് ചെലവ് വരിക. അങ്ങിനെ വരുമ്പോള്‍ ദിവസവും 30 കിലോമീറ്റര്‍ ഓടുന്നയാള്‍ക്ക് ചെലവ് വരുന്നത് ഏകദേശം 6.30 രൂപയാണ്. ഇതേ വ്യക്തിക്ക് 1 മാസം ഏകദേശം ഇന്ധന ഇനത്തില്‍ ചെലവാക്കേണ്ടി വരുന്നത് വെറും 2268 രൂപ മാത്രമാണ്.

tvs iqube side

ഒരു തവണ ചാര്‍ജ് ചെയ്താല്‍ അത് 2.5 ദിവസത്തോളം നീണ്ടുനില്‍ക്കുന്നതിനാല്‍ ആഴ്ചയില്‍ 2 അല്ലെങ്കില്‍ 3 പ്രാവശ്യമോ മാത്രം ചാര്‍ജിലിട്ടാല്‍ മതിയാകും. ടോപ് എന്‍ഡ് ഐക്യൂബ് ST മോഡല്‍ സിംഗിള്‍ ചാര്‍ജില്‍ 145 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമായിരിക്കുകയാണ്.

കുറഞ്ഞ പ്രവര്‍ത്തന ചെലവും മികച്ച സാങ്കേതിക വിദ്യയുമാണ് ഐക്യൂബിനെ വിപണിയിലെ പ്രിയതാരമാക്കുന്നത്. സുസ്ഥിരമായ മൊബിലിറ്റിയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ സംരംഭങ്ങളും ടിവിഎസിന്റെ ഈ കുതിപ്പിന് കരുത്തേകുന്നു. വരും മാസങ്ങളില്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയിലുള്ള വേരിയന്റുകളും സ്‌കൂട്ടറുകളും അവതരിപ്പിച്ച് വിപണി വിഹിതം വര്‍ദ്ധിപ്പിക്കാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Saturday, January 24, 2026, 16:30 [IST]
English summary
Tvs iqube only ev in top 10 two wheelers list december 2025 sales savings explained
കൂടുതല്‍... #tvs motor #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X