മാസം എത്ര രൂപ EMI അടയ്ക്കണം? ടിവിഎസ്, ഏഥർ, ഹീറോ സ്കൂട്ടറുകളുടെ വേരിയന്റ് തിരിച്ചുള്ള കൃത്യമായ കണക്കുകൾ

ഇന്ത്യന്‍ വിപണിയില്‍ ഇന്ധനവിലയില്‍ ഉണ്ടാകുന്ന തുടര്‍ച്ചയായ മാറ്റങ്ങള്‍ സാധാരണക്കാരായ ഇരുചക്ര വാഹന ഉപഭോക്താക്കളെ വലിയ രീതിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇന്ന് ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ വിപണിയിലേക്ക് ഇറങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മുന്നില്‍ നിരവധി ഓപ്ഷനുകളുണ്ട്. അവയെല്ലാം മാസതവണ വ്യവസ്തയില്‍ സ്വന്തമാക്കാനും സാധിക്കും. ഈ സാഹചര്യത്തില്‍ നിലവില്‍ വിപണിയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന മൂന്ന് പ്രമുഖ മോഡലുകളുടെ കൃത്യമായ പ്രതിമാസ ഇഎംഐ (EMI) വിവരങ്ങളാണ് താഴെ വേര്‍തിരിച്ച് നല്‍കുന്നത്.

പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി 100% തുകയും ലോണ്‍ തുകയായി പരിഗണിച്ചാണ് ഈ പ്രതിമാസ ഇഎംഐ കണക്കാക്കിയിരിക്കുന്നത്. ഇതിനായി ബാങ്കുകള്‍ പൊതുവായി ഈടാക്കുന്ന 9.5 ശതമാനം പലിശ നിരക്കും രണ്ട് വര്‍ഷത്തെ (24 മാസം) തിരിച്ചടവ് കാലാവധിയുമാണ് മാനദണ്ഡമാക്കിയിട്ടുള്ളത്. അധികമായി വരുന്ന ആഡ്-ഓണ്‍ പായ്ക്കുകളുടെ തുക ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

iqube rizta vida vx2 emi calculation

ടിവിഎസ് ഐക്യൂബ് സീരീസ്

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ആണ് ടിവിഎസ് ഐക്യൂബ്. വിപണിയില്‍ മൂന്ന് പ്രധാന വേരിയന്റുകളിലാണ് ടിവിഎസ് ഐക്യൂബ് ലഭ്യമാകുന്നത്. 2.2 kWh, 3.1 kWh, 3.5 kWh എന്നീ വ്യത്യസ്ത ബാറ്ററി ശേഷികളില്‍ എത്തുന്ന ബേസ് മോഡലിന് പുറമെ ഐക്യൂബ് S, ഐക്യൂബ് ST എന്നീ ഉയര്‍ന്ന വേരിയന്റുകളും ഈ നിരയിലുണ്ട്.

കരുത്തുറ്റ ബിഎല്‍ഡിസി മോട്ടോറുകളാണ് ഈ വാഹനങ്ങള്‍ക്കെല്ലാം കരുത്ത് പകരുന്നത്. ബാറ്ററി ശേഷിയും എക്‌സ്-ഷോറൂം വിലയും അടിസ്ഥാനമാക്കി ടിവിഎസ് ഐക്യൂബ് വാങ്ങുന്നവര്‍ പ്രതിമാസം അടയ്‌ക്കേണ്ടി വരുന്ന ഇഎംഐ തുക 4,322 രൂപ മുതല്‍ 7,293 രൂപ വരെയാണ്. ഇതില്‍ ഉയര്‍ന്ന വേരിയന്റായ ഐക്യൂബ് ST 5.3 kWh പതിപ്പിനാണ് വിപണിയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഇഎംഐ നിരക്ക് വരുന്നത്.

iqube rizta vida vx2 emi calculation

ഏഥര്‍ റിസ്ത

ജനപ്രിയ മോഡലായ ഏഥര്‍ റിസ്ത പ്രധാനമായും S, Z എന്നീ രണ്ട് പ്രധാന വേരിയന്റുകളിലാണ് വിപണിയിലെത്തുന്നത്. കൂടുതല്‍ യാത്രാ സൗകര്യവും വലിയ സീറ്റും വാഗ്ദാനം ചെയ്യുന്ന ഈ മോഡല്‍ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ചുരുങ്ങിയ നാളുകള്‍ കൊണ്ട് വിപണിയില്‍ വമ്പന്‍ ഹിറ്റായി മാറിയ റിസ്ത വാങ്ങാന്‍ ഇന്ത്യന്‍ ഫാമിലികള്‍ മത്സരിക്കുകയാണ്.

ഏഥര്‍ റിസ്ത സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വേരിയന്റുകള്‍ക്ക് അനുസരിച്ച് പ്രതിമാസം 5,558 രൂപ മുതല്‍ 6,384 രൂപ വരെയാണ് തിരിച്ചടവ് തുക കണക്കാക്കിയിട്ടുള്ളത്. മികച്ച കണക്റ്റിവിറ്റി ഫീച്ചറുകളും ഡിജിറ്റല്‍ ഡിസ്പ്ലേയും ഉള്‍പ്പെടുന്ന റിസ്ത Z വേരിയന്റിന് സ്വാഭാവികമായും ബേസ് മോഡലിനേക്കാള്‍ അല്‍പ്പം കൂടിയ ഇഎംഐ തുക നല്‍കേണ്ടി വരും.

iqube rizta vida vx2 emi calculation

ഹീറോ വിഡ VX2 സീരീസ്

ഹീറോയുടെ താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന വിഡ VX2 എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഗോ 2.2 kWh, , ഗോ 3.4 kWh, പ്ലസ് എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. മികച്ച ഹാന്‍ഡ്ലിംഗും പ്രായോഗികതയും മുന്‍നിര്‍ത്തി നിര്‍മ്മിച്ചിരിക്കുന്ന ഈ സ്‌കൂട്ടര്‍ ദൈനംദിന നഗരയാത്രകള്‍ക്ക് ഏറെ അനുയോജ്യമായ സേഫ്റ്റി ഫീച്ചറുകളുമായാണ് വരുന്നത്.

ഈ മൂന്ന് സ്‌കൂട്ടറുകളില്‍ ഏറ്റവും കുറഞ്ഞ പ്രതിമാസ ഇഎംഐ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നത് ഹീറോ വിഡ VX2 സീരീസ് ആണ്. ഇതിന്റെ പ്രാരംഭ എന്‍ട്രി ലെവല്‍ ഗോ 2.2 kWh മോഡലിന് 3,604 രൂപയും, ഗോ 3.4 kWh പതിപ്പിന് 4,100 രൂപയും, ഉയര്‍ന്ന പതിപ്പായ VX2 പ്ലസ് മോഡലിന് പ്രതിമാസം 4,605 രൂപയുമാണ് തിരിച്ചടവ് വരുന്നത്. ഈ മോഡലുകളുടെ ഇഎംഐ പ്ലാനുകള്‍ താഴെ നല്‍കിയ പട്ടികയില്‍ വിശദമായി വായിക്കാം.

Model & Variant Ex-Showroom Price Interest Rate / Tenure Monthly EMI
TVS iQube 2.2 kWh ₹94,134 9.5% / 24 Months ₹4,322
TVS iQube 3.1 kWh ₹1,00,000 9.5% / 24 Months ₹4,591
TVS iQube 3.5 kWh ₹1,08,993 9.5% / 24 Months ₹5,004
TVS iQube S 4.7 kWh ₹1,17,642 9.5% / 24 Months ₹5,401
TVS iQube ST 5.3 kWh ₹1,58,834 9.5% / 24 Months ₹7,293
Ather Rizta S ₹1,21,047 9.5% / 24 Months ₹5,558
Ather Rizta Z ₹1,39,046 9.5% / 24 Months ₹6,384
Vida VX2 Go 2.2 ₹78,490 9.5% / 24 Months ₹3,604
Vida VX2 Go 3.4 ₹89,290 9.5% / 24 Months ₹4,100
Vida VX2 Plus ₹1,00,290 9.5% / 24 Months ₹4,605

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Wednesday, July 1, 2026, 10:47 [IST]
English summary
Tvs iqube vs ather rizta vs vida vx2 electric scooter emi comparison malayalam
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X