കൂടുതൽ പ്രീമിയം ലുക്കിൽ തിളങ്ങാൻ ഇന്ത്യക്കാരുടെ സ്വന്തം ഫാമിലി സ്‌കൂട്ടർ! വിലയിലും നേരിയ മാറ്റം

യൂത്തിനും ഫാമിലിക്കും ഒരുപോലെ പ്രിയങ്കരമായ ടിവിഎസ് ജുപ്പിറ്റര്‍ 125 സ്‌കൂട്ടര്‍ ഇനി കൂടുതല്‍ സ്‌റ്റൈലിഷ് ലുക്കില്‍ സ്വന്തമാക്കാം. രണ്ട് ആകര്‍ഷകമായ പുതിയ ഡ്യുവല്‍-ടോണ്‍ നിറങ്ങളുമായാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ജുപ്പിറ്റര്‍ സ്‌കൂട്ടര്‍ ശ്രേണിക്ക് പുതുമ നല്‍കുന്നതിനായി പുതിയ നിറങ്ങള്‍ നല്‍കിയതിനൊപ്പം വിലയില്‍ നേരിയ വര്‍ദ്ധനവും കമ്പനി വരുത്തിയിട്ടുണ്ട്. ജുപ്പിറ്ററിന്റെ (DT SXC വേരിയന്റിലാണ് ഈ പുതിയ നിറങ്ങള്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്. ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായി വിപണിയില്‍ നിന്ന് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ അപ്‌ഡേറ്റ് നടപ്പാക്കിയിരിക്കുന്നത്.

'ഐവറി എലൈറ്റ് ഗ്രീന്‍' (Ivory Elite Green), 'ഐവറി മാറ്റ് കോപ്പര്‍ ബ്രോണ്‍സ്' (Ivory Matte Copper Bronze) എന്നിവയാണ് ടിവിഎസ് ജുപ്പിറ്റര്‍ 125 സ്‌കൂട്ടറിന്റെ കളര്‍ പാലറ്റില്‍ ഇടംപിടിച്ച രണ്ട് പുത്തന്‍ നിറങ്ങള്‍. സ്‌കൂട്ടറിന് കൂടുതല്‍ ആധുനികവും മനോഹരവുമായ പ്രീമിയം ലുക്ക് നല്‍കാന്‍ ഈ രണ്ട് നിറങ്ങള്‍ക്കും സാധിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

tvs jupiter 125 new colours

ഇതില്‍ ഐവറി എലൈറ്റ് ഗ്രീന്‍ ഷേഡില്‍ സ്‌കൂട്ടറിന്റെ ഫെന്‍ഡര്‍, അപ്രോണിന്റെ മധ്യഭാഗം, പ്രധാന ബോഡി പാനലുകള്‍ എന്നിവയ്ക്ക് ലൈറ്റ് ഗ്രീന്‍ ഫിനിഷാണ് നല്‍കിയിട്ടുള്ളത്. അപ്രോണിന്റെ വശങ്ങളിലും ഫ്‌ലോര്‍ബോര്‍ഡിന്റെ താഴ് ഭാഗത്തും പില്യണ്‍ ഗ്രാബ് റെയിലിലും വെള്ള നിറത്തിലുള്ള ഹൈലൈറ്റുകള്‍ നല്‍കി ഇതിനെ കൂടുതല്‍ ഭംഗിയുള്ളതാക്കി മാറ്റിയിട്ടുണ്ട്. ഈ പുതിയ ഡ്യുവല്‍-ടോണ്‍ മോഡലുകളുടെ അപ്രോണ്‍ ഇന്റീരിയറും ഫ്‌ലോര്‍ബോര്‍ഡും ബീജ് (Beige) ഫിനിഷിലാണ് കമ്പനി ഒരുക്കിയത്.

സ്‌കൂട്ടറിന് ലക്ഷ്വറി ലുക്ക് നല്‍കാന്‍ ഈ ബീജ് കളര്‍ കോമ്പിനേഷന്‍ സഹായിക്കും. രണ്ടാമത്തെ ഓപ്ഷനായ ഐവറി മാറ്റ് കോപ്പര്‍ ബ്രോണ്‍സ് പതിപ്പും ഇതേ രൂപകല്‍പ്പനയാണ് പിന്തുടരുന്നത്. എന്നാല്‍ ഇതില്‍ ഗ്രീനിന് പകരം കൂടുതല്‍ ആകര്‍ഷകമായ ബ്രോണ്‍സ് എലമെന്റുകളാണ് ബോഡി പാനലുകളില്‍ നല്‍കിയിട്ടുള്ളത്. നിരത്തില്‍ സ്‌കൂട്ടറിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ പുതിയ നിറങ്ങള്‍ സഹായിക്കും.

നിറങ്ങളിലെ പുതുമയ്ക്ക് പുറമെ ജുപ്പിറ്റര്‍ 125 റേഞ്ചിന്റെ വിലയിലും കമ്പനി നേരിയ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. സ്‌കൂട്ടറിന്റെ ബേസ് ഡ്രം-അലോയ് (Drum-Alloy) വേരിയന്റിന് 600 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ജുപ്പിറ്റര്‍ 125 മോഡലിന്റെ പ്രാരംഭ വില 78,700 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഡിസ്‌ക് (Disc) ബ്രേക്ക് വേരിയന്റിനും സമാനമായ രീതിയില്‍ 600 രൂപയാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്.

ഇതോടെ ഡിസ്‌ക് മോഡല്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ ഇനി മുതല്‍ 83,900 രൂപ എക്‌സ്-ഷോറൂം വിലയായി നല്‍കേണ്ടി വരും. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബജറ്റിന് അനുയോജ്യമായ വേരിയന്റ് നോക്കി തിരഞ്ഞെടുക്കാന്‍ സാധിക്കും. പുതിയ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാക്കിയിട്ടുള്ള DT SXC ട്രിമ്മിന്റെ വിലയില്‍ കമ്പനി നിലവില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

പുതിയ ഡ്യുവല്‍-ടോണ്‍ ഫിനിഷില്‍ എത്തുന്ന ഈ ജനപ്രിയ വേരിയന്റ് മുമ്പത്തെ പോലെ തന്നെ 86,750 രൂപയ്ക്ക് വിപണിയില്‍ തുടര്‍ന്നും ലഭ്യമാകും. എന്നാല്‍ ടോപ് സ്‌പെക് SmartXonnect വേരിയന്റിനാണ് ഏറ്റവും ഉയര്‍ന്ന വിലവര്‍ദ്ധനവ് ലഭിച്ചത്. 1,000 രൂപയാണ് വര്‍ദ്ധിച്ചതോടെ ടോപ് സ്‌പെക് മോഡലിന്റെ പുതിയ വില 89,060 രൂപയായി ഉയര്‍ന്നു. എക്‌സ്‌ഷോറൂം വിലകളാണ് ഇവയെല്ലാം

പുതിയ നിറങ്ങളും ചെറിയ വില വ്യത്യാസങ്ങളും മാറ്റിനിര്‍ത്തിയാല്‍ ടിവിഎസ് ജുപ്പിറ്റര്‍ 125 സ്‌കൂട്ടറിന്റെ മെക്കാനിക്കല്‍ വശങ്ങളില്‍ കമ്പനി യാതൊരുവിധ മാറ്റങ്ങളും വരുത്തിയിട്ടില്ല. സ്‌കൂട്ടറിന്റെ വിശ്വസനീയമായ പഴയ എഞ്ചിന്‍ തന്നെയാണ് ഇപ്പോഴും തുടിപ്പേകുന്നത്. പരമാവധി 8.7 bhp പവറും 11.1 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 124.8 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഈ സ്‌കൂട്ടറിന്റെ ഹൃദയം. മികച്ച ഇന്ധനക്ഷമത നല്‍കുന്ന ഈ എഞ്ചിന്‍ സിവിടി ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

പുതിയ അപ്ഡേറ്റിലൂടെ സ്‌കൂട്ടറിന്റെ ഫീച്ചറുകളിലോ മറ്റ് ഹാര്‍ഡ്വെയര്‍ ഘടകങ്ങളിലോ ുതിയ മാറ്റങ്ങളൊന്നും കമ്പനി പ വരുത്തിയിട്ടില്ല. മികച്ച യാത്രാസുഖം നല്‍കുന്ന മുമ്പത്തെ അതേ സസ്പെന്‍ഷന്‍ സംവിധാനവും മികച്ച സുരക്ഷ പ്രദാനം ചെയ്യുന്ന ബ്രേക്കിംഗ് സെറ്റപ്പും സ്‌കൂട്ടറില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
വലിയ അണ്ടര്‍-സീറ്റ് സ്റ്റോറേജ് സൗകര്യവും എളുപ്പമുള്ള എക്‌സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലിംഗും ഇതിന്റെ ഹൈലൈറ്റുകളായി തുടരുന്നു. പുത്തന്‍ അപ്‌ഡേറ്റില്‍ പ്രധാനമായും ജുപ്പിറ്റര്‍ സ്‌കൂട്ടറിന്റെ ഭംഗി കൂട്ടുന്നതിന് മാത്രമാണ് കമ്പനി ശ്രമിച്ചത്.

ഇന്ത്യന്‍ 125 സിസി സ്‌കൂട്ടര്‍ വിപണിയില്‍ നിലവില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ഹോണ്ട ആക്ടിവ 125, സുസുക്കി ആക്‌സസ് 125, ഹീറോ ഡെസ്റ്റിനി 125 തുടങ്ങിയ പ്രമുഖ സ്‌കൂട്ടറുകളോടാണ് ടിവിഎസ് ജുപ്പിറ്റര്‍ 125 മത്സരിക്കുന്നത്. കിടമത്സരത്തിനിടെ പുതിയ നിറങ്ങള്‍ അവതരിപ്പിച്ചത് ജുപ്പിറ്ററിന് വിപണിയില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പുതിയ ജുപ്പിറ്റര്‍ സ്‌കൂട്ടര്‍ വാങ്ങാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാനും ടെസ്റ്റ് റൈഡുകള്‍ക്കുമായി അടുത്തുള്ള അംഗീകൃത ടിവിഎസ് ഡീലര്‍ഷിപ്പുകളുമായി ബന്ധപ്പെടാവുന്നതാണ്.

Article Published On: Monday, May 25, 2026, 16:40 [IST]
English summary
Tvs jupiter 125 launched new dual tone colours price hiked
കൂടുതല്‍... #tvs motor #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X