മാരുതിയുടെയും ഹോണ്ടയുടെയും തന്ത്രം പയറ്റി ടിവിഎസ്! ഇനി ജനം ഷോറൂമിലേക്ക് ഒഴുകും

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പുത്തന്‍ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖല ആരംടിക്കാന്‍ ഒരുങ്ങി ടിവിഎസ്. ഉപഭോക്താക്കള്‍ക്ക് ആഡംബരപൂര്‍ണമായ പര്‍ച്ചേസ് അനുഭവം സമ്മാനജക്കുന്നതിന് വേണ്ടിയാണ് തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ഉയര്‍ന്ന വിലയുള്ള മോട്ടോര്‍സൈക്കിളുകള്‍ മാത്രമായി വില്‍ക്കുന്നതിനായി 'ടിവിഎസ് പാഡോക്ക്' എന്ന പേരില്‍ പ്രത്യേക എക്‌സ്‌ക്ലൂസീവ് ഷോറൂമുകള്‍ ആരംഭിക്കാനൊരുങ്ങുന്നത്. നിലവില്‍ കാര്‍ വിപണിയില്‍ മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം മോഡലുകള്‍ നെക്‌സ (Nexa) വഴിയും, സാധാരണ മോഡലുകള്‍ അരീന വഴിയും വില്‍ക്കുന്ന അതേ മാതൃകയാണ് ടിവിഎസും ഇവിടെ പിന്തുടരുന്നത്.

ഇരുചക്ര വാഹന വിപണിയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയും ഇതേ രീതിയിലാണ് തങ്ങളുടെ പ്രീമിയം ബൈക്കുകള്‍ക്കായുള്ള ബിഗ്വിംഗ് (BigWing) ഷോറൂമുകള്‍ നടത്തുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2026-27 രണ്ടാം പാദത്തില്‍, അതായത് വരാനിരിക്കുന്ന ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ രാജ്യത്തെ ആദ്യത്തെ 'ടിവിഎസ് പാഡോക്ക്' ഡീലര്‍ഷിപ്പ് ഔദ്യോഗികമായി തുറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

tvs motor company

പ്രീമിയം ബൈക്ക് ഉപഭോക്താക്കള്‍ക്ക് ടൂവീലര്‍ വാങ്ങുമ്പോഴും അത് ഉപയോഗിക്കുമ്പോഴും രാജ്യാന്തര നിലവാരമുള്ള സേവനം ലഭ്യമാക്കാനാണ് ടിവിഎസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത ആഗോള ഡിസൈന്‍ ഏജന്‍സിയായ 'ചെക്ക്ലാന്‍ഡ് കിന്‍ഡ്ലിസൈഡ്സ്' (Checkland Kindleysides) ആണ് ടിവിഎസിന് വേണ്ടി ഈ പുത്തന്‍ പാഡോക്ക് ഷോറൂമുകള്‍ അത്യാധുനിക ശൈലിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഷോറൂമുകളുടെ വിഷ്വല്‍ ഭംഗിയും പ്രീമിയം അന്തരീക്ഷവും ഉയര്‍ത്തുന്ന തരത്തിലാണ് ഫ്രഞ്ചുകാര്‍ ടിവിഎസിന്റെ പുതിയ സംരംഭം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടിവിഎസിന്റെ അപ്പാച്ചെ RR 310 (TVS Apache RR310), RTR 310 (TVS Apache RTR 310) തുടങ്ങിയ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ ഇനി മുതല്‍ ഈ പാഡോക്ക് ഷോറൂമുകള്‍ വഴിയായിരിക്കും വിതരണം ചെയ്യുക.

tvs apache series

ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍, റൈഡ്-ബൈ-വയര്‍ സാങ്കേതികത, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയുള്ളതാണ് ഈ റേസ് ബൈക്കുകള്‍. ഉയര്‍ന്ന പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന ഇത്തരം പ്രീമിയം ബൈക്കുകള്‍ വാങ്ങാന്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വ്യക്തതയോടെ വിവരങ്ങള്‍ കൈമാറാന്‍ പ്രത്യേക കസ്റ്റമര്‍ കെയര്‍ സര്‍വീസ് ഉറപ്പാക്കാനും ഈ പുതിയ എക്‌സ്‌ക്ലൂസീവ് ഷോറൂം ശൃംഖലയിലൂടെ കമ്പനിക്ക് വളരെ എളുപ്പത്തില്‍ സാധിക്കും.

പുത്തന്‍ പ്രീമിയം ഡീലര്‍ഷിപ്പുകളുടെ വരവിനൊപ്പം ടിവിഎസിന്റെ പോയ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. 026 മെയ് മാസത്തില്‍ ആകെ 5,66,585 വാഹനങ്ങള്‍ വിറ്റഴിച്ചുകൊണ്ട് ടിവിഎസ് വന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ 2025 മെയ് മാസത്തില്‍ വിറ്റ 4,31,275 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 31 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഒറ്റ വര്‍ഷം കൊണ്ട് ടിവിഎസ് സ്വന്തമാക്കിയിരിക്കുന്നത്.

tvs apache rr 310

വിപണി വളര്‍ച്ചാ നിരക്ക് സ്ഥിരമായി നിലനിര്‍ത്തുന്നതിനും ആഭ്യന്തര വിപണി വിപുലീകരിക്കുന്നതിനും വേണ്ടിയാണ് കമ്പനി ഇപ്പോള്‍ 'ടിവിഎസ് പാഡോക്ക്' പോലുള്ള നൂതനമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് രാജ്യത്തുടനീളം നടപ്പിലാക്കുന്നത്. ടിവിഎസ് മോട്ടോര്‍ കടമ്പനിയുടെ പുതിയ ടിവിഎസ് പാഡോക്ക്' പ്രീമിയം ഷോറൂമുകളെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ താഴെ കമന്റ് ചെയ്യുമല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

Article Published On: Sunday, June 7, 2026, 17:52 [IST]
English summary
Tvs motor to launch paddock premium showrooms india details
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X